Thursday, October 22News That Matters

ജോലിക്ക് പോകുന്നതിനിടെ ലോറിയുമായി സ്കൂട്ടർ കൂട്ടിയിടിച്ച് അപകടം; ചേലേമ്പ്ര സ്വദേശി മരണപ്പെട്ടു

ചേലേമ്പ്ര: ജോലിക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമാനത്താവള ജീവനക്കാരനായ യുവാവ് മരിച്ചു. ചേലേമ്പ്ര പടിഞ്ഞാറ്റി പൈ സ്വദേശി മാധവം വീട്ടിൽ എയർ ഇന്ത്യ സെക്യൂരിറ്റി സുനിൽ കുമാറിന്റെ മകൻ അനന്തു സുനിൽ (24) ആണ് മരിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെ ജീവനക്കാരനാണ് അനന്തു. തിങ്കളാഴ്ച പുലർച്ചെ 5:45-ഓടെ കൊണ്ടോട്ടി കൊട്ടപ്പുറത്ത് വെച്ചായിരുന്നു അപകടം. രാവിലെ 5:30-ഓടെ വീട്ടിൽനിന്ന് വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെ അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻതന്നെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മ: ദീപ. സഹോദരി: സ്നിയ ലക്ഷ്മി.

സംസ്കാരം നാളെ (30-09-2026, ബുധനാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version