സഊദി അറേബ്യയിലെ ദമ്മാമില് ഹൃദയാഘാതത്തെ തുടര്ന്ന് പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം തിരൂര് മംഗലം സ്വദേശി അബ്ദുല് സത്താര് (52) ആണ് മരിച്ചത്. ഹാഇലില് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സത്താര്.ഡ്രൈവിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കള് അറിയിച്ചു. അല്കോബാറിലെ സ്വകാര്യ ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള് പൂര്ത്തിയാക്കിയ ശേഷം മറവ് ചെയ്യും.ഫാത്തിമയാണ് ഭാര്യ. ഫര്സാന്, സഫ, ഫാദില് എന്നിവര് മക്കളാണ്. മരണാനന്തര നിയമനടപടികള് വേഗത്തിലാക്കുന്നതിനായി സാമൂഹിക പ്രവര്ത്തകന് നാസ് വക്കത്തിന്റെ നേതൃത്വത്തില് ശ്രമങ്ങള് നടന്നുവരുന്നു
