ജിദ്ദ: വേങ്ങര ചിനക്കൽ മുണ്ടക്ക പറമ്പ് സ്വദേശി ടി.വി അബ്ദുല്ലത്തീഫ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അബുഹൂറിലെ താമസ സ്ഥലത്താണ് ഇദ്ദേഹം മരണപ്പെട്ടത്. തുടർ നടപടികൾക്കും മറ്റുമായി ജിദ്ദ കെഎംസിസി (KMCC) വെൽഫയർ വിംഗ് പ്രവർത്തകർ സഹായത്തിനുണ്ട്. ജനാസ നാട്ടിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും
