Sunday, August 23News That Matters
Shadow

എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പരപ്പനങ്ങാടി: എറണാകുളം കലൂരിൽ താമസിക്കുന്ന ഫ്ലാറ്റിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പരപ്പനങ്ങാടി നെടുവ മൂകാംബിക ക്ഷേത്രത്തിന് കിഴക്കുവശം പാലീരി ശങ്കരനാരായണൻ എന്ന രവിയുടെ മകൻ അശ്വിൻ (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്. നാലുനില കെട്ടിടത്തിന്റെ മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. അശ്വിന്റെ മാതാവ് കറുത്തേടത്ത് സീമ എറണാകുളം കലൂരിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ (DRT) കോടതിയിൽ ജീവനക്കാരിയാണ്. ഇവർ കലൂരിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം നെടുവയിലെ കറുത്തേടത്ത് വീട്ടുവളപ്പിൽ സംസ്കരിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL