Wednesday, September 17News That Matters

GULF NEWS

ഹജ്ജ് തീർഥാടകൻ മദീനയില്‍ മരിച്ചു.

GULF NEWS
മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയില്‍ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി പാച്ചേരി അലവിക്കുട്ടി(61 )യാണ് മരിച്ചത്. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തി കർമ്മങ്ങള്‍ പൂർത്തിയാക്കി മദീന സന്ദർശനത്തിലായിരുന്നു. ഇന്ന് വൈകുന്നേരം ഹറമില്‍ നമസ്‌കാരത്തിന് എത്തിയപ്പോള്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മദീന അല്‍സലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നടപടികള്‍ പൂർത്തിയാക്കി മദീനയില്‍ ഖബറടക്കം നടത്തും. സഹായങ്ങള്‍ക്കും മറ്റുമായി കെഎംസിസി മദീന വെല്‍ഫെയർവിങ് കൂടെയുണ്ട്....

ഹൃദയാഘാതം മൂലം ബഹ്റൈനില്‍ നിര്യാതനായി

GULF NEWS
പൊന്നാനി സ്വദേശി പുത്തൻ വീട്ടില്‍ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ്‌ മാറഞ്ചേരി (56) ഹൃദയാഘാതം മൂലം ബഹ്റൈനില്‍ നിര്യാതനായി. പി.സി.ഡബ്ല്യൂ.എഫ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡന്റാണ്. മനാമയിലെ ഓണ്‍ലൈൻ കണ്‍സ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടരായിരുന്നു.പിതാവ്: അബ്ദു. മാതാവ്: ഫാത്തിമ. ഭാര്യ: സെമിത. മക്കള്‍: അബാദ് മുഹമ്മദ്‌, ഫായിസ് മുഹമ്മദ്‌, ഫാത്തിമ മുഹമ്മദ്‌.സഹോദരങ്ങള്‍: അബൂബക്കർ, ഉമ്മർ, അബ്ദു റഹ്മാൻ, അലി (ലേറ്റ്), ഉസ്മാൻ, കദീജ, റംല. പി.സി.ഡബ്ല്യു.എഫ് ബഹ്റൈനും കെ.എം.സി.സിയും ചേർന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ചെയ്തു വരുന്നു....

ഖത്തറിൽ വെച്ച് ഹൃദയാഘാതം: സി കെ നഗർ സ്വദേശി നിര്യാതനായി

GULF NEWS
തിരൂരങ്ങാടി: ചെമ്മാട് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് റഹ്മാൻ 45 ആണ് ഖത്തറിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. നാട്ടിൽ വന്ന് നാല് മാസം ആയിട്ടുള്ളൂ തിരിച്ചു പോയിട്ട്. ഖത്തർ കെ,എം,സി,സി, തിരുരങ്ങാടി മണ്ഡലം ഭാരവാഹിയും നഗരസഭ കൗൺസിലർ അയ്യൂബ് തലാപ്പിന്റെ സഹോദരനുമാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം

GULF NEWS
ഹജ്ജിന്റെ ആത്മാവായ അറഫയിൽ തീർഥാടക ലക്ഷങ്ങൾ ഇന്ന് അലിഞ്ഞുചേരും. കാലങ്ങളായി കാത്തിരുന്ന അറഫ സംഗമത്തിൽ അണിചേർന്ന് അവർ ആകാശത്തേക്ക് കൈകളുയർത്തി, കരളുരുകി പ്രാർഥിക്കും. മിനായിലെ കൂടാരത്തിൽ രാവെളുക്കുവോളം നീണ്ട പ്രാർഥനയിലൂടെ മനസ്സും ശരീരവും ഒരുക്കിയ തീർഥാടക സംഘങ്ങൾ പുലർച്ചെ മുതൽ അറഫയിലേക്കു യാത്ര തുടങ്ങിയിരുന്നു. ഇവിടെ ളുഹർ, അസർ നമസ്ക്കാരങ്ങൾ ഒന്നിച്ചു നിർവഹിച്ച് അറഫാ പ്രഭാഷണവും ശ്രവിച്ച് തീർഥാടകർ ടെന്റിൽ തന്നെയാകും പകൽ തുടരുക. സന്ധ്യയോടെ തീർഥാടകർ മുസ്‌ദലിഫയിലേക്ക് നീങ്ങും. അവിടെ രാത്രി തങ്ങി പ്രഭാത പ്രാർഥനയ്ക്കുശേഷം നാളെ രാവിലെ മിനായിലേക്കു പോകും. സാത്താന്റെ പ്രതീകത്തിനു നേരെ എറിയാനുള്ള കല്ലുകൾ മുസ്‌ദലിഫയിൽനിന്നു ശേഖരിച്ചാണു യാത്ര. കല്ലേറുകർമത്തിനു ശേഷം തീർഥാടകർ ബലിയറുക്കൽ, തലമുണ്ഡനം, കഅബ പ്രദക്ഷിണം, സഫ-മർവ പ്രയാണം എന്നിവ നിർവഹിക്കും. തുടർന്ന്, ഇഹ്റാം വേഷം (ലളിതമായ വെളുത്ത വസ്ത്രം) മാറി പുതുവസ്...
GULF NEWS
ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മൻസിലില്‍ എ.എം. ബഷീർ (42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. താമസസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ശബ്ദം കേട്ട് സഹതാമസക്കാർ വന്ന് നോക്കുേമ്ബാള്‍ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ആരാണ് വെടിവെച്ചെതന്ന് അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ ഒരു കാർ വന്ന് നില്‍ക്കുന്നത് കാണുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 13 വർഷമായി ബീഷയില്‍ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന് അല്‍പം മുമ്ബ് തൊട്ടടുത്തെ സൂഖില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബീഷയിലെ കിങ്...

നാട്ടിൽ പോകാനിരുന്ന മലയാളി അബൂദബിയിൽ നിര്യാതനായി

GULF NEWS
അബൂദബി: മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെ മകൻ അബ്ദുസമദ് (52) നിര്യാതനായി. വെള്ളിയാഴ്​ച നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു. അബൂദബി ഖസർ അൽബഹർ പാലസ് ജീവനക്കാരനാണ്. ഭാര്യ: ആരിഫ പള്ളിമാലിൽ. മാതാവ്​: നഫീസ പടിഞ്ഞാറപ്പാട്ട്, മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി ശനിയാഴ്​ച രാവിലെ വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക അറസ്റ്റിൽ

GULF NEWS
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയിൽ അറസ്റ്റിൽ. ഏകദേശം 5600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പാണ് ഇവർ നടത്തിയത്. ലക്ഷക്കണക്കിന് നിക്ഷേപകരെയാണ് ഇവർ വഞ്ചിച്ചത്. ഇതില്‍ ഭൂരിഭാഗവും യുഎഇയിലെ പ്രവാസികളാണ്. 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ജാമ്യമില്ലാത്ത വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദ് സെൻട്രല്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദില്‍ എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കുമെന്ന് സെൻട്രല്‍ ക്രൈം സ്റ്റേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശ്വേത പറഞ്ഞു. 2024 ഒക്‌ടോബറില്‍ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാൻ നിർദേശിച്ചിരുന്നു. എന്നാല്‍, ഇവർ കോടതി...

വേങ്ങര ചേറൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു.

GULF NEWS
വേങ്ങര: വേങ്ങര ചേറൂർ സ്വദേശി നാത്താൻ കോടൻ മുഹമ്മദ്‌ കുട്ടി എന്നവരുടെ മകൻ ജിദ്ദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്ന നാത്താംക്കോടൻ അബ്ദുൽ ഗഫൂർ എന്നയാൾ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍.

GULF NEWS
ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയില്‍ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒന്നരവര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തുന്...

ബഹ്റൈനിൽ തിരൂർ സ്വദേശി നിര്യാതനായി

GULF NEWS
വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് നിര്യാതനായി. തിരൂർ സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്റൈനിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഒരാഴ്ച സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു വെന്‍റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബഹ്റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു.വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതുമായാണ് വിവരം. പിതാവ്: മുഹമ്മദ്, മാതാവ്: നദീറ, സഹോദരൻ: മുഹമ്മദ് നിഷാദ്....

കൊണ്ടോട്ടി സ്വദേശിനി മദീനയില്‍ മരണപ്പെട്ടു

GULF NEWS
മദീന: കൊണ്ടോട്ടി സ്വദേശിനി മദീനയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉംറ വിസയിലെത്തിയ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശിനി ഖദീജ (72) ആണ് മരിച്ചത്. ഉംറ തീർത്ഥാടനത്തിന് മകൻ റഫീഖിനൊപ്പം മക്കയില്‍ എത്തി ഉംറ നിർവഹിച്ച ശേഷം മദീനയില്‍ മസ്ജിദുന്നബവി സന്ദർശിക്കാനെത്തിയതായിരുന്നു. താമസ സ്ഥലത്ത് വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ മരിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗദിയിൽനിന്ന് വീണ്ടും പോക്സോ അറസ്റ്റ്; മണ്ണാർക്കാട് സ്വദേശിയെ കേരള പൊലീസ് നാട്ടിലെത്തിച്ചു

GULF NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം റിയാദിലേക്ക് മുങ്ങിയ പ്രതി ഇന്റർപോളിന്റെ സഹായത്തോടെ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്ന് മാളികയില്‍ വീട്ടില്‍ അബ്ദുല്‍ അസീസിനെയാണ് (50) മണ്ണാർക്കാട് പൊലീസ് റിയാദില്‍നിന്നും അറസ്റ്റ് ചെയ്തത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ ചെറിയമ്മയുടെ സുഹൃത്തായ പ്രതി അവരുടെ അറിവോടെയാണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ചെറിയമ്മയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് എ.എസ്.പി രാജേഷ് കുമാർ, പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് റമീസ് എന്നിവരടങ്ങുന്ന പൊലീസ് സംഘം രണ്ടു ദിവസം മുമ്ബാണ് റിയാദിലെത്തിയത്. ഇന്റർപോള്‍ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് സൗദി പൊലീസ് ദിവസങ്ങള്‍ക്ക് മുമ്ബ് പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.നടപടി പൂർത്തിയാക്കി റിയാദ് കിങ് ഖാലിദ് എയർപ്പോർട്ടില്‍ വെ...

ഉംറ തീർത്ഥാടകൻ ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു

GULF NEWS
മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടകൻ ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പാണമ്ബുഴ ഇബ്രാഹിം (59) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചത് ഏപ്രില്‍ 21 ന് നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു. ഭാര്യ ഖദീജക്കൊപ്പമാണ് ഉംറക്കെത്തിയത്. മക്കള്‍: ജംഷീർ അലി, അനീസ, (ഇരുവരും ജിദ്ദ) ജസീറ. മരുമക്കള്‍: സാലിഹ് ഇരുമ്ബുഴി (വീഡിയോഗ്രാഫർ,ജിദ്ദ), ജൂന ജൂബി.മൃതദേഹം ജിദ്ദയില്‍ മറവുചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ ജിദ്ദ കെഎംസിസി വെല്‍ഫെയർ വിംഗ് നേതൃത്വം നല്‍കിവരുന്നു....

പുകയൂർ കുന്നത്ത് സ്വദേശി കാടേങ്ങൽ അലിഹസൻ സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

GULF NEWS
തിരൂരങ്ങാടി: സജീവ സുന്നി പ്രവർത്തകനും ഐ സി എഫ് മെമ്പറുമായ പുകയൂർ കുന്നത്ത് സ്വദേശി കാടേങ്ങൽ അലിഹസൻ (50) സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമാം അൽഹസ മിലിട്ടറി ആശുപത്രിയിലെത്തിയ ഉടനെയായിരുന്നു അന്ത്യം. പിതാവ്:  പരേതനായ കെ എം കെ ഫൈസി പുകയൂർ. മാതാവ്: പറമ്പൻ ഖദീജ. ഭാര്യ: പെരുവള്ളൂർ സിദ്ധീഖാബാദ് മാട്ര സീനത്താണ് . മക്കൾ: മുഹമ്മദ് ബിശ്ർ, സുവൈബത്ത്, ഫാത്തിമ ഹസന, ഫാത്തിമ ഹർവ. മരുമകൻ:  സ്വദേശി മുഹമ്മദ് നിജാബ് വേങ്ങര അരീക്കുളം. ഐ സി എഫ് ജിദ്ദ ഷറഫിയ ഡിവിഷൻ സെനറ്റ് അംഗം മീറാൻ സഖാഫി പുകയൂർ, കേരള മുസ്ലിം ജമാഅത്ത് പുകയൂർ സർക്കിൾ അംഗം ഇസ്മാഈൽ മിസ്ബാഹി, ഐ സി എഫ് ബഹ്റൈൻ സൽമാബാദ് സെൻട്രൽ ഭാരവാഹി ഹംസ ഖാലിദ് സഖാഫി എന്നിവർ സഹോദരങ്ങളാണ്....

C P അബ്ദുൽ ലത്തീഫ് അബുദാബിയിൽ വെച്ച് മരണപ്പെട്ടു

GULF NEWS
വേങ്ങര : മുസഫ്ഫ അല്‍-ബറഖ ഹോല്‍ഡിങ്‌സ് സ്റ്റാഫ് കോട്ടക്കല്‍ പറപ്പൂർ തെക്കെകുളമ്ബ് സ്വദേശി ചോലക്കപ്പറമ്ബൻ അബ്ദുല്‍ ലത്തീഫ് (53) അബുദാബി യില്‍ വെച്ച്‌ മരണപ്പെട്ടു.ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെ മുസഫ ലൈഫ് കെയർ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. വൈകുന്നേരം 3 മണിക്കാണ് മരിച്ചത്.ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ഫിറോസ് ബാബു, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: അബൂദബി വേങ്ങര മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സിപി അബ്ദുല്‍ മജീദ്, ഹാഷിം (അബൂദബി), അബ്ദു റഷീദ്. സഹോദരി: സൈനു.നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് ജോലി ചെയ്ത സ്ഥാപനത്തിന്റെ സഹകരണത്തോടുകൂടി പ്രവർത്തനങ്ങള്‍ നടത്തി വരുന്നതായി അബൂദബി വേങ്ങര മണ്ഡലം കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@g...

സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

GULF NEWS
സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്ബില്‍ നൗഫല്‍ (40) ആണ് മരിച്ചത്. സ്വകാര്യ കമ്ബനിയില്‍ ഹെവി ഡ്രൈവറായ നൗഫല്‍ തുംറൈത്തില്‍ നിന്ന് സലാലയിലേക്ക് വരവെയാണ് അപകടം. മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് വാഹനം അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ടയറിനടിയില്‍പ്പെട്ട നൗഫല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.റോയല്‍ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം സലാല സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ദുബൈയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം സലാലയിലെത്തിയിട്ട് ഒരു വർഷമേ ആയിരുന്നുള്ളു. ഭാര്യ: റിഷാന, രണ്ട് മക്കളുണ്ട്. നിയമ നടപടികള്‍ പൂർത്തീകരിച്ച്‌ മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് ബന്ധപ്പട്ടവർ അറിയിച്ചു....

ഉംറ നിർവഹിച്ച്‌ മടങ്ങവേ ജിദ്ദ അസുഖബാധിതയായി ചികിത്സയിലായിരുന്ന ഒതുക്കുങ്ങൽ സ്വദേശിനി മരണപ്പെട്ടു

GULF NEWS
ഉംറ നിർവഹിച്ച്‌ മടങ്ങവേ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച്‌ അസുഖബാധിതയായി ചികിത്സയിലായിരുന്ന തീർഥാടക മരിച്ചു. ഒതുക്കുങ്ങല്‍ പൊൻമള പള്ളിയാളി സ്വദേശിനി മണ്ണില്‍തൊടി ഖദീജയാണ് ജിദ്ദയില്‍ മരിച്ചത്. ഒരു മാസത്തോളമായി അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം.ഭർത്താവ്: എറമു, മക്കള്‍: സൈനുദ്ദീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുല്‍ സമദ്, സുബൈദ, റംല, ഉമ്മു കുല്‍സു, ശമീമ. മരണാനന്തര കർമങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും കെ.എം.സി.സി ജിദ്ദ വെല്‍ഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്....

ഗൾഫ് എയറും കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു.

GULF NEWS
സൗദി എയർലൈൻസിനു പിന്നാലെ ഗൾഫ് എയറും കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു. ഏപ്രിൽ ഒന്ന‍ിന്‌ ബഹറൈൻ വിമാന കമ്പനി ഗൾഫ് എയർ കരിപ്പൂരിൽ നിന്ന് പിൻവാങ്ങും. 31ന് പുലർച്ചെ അഞ്ചിന് ബഹറൈനിലേക്കാണ്‌ അവസാന സർവീസ്. ഇത്‌ മലബാറിൽ നിന്നുള്ള ഗൾഫ് യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും. ഗൾഫ് എയർ ബഹറൈനിൽ നിന്ന് കരിപ്പൂരിലേക്ക് നേരിട്ടും യുഎഇ, സൗദി, യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കണക്ഷനായുമാണ്‌ സർവീസ് നടത്തിയിരുന്നത്. 159 സീറ്റുള്ള എയർബസ് എ 320 ഇനത്തിൽപ്പെട്ട എയർക്രാഫ്റ്റായിരുന്നു ഉപയോഗിച്ചത്. തിങ്കൾ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരുന്നു സർവീസ്. മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് നിരക്കും കുറവായിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസ് ബഹറൈനിൽ നിന്നുള്ള സമ്മർ സീസൺ ഫ്ലൈറ്റുകൾ വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണ്‌ ഗൾഫ് എയറിന്റെ പിന്മാറ്റം. കരിപ്പൂർ–ബഹറൈൻ സെക്ടറിൽ യാത്രാനിരക്ക് വർധിക്കാനും ഇടയാക്കും. ഗൾഫ് സെക്ടറിൽ...

ഉംറ തീര്‍ഥാടക വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി

GULF NEWS
ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടില്‍ മൂസ ഹാജിയുടെ മകള്‍ ഉമ്മു സല്‍‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കില്‍ മരക്കടവൻ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ജിദ്ദയിലെത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനായി പോയി. അവിടെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ബസ് മദീന അതിർത്തി പിന്നിട്ട ശേഷമായതിനാല്‍ മദീനയില്‍ ഖബറടക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനാണ് ശ്രമമെന്ന് ബന്ധു അറിയിച്ചു. കളിയാട്ടുമുക്ക് എം.എച്ച്‌. നഗർ ജുമുഅ മസ്ജിദ് ഖബർസ്ഥാനില്‍ മറവ് ചെയ്യും. മാതാവ് – പാത്തുമ്മു. മക്കള്‍ – മുഹ്‌സിന, മുഹ്‌സിൻ, സഫ്ന. മരുമകള്‍ – റൗഫിയ. വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...

യു.എ.ഇ പൗരൻ കൊല്ലപ്പെട്ട കേസില്‍ തലശ്ശേരി സ്വദേശിക്ക്‌ വധശിക്ഷ

GULF NEWS
യു.എ.ഇ. പൗരൻ കൊല്ലപ്പെട്ട കേസിലാണ് തലശ്ശേരി സ്വദേശി നിട്ടൂർ ഗുംട്ടി തെക്കെപറമ്ബത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷിന്റെ (28) വധശിക്ഷ അല്‍ ഐനില്‍ നടപ്പിലാക്കിയത്. രണ്ടുവർഷമായി ദുബായ് അല്‍ ഐൻ മനാസിർ ജയിലിലായിരുന്നു റിനാഷ്. മൂന്നുവർഷം മുൻപാണ് ജോലി തേടി ദുബായിയില്‍ പോയത്. 2023 ഫെബ്രുവരി എട്ടിനാണ് കൊലപാതകം നടന്നത്. യു.എ.ഇ. പൗരൻ അബ്ദുല്ല സിയാദ് റാഷിദ് അല്‍ മൻസൂരി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ.മകനെ രക്ഷിക്കാൻ മാതാവ് അറംഗലോട്ട് ലൈല പലരെയും സമീപിച്ചിരുന്നു. മകനെ ജയിലില്‍ പോയി ലൈല കണ്ടിരുന്നു. വധശിഷ മടപ്പാക്കിയ വിവരമറിഞ്ഞ് ലൈലയും മക്കളായ റിയാസും സജീറും ദുബായിലേക്ക് പോയി.ദുബായ് അല്‍ ഐനില്‍ ട്രാവല്‍ ഏജൻസിയില്‍ 2021-ലാണ് റിനാഷ് ജോലിയില്‍ പ്രവേശിച്ചത്.അതിനിടെ പരിചയപ്പെട്ട യു.എ.ഇ. പൗരന്റെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. അറബിയുടെ വീട്ടില്‍വെച്ച്‌ റിനാഷും കൊല്ലപ്പെട്ട അബ്ദുല്ല സിയാദ് റ...

MTN NEWS CHANNEL

Exit mobile version