
വൈലത്തൂർ: കഴിഞ്ഞ ശനിയാഴ്ച പൊന്മുണ്ടം കഞ്ഞികുളങ്ങരയിൽ വച്ചുണ്ടായ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ ശുഹൈബ് (30) മരണപ്പെട്ടു. കോട്ടാലിൽചുവട് ആർ.ജെ.എം. സ്കൂളിന് മുൻവശത്ത് കച്ചവടം നടത്തുന്ന നടാമ്പാടി ശിഹാബിന്റെ മകനാണ് ശുഹൈബ്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശുഹൈബിന്റെ മരണത്തോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു.
