ഷാർജ: ഷാർജയിൽ മലയാളി ഡെന്റൽ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിനി അഫീന റഹീം (32) ആണ് മരിച്ചത്.പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകളും, അലനെല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയുമാണ് അഫീന. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
