മലപ്പുറം മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55) ജിദ്ദയിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. സഫ ഡിസ്ട്രിക്ടിലെ നഹ്ദി ഫാർമസിയിൽ ജീവനക്കാരനായിരുന്ന റഹീം കഴിഞ്ഞ 30 വർഷമായി പ്രവാസലോകത്ത് സജീവമായിരുന്നു.ഭാര്യ സുലൈഖ സന്ദർശന വിസയിൽ നിലവിൽ ജിദ്ദയിലുണ്ട്. മുഷ്‌താഖുദ്ധിൻ, മുഹ്‌സിന എന്നിവരാണ് മക്കൾ. നൗഷാദ്, ഫിദ എന്നിവർ മരുമക്കളും മുസ്തഫ, അലി, അബ്ദുൽ റസാഖ്, ഫാത്തിമ സുഹറ എന്നിവർ സഹോദരങ്ങളുമാണ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
