Monday, December 8News That Matters

ഒരാഴ്ച മുമ്പ് സൗദിയിലെ ദമ്മാമിൽ ജോലിക്കെത്തിയ മലപ്പുറം സ്വദേശി മരണപ്പെട്ടു.

ദമ്മാം: ഒരാഴ്ച മുമ്പ് പുതിയ തൊഴില്‍ വിസയില്‍ ജോലിക്കെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി അൻസാർ അലി മാവുങ്കൽ (48) ആണ് സൗദിയിലെ ദമ്മാമില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.​ മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിൻ്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവ് ചെയ്യും. ഉപ്പ പരേതനായ മൊയ്‌തീൻ കുട്ടി മാവുങ്ങൽ, ഉമ്മ നഫീസ, ഭാര്യ ബാജീന, മക്കൾ ഹിബ ഷെറിൻ, മിൻഹാജ്, മരുമകൻ മുഹമ്മദ്‌ സ്വാലിഹ് എന്നിവരാണ് കുടുംബാംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version