സൗദിയിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും
;അബഹ: സൗദി അറേബ്യയിലെ ബീഷയിൽ മൂന്നാഴ്ച മുൻപ് വെടിയേറ്റു മരിച്ച കാസർക്കോട് ബദിയടുത്ത സ്വദേശി എ.എം. ബഷീർ (41) മൃതദേഹം ജുലൈ 3ന് വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. മൂന്നാം തിയ്യതി പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ ദൽഹി വഴിയാണ് മൃതദേഹം കൊണ്ടു പോകുന്നത്. വ്യാഴാഴ്‌ച രാത്രി 9.30 ന് കോഴിക്കോട് എത്തിച്ചേരും. മെയ് 31ന് സൗദി പൗരന്റെ വെടിയേറ്റാണ് ബഷീർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സഊദ് അബ്ദുല്ല അൽ മുഈനി എന്ന സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.15 വർഷത്തേളമായി ബിഷക്ക് സമീപം നാഖിയയിൽ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു ബഷീർ. രാത്രി ഏറെ വൈകി ബിഷ നാഗിയയിലെ താൻ താമസിക്കുന്ന കെട്ടിടത്തിന് സമീപം കാർ കഴുകുകയായിരുന്ന ബഷീറിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സമീപവാ...