ദുബൈ: നാട്ടിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും മുസ്ലിം ലീഗിനും ഉണ്ടായ മുന്നേറ്റം ആഘോഷമാക്കി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി. ദുബൈ കെഎംസിസിയിൽ ചേർന്ന മണ്ഡലം പ്രവർത്തക സമിതി യോഗത്തോട അനുബന്ധിച്ച് പച്ച ലഡ്ഡു വിതരണം ചെയ്തും കേക്ക് മുറിച്ചുമായിരുന്നു നേതാക്കളും പ്രവർത്തകരും വിജയം ആഘോഷിച്ചത്. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ എ.പി, മുസ്തഫ വേങ്ങര, ദുബൈയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ചേറൂർ യതീംഖാന ഹൈസ്‌കൂൾ പ്രിൻസിപ്പൽ അസീസ് മാസ്റ്റർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
