കോട്ടക്കൽ പുത്തൂർ അരിച്ചോളിൽ കൂട്ട വാഹനാപകടം. ഇന്ന് രാവിലെ 7:30 മണിയോടെയാണ് സംഭവം. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇതേതുടർന്ന് സമീപത്തെ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
