Monday, August 24News That Matters
Shadow

കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴിയിൽ വീണ് പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു

ചെമ്മാട്: കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് കോട്ടുപാലക്കാട് സ്വദേശിയും ചെമ്മാട്ടെ ചുമട്ടുതൊഴിലാളിയുമായ കുന്നത്ത്തേരി മുസ്തഫ (60) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ ചാത്തപ്പടിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ, പൈപ്പിടാനായി കീറിയ റോഡിലെ കുഴിയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. റോഡുകളിൽ കൃത്യമായ മുന്നറിയിപ്പുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ പൈപ്പിടാൻ കുഴിയെടുക്കുന്നതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👇 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL