Wednesday, September 17News That Matters

ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശി സഊദിയിൽ മരണപ്പെട്ടു

തിരൂരങ്ങാടി: ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശിസഊദിയിൽ മരണപ്പെട്ടു. പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ ഇസ്‌മായിൽ കുട്ടി ഹാജിയുടെ മകൻ യൂസഫ് ഹാജി (68) ആണ് മരിച്ചത്. ഭാര്യക്കും മകൾക്കുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ പോയി ഉംറ നിർവഹിച്ച ശേഷം ഇന്നലെ (ഞായർ) ത്വാഇഫ് സന്ദർശനത്തിനിടയിൽ മസ്‌ജിദ് അബ്ബാസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ത്വാഇഫിലുള്ള കിങ് അബ്‌ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ഭാര്യ:സഫിയ ഇല്ല്യാൻ.മക്കൾ:ഇസ്മ‌ായിൽ, ബദ്റുന്നിസ, ഷറഫുന്നിസ, അനസ്.മരുമക്കൾ: സജീറ കോനാരി, ഹബീബ് റഹ്മാൻ ചീരൻകുളങ്ങര, അബ്‌ദുൽ ഗഫൂർ പുതുക്കുടിയിൽ, നജ ഫാത്തിമ തറയിൽ. സഹോദരന്മാർ: മുഹമ്മദ് ഹാജി, അവറാൻകുട്ടിഹാജി, അബൂബക്കർ ഹാജി, ഹസ്സൻ ഹാജി, അബ്‌ദുറസാക്ക്‌ ഹാജി

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version