വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിലെ ഹെയർപിൻ വളവിൽ വീണ്ടും വാഹനാപകടം. രാമനാഥപുരം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ബസിൻ്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ 20 പേരെയും പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ഏപ്രിൽ 17-നും വാൽപ്പാറയിൽ സമാനമായ അപകടം നടന്നിരുന്നു. അന്ന് മലപ്പുറം പാങ്ങ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമടക്കം പത്ത് മലയാളികളാണ് മരിച്ചത്. വാൽപ്പാറയിൽ നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ വാൻ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് നൂറുകണക്കിന് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
