Thursday, January 15News That Matters
Shadow

Accident

കൊളപ്പുറത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

കൊളപ്പുറത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

Accident
കൊളപ്പുറം എയർപോർട്ട് റോഡിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. കക്കാടംപുറം ഊക്കത്ത് പള്ളിയുടെ മുന്നിൽ വെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം ഉണ്ടായത്. പുകയൂർ സ്വദേശിനിയും മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉള്ളാട്ട് സഹീർ അലിയുടെ ഭാര്യയുമായ നൗഫിയ (33) ആണ് മരിച്ചത്. കൊളപ്പുറം ഭാഗത്തുനിന്നും വന്ന ടോറസ് ലോറി നൗഫിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് നൗഫിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് കൊളപ്പുറം എയർപോർട്ട് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു....
കുന്നമംഗലം കാറും പിക്കപ്പും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കുന്നമംഗലം കാറും പിക്കപ്പും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

Accident
കുന്നമംഗലം: ദേശീയപാതയിൽ പതിനൊന്നാം മൈലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് മരണപ്പെട്ടത്.​കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), ഇങ്ങാപ്പുഴ സ്വദേശി സുബിക്, വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പിക്കപ്പിലുണ്ടായിരുന്ന സഹയാത്രികൻ വയനാട് പൊഴുതന സ്വദേശി സഫീഖിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.​അപകടത്തെത്തുടർന്ന് തകർന്ന വാഹനങ്ങളിൽ നിന്ന് ഏറെ പരിശ്രമിച്ചാണ് നാട്ടുകാരും പോലീസും ചേർന്ന് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 🔴കൂടുതൽ വാർത്തകൾ വേഗത്ത...
ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടം; നാല് വയസ്സുകാരന് ദാരുണാന്ത്യം

ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടം; നാല് വയസ്സുകാരന് ദാരുണാന്ത്യം

Accident
ചേളാരി:ചേളാരി ഐ.ഒ.സി (IOC) പമ്പിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ നാല് വയസ്സുകാരൻ മരണപ്പെട്ടു. മലപ്പുറം പന്തല്ലൂർ മുടിക്കോട് സ്വദേശികളായ സഹദ്–ഹർഷിദ ദമ്പതികളുടെ മകൻ റസൽ ആണ് ദാരുണമായി മരിച്ചത്.​ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
പറമ്പിൽ പീടികയിൽ ബൈക്ക് അപകടം; വേങ്ങര സ്വദേശി മരണപ്പെട്ടു

പറമ്പിൽ പീടികയിൽ ബൈക്ക് അപകടം; വേങ്ങര സ്വദേശി മരണപ്പെട്ടു

Accident
വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി പറമ്പിൽ പീടികയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കുറ്റൂർ മാടംചിന ചക്കിപ്പറമ്പത്ത് ഉസ്മാന്റെയും സഫിയയുടെയും മകൻ ചക്കിപ്പറമ്പത്ത് മുനീർ ആണ് മരണപ്പെട്ടത്. ഇന്ന് (ഞായർ) വൈകുന്നേരം 5 മണിയോടെ പറമ്പിൽ പീടികയിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ മുനീറിനൊപ്പമുണ്ടായിരുന്ന കൊട്ടേക്കാടൻ നിസാറിനും പരിക്കേറ്റു. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീറിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നിസാർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. മയ്യിത്ത് നമസ്കാരം ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
വേങ്ങര ബൈക്ക് അപകടത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം

വേങ്ങര ബൈക്ക് അപകടത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം

Accident
വേങ്ങര: ഊരകം കുറ്റാളൂർ എം.എൽ.എ റോഡിൽ ഖലീജ് ഓഡിറ്റോറിയത്തിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു. ചെമ്മാട് സ്വദേശിനി കൊടപ്പനക്കൽ ജുമാനയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5:30-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും, ഇതിനെത്തുടർന്ന് ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന ജുമാന റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം പിന്നാലെ വന്ന കാർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങിയതോടെ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും കാറും. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ചെമ്മാട് കുമ്പംകടവ് സ്വദേശി ഉസൈൻ പി.പി.ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. 🔴കൂടുതൽ വാർത്തകൾ ...
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മൂന്നിയൂർ സ്വദേശി മരണപ്പെട്ടു

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മൂന്നിയൂർ സ്വദേശി മരണപ്പെട്ടു

Accident
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി വേലായുധന്റെ മകൻ സുനിൽ (38) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് മറിഞ്ഞുവീണ് യുവതിയ്ക്ക് ദാരുണാന്ത്യം

സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് മറിഞ്ഞുവീണ് യുവതിയ്ക്ക് ദാരുണാന്ത്യം

Accident
ഇരിങ്ങാലക്കുട: സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് മറിഞ്ഞുവീണ് യുവതി മരിച്ചു. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിന്റെ മകൾ ആഫിദ (28) ആണ് മരിച്ചത്. കൊടകര-വെള്ളിക്കുളങ്ങര റോഡിൽ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം. പത്തുകുളങ്ങരയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ആഫിദയും സംഘവും. ആഫിദ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഒരു കുട്ടിയും ബന്ധുവായ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. നെല്ലിപ്പറമ്പിൽ വെച്ച് മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നു വന്ന ബൈക്കിൽ സ്കൂട്ടർ തട്ടുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന മറ്റൊരു ബൈക്കും സ്കൂട്ടറിൽ ഇടിച്ചതോടെ ആഫിദ റോഡിലേക്ക് മറിഞ്ഞുവീണു. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ആഫിദ ബസിനടിയിലേക്കാണ് വീണത്. ഉടൻ തന്നെ ബസ് ശരീരത്തിലൂടെ കയറ...
അബുദാബിയിലെ കാറപകടം: ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി; മരണം അഞ്ചായി

അബുദാബിയിലെ കാറപകടം: ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി; മരണം അഞ്ചായി

Accident
അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. മലപ്പുറം കീഴ്‌ശേരി സ്വദേശിയും ദുബായിലെ വ്യാപാരിയുമായ അബ്ദുൽ ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുല്ലത്തീഫ് (7) ആണ് മരിച്ചത്. ഇതോടെ ഈ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. അബുദാബിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. നേരത്തെ, അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയും അപകടത്തെത്തുടർന്ന് മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അസാം ഇന്ന് മരണത്തിന് കീഴടങ്ങിയതോടെ ഒരു കുടുംബത്തിലെ നാല് കുഞ്ഞുങ്ങളെയാണ് അബ്ദുൽ ലത്തീഫിന് നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അദ്ദേഹത്തിന്റെ മാതാവു...
അബുദാബിയിൽ വാഹനാപകടം: സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

അബുദാബിയിൽ വാഹനാപകടം: സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

Accident, GULF NEWS
അബുദാബി-ദുബൈ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി മണിയൽ അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചത്. ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം ദുബൈയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ശനിയാഴ്ച രാവിലെ ഷഹാമയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യ റുക്സാനയും അബുദാബിയിലെ ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ദീർഘകാലമായി ദുബൈയിൽ സ്ഥിരതാമസക്കാരായ ഈ കുടുംബത്തിന്റെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ യുഎഇയിൽ ...
കരിപ്പൂർ ‘വ്യൂ പോയിന്റിൽ’ വെങ്കുളത്ത്താഴ്ചയിലേക്ക് വീണയുവാവ് മരിച്ചു

കരിപ്പൂർ ‘വ്യൂ പോയിന്റിൽ’ വെങ്കുളത്ത്താഴ്ചയിലേക്ക് വീണയുവാവ് മരിച്ചു

Accident
കരിപ്പൂർ: വിമാനത്താവള പരിസരത്തെ 'വ്യൂ പോയിന്റ്' ആയ വെങ്കുളം ഭാഗത്ത് താഴ്ചയിലേക്ക് വീണു ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്.ഇന്നു പുലർച്ചെ ആയിരുന്നു സംഭവം.ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടം സംബന്ധിച്ച് കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണ് വെങ്കളം ഭാഗം. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്താറുണ്ട്. അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു....
പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരിച്ചു

Accident
പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം സ്വദേശിയും ഇഷ ഗോൾഡിൻ്റെ പാർട്ട്ണറുമായ ഫൈസൽ പുതിയ നാലകത്തിന്റെ മകൻ അമിൻ ഷ ഹാശിം (11) ട്രെയിൻ തട്ടി മരിച്ചു. കൂട്ടുകാരോടൊപ്പം ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് അരിയല്ലൂർ എം.വി.എച്ച്.എസ് സ്കൂളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഷാഹിനയാണ് മാതാവ്. അമൻ മാഷിം, അയിഷ ഫല്ല എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തുടർനടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
അപകടം പതിഞ്ഞിരിക്കുന്ന കോട്ടക്കൽ പുത്തൂര്‍ ജങ്ഷൻ

അപകടം പതിഞ്ഞിരിക്കുന്ന കോട്ടക്കൽ പുത്തൂര്‍ ജങ്ഷൻ

Accident
കോട്ടക്കൽ: നാടിനെ നടുക്കിയ അപകടത്തിൽ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് ഒൻപത് വയസ്സുകാരി മരിച്ചു. കോട്ടക്കല്‍ ചിനക്കല്‍ അല്‍മനാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകള്‍ റീം ഷാനവാസ് (9) ആണ് മരിച്ചത്. കോട്ടക്കല്‍ പീസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.​കഴിഞ്ഞ ദിവസം രാവിലെ പുത്തൂര്‍ ജങ്ഷനിലാണ് അപകടം നടന്നത്. റീമും ഉമ്മയും സഞ്ചരിച്ച സ്കൂട്ടറിലേക്ക് ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ഉമ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.​ പുത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നിലുള്ള ഇറക്കത്തില്‍ വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ആദ്യം ഒരു ബൈക്കിലും പിന്നീട് രണ്ട് കാറുകളിലും ഇടിച്ചു. തുടർന്ന് റീം സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ച് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറിയാണ് ലോറി നിന്നത്.​ലോറി ഡ്രൈവറും കുട്ടിയും ഉള്‍പ...
സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നഴ്‌സിന് ദാരുണാന്ത്യം.

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നഴ്‌സിന് ദാരുണാന്ത്യം.

Accident
പെരിന്തല്‍മണ്ണ - ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. വലമ്പൂർ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ സുജാത (49) ആണ് മരിച്ചത്. 16 വർഷമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുജാതയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥൻ....
കോട്ടക്കൽ പുത്തൂർ അരിച്ചോളിൽ വാഹനാപകടം.

കോട്ടക്കൽ പുത്തൂർ അരിച്ചോളിൽ വാഹനാപകടം.

Accident
കോട്ടക്കൽ പുത്തൂർ അരിച്ചോളിൽ കൂട്ട വാഹനാപകടം. ഇന്ന് രാവിലെ 7:30 മണിയോടെയാണ് സംഭവം. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇതേതുടർന്ന് സമീപത്തെ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.​അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ....
കൊച്ചി ഷിപ്‌യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ അപകടം: മലപ്പുറം സ്വദേശിയായ ഡൈവർ മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ അപകടം: മലപ്പുറം സ്വദേശിയായ ഡൈവർ മരിച്ചു

Accident
​കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായുള്ള ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. രാവിലെ മുതൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നു. ഇതിനിടയിൽ കപ്പലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയ അൻവറുമായുള്ള ആശയവിനിമയം പെട്ടെന്ന് നഷ്ടമാവുകയായിരുന്നു. ​തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിനെ കണ്ടെത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകുന്നേരം അഞ്ചു മണിയോടെ മരണം സംഭവിച്ചു. മറ്റൊരു ഡൈവറായിരുന്നു മുകളിൽ നിന്ന് സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ​ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോ...
വിരമിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ അധ്യാപികയ്ക്ക് ദാരുണാന്ത്യം

വിരമിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Accident
മലപ്പുറം: പെരിന്തൽമണ്ണയിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് കൊളത്തൂർ സ്‌കൂളിലെ അറബിക് അധ്യാപിക മരിച്ചു. മണ്ണേങ്ങൽ ഇല്ലയേടത്ത് നഫീസ ടീച്ചർ (56) ആണ് മരിച്ചത്. കുറുവമ്പലം സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചെമ്മല സ്വദേശിയാണ് നഫീസ ടീച്ചർ. സ്‌കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീച്ചറുടെ ദാരുണമായ വിയോഗം ഉണ്ടായത്. ഭർത്താവ്: മുഹമ്മദ് ഹനീഫ. മക്കൾ: ഹഫീഫ് (അധ്യാപകൻ), അസ്‌ലം....
അപകടം! കോഴിക്കോട്ട് കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

അപകടം! കോഴിക്കോട്ട് കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

Accident
കോഴിക്കോട്: ശാരദാമന്ദിരം പെട്രോൾ പമ്പിന് മുന്നിൽ രണ്ട് ബസുകളും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. രാമനാട്ടുകര സ്വദേശിയായ ഉമ്മർ അഷ്റഫ് ആണ് മരിച്ചത്. പിതാവും മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമ്മർ അഷ്റഫിന്റെ മകളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് കാറിൽ കുടുങ്ങിപ്പോയവരെ ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ....
ലോറി തട്ടി മുറിഞ്ഞുവീണ മരക്കൊമ്ബ് കാറിനുള്ളിലേക്ക് തറച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

ലോറി തട്ടി മുറിഞ്ഞുവീണ മരക്കൊമ്ബ് കാറിനുള്ളിലേക്ക് തറച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Accident
തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളത്തിനടുത്ത് കടവല്ലൂരിൽ ലോറിയിൽ തട്ടി റോഡിലേക്ക് മുറിഞ്ഞുവീണ മരക്കൊമ്പ് കാറിനുള്ളിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശിനി ആതിര (27) ആണ് അപകടത്തിൽ മരിച്ചത്. ആതിരയുടെ ഭർത്താവിന് സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​കടവല്ലൂരിലെ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്ത് നിന്നും പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ മുകൾഭാഗം റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന തണൽ മരത്തിൽ തട്ടി. ഇതോടെ മുറിഞ്ഞു വീണ മരക്കൊമ്പ് ലോറിക്ക് പിറകിലുണ്ടായിരുന്ന കാറിനുള്ളിലേക്ക് തറച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആതിരയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Accident
മലപ്പുറം: കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്. ചാപ്പപ്പടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരം നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹസ്‌നിയയാണ് മരിച്ച ജലീലിൻ്റെ ഭാര്യ. ലഹ്ന ഏക മകളാണ്. കുഞ്ഞീവിയാണ് ജലീലിൻ്റെ മാതാവ്. മുസ്‌തഫ, കാസിം, അസ്‌മാബി, ഹസീന, ആസിഫ, അഫ്‌സിബ എന്നിവർ സഹോദരങ്ങളാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്....
മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച്‌ 17കാരി മരിച്ചു

മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച്‌ 17കാരി മരിച്ചു

Accident
മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ 17കാരി മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക (17 )ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി വന്നിടിക്കുകയായിരുന്നു. ഗീതിക സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മിഥുൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്....

MTN NEWS CHANNEL