Thursday, October 22News That Matters

തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞു വീണ് മരിച്ചു.

പൊന്നാനി – കുറ്റിപ്പുറം – തിരൂർ റൂട്ടിലോടുന്ന ‘നിലാവ്’ ബസ്സിലെ കണ്ടക്ടർ ബസ്സിൽ കുഴഞ്ഞുവീണ് മരിച്ചു. തവനൂർ മരുടാവിൽപടി സ്വദേശി കാക്കശ്ശേരി കുന്നിൽ രമേശൻ (ഉണ്ണിക്കുട്ടൻ – 50) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:30-ഓടെ ബി.പി അങ്ങാടിയിൽ വെച്ചായിരുന്നു സംഭവം. പൊന്നാനിയിൽ നിന്നും തിരൂരിലേക്ക് സർവീസ് നടത്തുന്നതിനിടെ ബി.പി അങ്ങാടിയിൽ വെച്ച് രമേശൻ ബസ്സിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ബസ് ഡ്രൈവർ ബി.പി അങ്ങാടിയിലെ നീലി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version