Thursday, January 15News That Matters

ഒമാനിലും വിഡിയോ കോൾ തട്ടിപ്പ് ; മുന്നറിയിപ്പുമായി പൊലീസ്

മ​സ്ക​ത്ത്: പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന വി​ഡി​യോ കോൾ ചെയ്തു തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. വി​ഡി​യോ കോൾ വ​ഴി​യു​ള്ള ആ​ൾ​മാ​റാ​ട്ട ത​ട്ടി​പ്പു​ക​ൾ​ ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​​രാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ഇരകളെ വിഡിയോ കോൾ ചെയ്യുന്നത്. വ്യാജ ഇ – മെയിൽ ഐഡി (omanroyalpolice087@gmail.com ) ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആളുകളെ ബന്ധപ്പെടുന്നത്. പൊലീസിന്റെ ഔ​ദ്യോ​ഗി​ക യൂണിഫോം ധരിച്ചു വ്യജ ഐ.​ഡി കാർഡ് കാണിച്ചാണ് സംഘം ആളുകളെ വലയിലാക്കുന്നത്. വ്യ​ക്തി​പ​ര​മോ സാ​മ്പ​ത്തി​ക​മോ ആ​യ വി​വ​ര​ങ്ങ​ൾ, ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ, ഐ.​ഡി ന​മ്പ​റു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ഈ തട്ടിപ്പ് സംഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​വ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സംഘം ഭീ​ഷ​ണി​പ്പെ​ടുത്തുന്നു. ഏതെങ്കിലും കാരണവശാൽ ഒമാൻ പൊലീസ് നേരിട്ട് വിളിക്കുകയാണെങ്കിൽ പോലും വി​ളി​ക്കു​ന്ന​യാ​ളു​ടെ ഐ​ഡ​ന്റി​റ്റി പ​രി​ശോ​ധി​ച്ചു ഉറപ്പ് വരുത്താതെ വ്യ​ക്തി​പ​ര​മോ സാ​മ്പ​ത്തി​ക​മോ ആ​യ ഒരു വി​വ​ര​ങ്ങ​ളും പ​ങ്കി​ട​രു​തെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ഇക്കാര്യത്തിൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version