Thursday, January 15News That Matters
Shadow

Accident

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി മരണപ്പെട്ടു

Accident
കണ്ണമംഗലം: 20 ദിവസം മുമ്പ് കുന്നുംപുറം ഇ കെ പടിയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ICU വിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി എടക്കറമ്പൻ സലാമിന്റെ (കുന്നുംപുറത്ത് ഗോൾഡ് കവറിങ് ഷോപ്പ് ) മകൻ അബ്ദുൽ അസീബ്(18) മരണപ്പെട്ടു. വേങ്ങര ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അബ്ദുൽ അസീബ്. ​വിദ്യാർത്ഥിയോടുള്ള ആദരസൂചകമായി സ്കൂളിന് ഇന്ന് അവധി നൽകി....
വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

Accident
വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കരുവാരക്കുണ്ട് തരിശു സ്വദേശി മുഹമ്മദ് സനത് (18 ) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്ബൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്ബൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

Accident
വണ്ടൂർ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ. രാവിലെ വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. നേരത്തെ വണ്ടൂർ ബ്ലോക്ക് ഓഫിസിനു സമീപമാണ് നന്ദന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് വാണിയമ്പലം മരുതുങ്ങലിലേക്ക് താമസം മാറ്റിയത്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: നാഥു, നന്ദേഷ്....
നഴ്സറി വിദ്യാർത്ഥി  ബസ് ദേഹത്ത് കയറി മരണപ്പെട്ടു

നഴ്സറി വിദ്യാർത്ഥി ബസ് ദേഹത്ത് കയറി മരണപ്പെട്ടു

Accident
മലപ്പുറം: സ്‌കൂള്‍ ബസിടിച്ച്‌ അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്. സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കുമേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇസിന്‍. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്....
വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു.

വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു.

Accident
പാലക്കാട് വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്(17 )ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് -കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ബൈക്കും ഒമ്നി വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ച ദിൽജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്....
വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു

വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു

Accident
വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും....
ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

Accident
കുറ്റിപ്പുറം മൂടാലില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കെഎംസിടി പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥി കൊളത്തൂര്‍ മൂര്‍ക്കനാട് സ്വദേശി പൈങ്ങേരി വീട്ടില്‍ അന്‍ഷിദ്(21)ആണ് മരിച്ചത്. മൂടാല്‍ പറക്കുന്ന് ക്ഷേത്രത്തിനു സമീപം വെച്ച് വിദ്യാര്‍ത്ഥിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അന്‍ഷിത് മരിച്ചു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും....
ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Accident
താനൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ദേവദാർ സ്കൂളിൽ പഠിക്കുന്ന ഓണക്കാട് സ്വദേശി സായിദ് അൻവർ (12) ആണ് മരിച്ചത്. ഒഴൂർ തലക്കട്ടൂർ പള്ളികുളത്തിൽ ഇന്ന് വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. നാല് പേർ ഒരുമിച്ചാണ് കുളത്തിലെത്തിയത്. മൂന്ന് കുട്ടികൾ ചൂണ്ടയിടുകയും ഒരാൾ കുളിക്കാനിറങ്ങുകയും ചെയ്തു. കുട്ടി വെള്ളത്തിൽ പോയത് കൂടെയുള്ള കുട്ടികൾ പോലും അറിഞ്ഞിരുന്നില്ല. വിദ്യാർത്ഥി വെള്ളത്തിൽ അനക്കമില്ലാതെ പൊങ്ങികിടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ വിവരം അറിയുന്നത്. കുട്ടികൾ വിവരം അറിയിച്ചതിന് തുടർന്ന്, ഉടനെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
ബന്ധു വീട്ടിലേക്ക് വരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

ബന്ധു വീട്ടിലേക്ക് വരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

Accident
വയനാട് പൊഴുതന പേരുങ്കോട മുത്താറി കുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മേപ്പാടി പാല വയൽ സ്വദേശി ആര്യ ദേവ് (14) വയസ്സ് എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. ബന്ധു വീട്ടിലേക്ക് വരുന്നെത്തിയതായിരുന്നു ആര്യ ദേവ്. മേപ്പാടി ഗവണ്മെന്റ് സ്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥി യാണ് ആര്യ. മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. അച്ചൻ: അനിൽ, അമ്മ : രമ്യ....
വീടിന്റെ നിർമാണ പ്രവർത്തിക്കിടെ നിലത്ത് വീണ കുഴിമണ്ണ സ്വദേശി മരണപ്പെട്ടു

വീടിന്റെ നിർമാണ പ്രവർത്തിക്കിടെ നിലത്ത് വീണ കുഴിമണ്ണ സ്വദേശി മരണപ്പെട്ടു

Accident
കിഴിശ്ശേരി: കുഴിമണ്ണ മുണ്ടംപറമ്പ്-റേഷൻ പടി, കണ്ണംകുത്ത് ഉണ്ണികൃഷ്ണന്റെ മകൻ ശ്യാം കൃഷ്ണൻ (20)മരണപ്പെട്ടു. ഇന്ന് രാവിലെ 10മണിക്ക് ഒമാനൂർ തീണ്ടാപ്പാറയിൽ വീടിന്റെ നിർമാണ പ്രവർത്തിക്കിടെ നിലത്ത് വീണ കിടക്കുന്ന അവസ്ഥയിലായിരുന്നു. ഉടനെ വാഴക്കാട് ഇഖ്റ ഹോസ്പിറ്റലിൽ എത്തിച്ചു. അവിടുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബോഡി പോസ്റ്റ്മോർട്ടത്തിന് വേണ്ടി കോഴിക്കോട് മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് ആർട്സ് കോളേജ് ബിരുദ വിദ്യാർത്ഥിയാണ്....
പുത്തനത്താണിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പുത്തനത്താണിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Accident
തിരുനാവായ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലെ വലിയ പീടിയേക്കല്‍ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവരാണ് മരിച്ചത്. പുത്തനത്താണി-തിരുനാവായ റോഡില്‍ ഇഖ്ബാല്‍ നഗറിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. ഇരുവരും ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേരുരാല്‍ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകന്‍ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. റീസ ഏറനാട് സ്വദേശിനിയാണ്. ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. കല്‍പ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശു...
താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Accident
വേങ്ങര :കണ്ണമംഗലം കരുവാങ്കല്ല് മുല്ലപ്പടിക്ക് സമീപം താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. എയർപോർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പള്ളിക്കൽ ബസാറിനടുത്ത ജവാൻസ് നഗർ സ്വദേശി ധനഞ്ജയ് (17) ആണ് മരിച്ചത്.കൂടെയാത്ര ചെയ്തിരുന്ന 4 വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ ജവാൻസ് നഗർ സജിനിവാസിൽ അത്തിപ്പറമ്പത്ത് സജീവൻ്റെ മകനാണ് മരിച്ച ധനഞ്ജയ്....
സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

Accident
കൊച്ചി: നെടുമ്പാശേരി വിമനത്താവളത്തിലേക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം അപകടത്തില്‍പ്പെട്ടു. 15 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമ്പാശേരി ഗോള്‍ഫ് ക്ലബിന് സമീപമായിരുന്നു അപകടം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിവെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വെച്ച് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു...
ഹുൻസൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം.

ഹുൻസൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം.

Accident
കർണാടകത്തിലെ ഹുൻസൂരിൽ മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച്. മലപ്പുറം നിലമ്പൂർ പൂക്കോട്ടും പാടം സ്വദേശി ബാർബർ ഗോപാലേട്ടൻ്റെ മകൻ പ്രിയേഷ്, മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവർ ഷംസു എന്നിവർ മരണപ്പെട്ടു. ബസ്സിലെ യാത്രക്കാരയ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
മുക്കം ഗോതമ്പ്റോഡ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

മുക്കം ഗോതമ്പ്റോഡ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Accident
മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് ഗോതമ്പ്റോഡ് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ ബസിലടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വണ്ടൂർ തിരുവാലി സ്വദേശി സിനാൻ (17) ആണ് മരിച്ചത്. ഒക്ടോബർ 2 ന് ആയിരുന്നു അപകടം സംഭവിച്ചത്. മുക്കത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിൽ മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന നാല് പേർക്ക് പരിക്ക് പറ്റിയിരുന്നു. ഗുരുതര പരിക്കേറ്റ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മഞ്ചേരി എളങ്കൂർ PM S A HSS സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് സിനാൻ ഇ കെ മരണപ്പെട്ടത് മുഹമ്മദ് സിനാന്റെ വേർപാടിന് തുടർന്ന് ഒക്ടോബർ 8 ബുധൻ സ്കൂളിന് അവധിയാണ്...
ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

Accident
മഞ്ചേരി നറുകരയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. നറുകര സ്വദേശിയായ ഇസിയാൻ (5) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

Accident
ഐക്കരപ്പടി കുറിയോടം ഓട്ടുപാറ മാനോളി മുഹമ്മദ് കുട്ടി (ബാപ്പുട്ടി ) എന്നവരുടെ മകൻ അസ്‌ലം (45) നിർമാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പുളിക്കല്‍ കൊടികുത്തിപറമ്ബിലെ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന ഇരുനില കൊട്ടിടത്തിൻ്റെ കോണ്‍ഗ്രീറ്റ് ജോലിക്കിടെ ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം. ഉടനെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് MCH ലേ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നരിക്കുത്ത് കളത്തില്‍ ചെറക്കത്തോടി സുഹറാബി യാണ് മാതാവ്. മക്കള്‍: ആദില്‍, (കുറ്റിപ്പുറംപോളിടെക്നിക് വിദ്യാർത്ഥി), ഹിദ, സൻഹ (Ammhs വിദ്യാർത്ഥികള്‍). ഭാര്യ: സുനിറ മലപ്പുറം....
ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മരണപ്പെട്ടു

ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മരണപ്പെട്ടു

Accident
തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വി.കെ പടി അരിത്തോട് നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ചു ഉണ്ടായ വാഹനപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ (25) മരണപ്പെട്ടു.തലക്കടത്തൂർ ജുമുഅ മസ്ജിദ് ദർസ് വിദ്യാർത്ഥിയാണ്. അപകടം ഉണ്ടായ ദിവസം രണ്ടു ദർസ് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു....
ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ  ദാരുണാന്ത്യം

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ ദാരുണാന്ത്യം

Accident
അരീക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർഥികൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവരാണ് മരിച്ചത്. 26-9-25 ന് രാത്രി ഒൻപതിന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാർമല ഇറക്കത്തിലാണ് അപകടം. വൈകുന്നേരം ക്കക്കാടംപൊയിൽ ഭാഗത്തേക്ക് പോയതായിരുന്നു ഇരുവരും. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഷാനിദിൻ്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, മുനവിർ. സുരജിൻ്റെ മാതാവ്: രമ്യ. സഹോദരി: അർച്ചന....
ബാംഗ്ലൂരിൽ കാർ അപകടത്തിൽപ്പെട്ടു; കുന്നുംപുറം ചെങ്ങാനി സ്വദേശി മരണപ്പെട്ടു

ബാംഗ്ലൂരിൽ കാർ അപകടത്തിൽപ്പെട്ടു; കുന്നുംപുറം ചെങ്ങാനി സ്വദേശി മരണപ്പെട്ടു

Accident
ബാംഗ്ലൂർ രാംനഗറിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കൊണ്ടോട്ടിയിലെ സുഹൃത്തുക്കളായ സംഘം സഞ്ചരിച്ച കാറിന് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്നുംപുറം തോട്ടശ്ശേരിയറ ചെങ്ങാനി സ്വദേശിയായ ഉവൈസ് (21) ആണ് മരണപ്പെട്ടത്. ​ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് അപകടത്തിൽ പെട്ട മറ്റു മൂന്നു പേർ. പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ കെങ്കേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണപെട്ട ഉവൈസിന്റെ മയ്യിത്ത് രാംനഗരിയിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

MTN NEWS CHANNEL