Sunday, January 11News That Matters

എന്‍.ഐ.എഫ്.എല്‍ കോഴിക്കോട്  സെന്ററില്‍ IELTS, OET , ജര്‍മ്മന്‍ ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ)കോഴിക്കോട്  സെന്ററില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന IELTS, OET (ഓഫ്‌ലൈൻ, ഓണ്‍ലൈന്‍) ജര്‍മ്മന്‍ (എ1, എ2,ബി1,ബി2-ഓഫ്‌ലൈൻ)  ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  IELTS, OET ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക്  ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). താല്പര്യമുളളവര്‍ക്ക്  www.nifl.norkaroots.org  എന്ന വെബ്സൈറ്റ് സന്ദർശിച്ച്  ഡിസംബര്‍ 26 നകം അപേക്ഷ നല്‍കാവുന്നതാണ്. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡ്മിഷനും +91 87142 58444, +91 87142 59333 (കോഴിക്കോട്) മൊബൈല്‍ നമ്പറുകളിലോ  നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. എട്ടാഴ്ചയാണ് OET. IELTS ബാച്ചുകളുടെ കാലാവധി. വിദേശങ്ങളില്‍ തൊഴില്‍  തേടുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ സംരംഭമാണ് എന്‍.ഐ.എഫ്.എല്‍. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകള്‍ക്കു പുറമേ സാറ്റലൈറ്റ് സെന്ററുകളും പ്രവര്‍ത്തിച്ചു വരുന്നു. വിദേശഭാഷാപഠനത്തിനൊപ്പം മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന നിലയിലാണ് എന്‍.ഐ.എഫ്.എല്‍ വിഭാവനം ചെയ്തിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version