Sunday, May 24News That Matters
Shadow

പുറത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

തിരൂർ: പുറത്തൂരിൽ സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിൽ രണ്ട് കുട്ടികൾ അപകടത്തിൽപ്പെട്ടു. ഒരു കുട്ടി ദാരുണമായി മരണമടഞ്ഞു. പുറത്തൂർ കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിന്റെ മകൻ മുഹമ്മദ് ബിലാൽ (14) ആണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ടയുടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട കുട്ടിയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുഹമ്മദ് ബിലാലിന്റെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴക്കാലം മുന്നിലെത്തിനിൽക്കെ പുഴകളിലെ ഒഴുക്കും ആഴവും വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ പുഴയിൽ ഇറങ്ങുന്നത് രക്ഷിതാക്കളും നാട്ടുകാരും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL