മലപ്പുറം: മൂത്തേടം കുറ്റിക്കാട് സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കാട് സ്വദേശി ജസൻ സാമുവൽ (32) ആണ് മരിച്ചത്.
ഛത്തീസ്ഗഡിൽ സൈനികനായി സേവനമനുഷ്ഠിക്കുകയായിരുന്നു ജസൻ. ജോലിയിൽ നിന്ന് അവധിയെടുത്ത് നാലു ദിവസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
