Saturday, December 13News That Matters

അപകടം പതിഞ്ഞിരിക്കുന്ന കോട്ടക്കൽ പുത്തൂര്‍ ജങ്ഷൻ

കോട്ടക്കൽ: നാടിനെ നടുക്കിയ അപകടത്തിൽ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് ഒൻപത് വയസ്സുകാരി മരിച്ചു. കോട്ടക്കല്‍ ചിനക്കല്‍ അല്‍മനാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകള്‍ റീം ഷാനവാസ് (9) ആണ് മരിച്ചത്. കോട്ടക്കല്‍ പീസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.​കഴിഞ്ഞ ദിവസം രാവിലെ പുത്തൂര്‍ ജങ്ഷനിലാണ് അപകടം നടന്നത്. റീമും ഉമ്മയും സഞ്ചരിച്ച സ്കൂട്ടറിലേക്ക് ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ഉമ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.​ പുത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നിലുള്ള ഇറക്കത്തില്‍ വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ആദ്യം ഒരു ബൈക്കിലും പിന്നീട് രണ്ട് കാറുകളിലും ഇടിച്ചു. തുടർന്ന് റീം സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ച് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറിയാണ് ലോറി നിന്നത്.​ലോറി ഡ്രൈവറും കുട്ടിയും ഉള്‍പ്പെടെ എട്ടു പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ട്രാന്‍സ്‌ഫോര്‍മറിൽ ലോറിയിടിച്ചതിനെ തുടർന്ന് പുത്തൂരിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.​

തുടർക്കഥയാകുന്ന അപകടങ്ങൾ:

മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ അപകടം നടന്നിരുന്നു. അന്ന് ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് മൂന്ന് കാറുകളിലും നാലു ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു.​

🔴 കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:

👉 ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version