കൊണ്ടോട്ടി: കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റലിന് സമീപത്തെ റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരണപ്പെട്ടു. മുണ്ടക്കൽ സ്വദേശി ആഷിക് ആണ് അപകടത്തിൽ മരണപ്പെട്ടത്. ഉമ്മയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*
⊶⊷⊶⊷❍❍⊶⊷⊶⊷
