Thursday, September 18News That Matters

GULF NEWS

കുവൈറ്റില്‍ ജോലി സ്ഥലത്തു വെച്ച്‌ ഹൃദയാഘാതം മൂലം മരണപ്പെട്ടു

GULF NEWS
കുവൈറ്റ്‌: മലപ്പുറം പുഴകാട്ടിരി പനങ്ങാങ്ങര സ്വദേശി വടക്കേതില്‍ ഷൗക്കത്ത്‌ കുവൈത്തില്‍ വെച്ച്‌ മരണപ്പെട്ടു. ജഹ്‌റയില്‍ ജോലി സ്ഥലത്തുനിന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗദിയിൽ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരണപ്പെട്ടു.

GULF NEWS
മൂന്നിയൂർ: സൗദി അറേബ്യയിലെ അസീർ ബിഷയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി എൻ. എം ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) മരണപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നുമണിക്കാണ് അപകടമുണ്ടായത്. റിയാദിൽ നിന്നും ജിസാൻ ദർബിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ, അയ്റ. മാതാവ് ആയിഷ. സഹോദരങ്ങൾ- ശറഫുദ്ധീൻ സൗദി ,മുഹമ്മദ് ഹനീഫ അബുദാബി,ഖൈറുന്നീസ, ഹഫ്സത്ത് .നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത്നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിപ്രസിഡണ്ട് ബഷീർ മുന്നിയൂർ,ബിഷ കെ.എം.സി.സി പ്രസിഡന്റ് ഹംസ തൈക്കണ്ടി എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര അലിവിന് ഷാർജ KMCC വേങ്ങര മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്.

GULF NEWS
ഷാർജ: വേങ്ങര ചേറ്റിപുറമാട് അലിവ് സ്‌പെഷ്യാലിറ്റി പിസിയൊതെറാപ്പി സെന്ററിൽ ഞായറാഴ്ചകളിൽ നടന്ന് വരുന്ന ഭിന്ന ശേഷിക്കാർക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസിലേക്ക് ആവിശ്യമായ സ്റ്റഡി ചെയറുകൾക്കുള്ള ഫണ്ട് ഷാർജ വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് മൊയിതീൻകുട്ടി അലിവ് സെക്രട്ടറി ശരീഫ് കുറ്റൂരിന് കൈമാറി. ഷാർജ കെ എം സി സി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ജനറൽ സെക്രട്ടറി മുജീബ് തൃകണ്ണാപുരം, ട്രഷറർ അബ്ദുറഹ്‌മാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ്, സെക്രട്ടറി കബീർ ചാന്നാങ്കര. ഷാർജ കെ എം സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, ട്രഷറർ അക്ബർ വി പി, വൈസ് പ്രസിഡന്റ് ഫർഷാദ് ഒതുക്കുങ്ങൽ. മണ്ഡലം വൈസ് പ്രസിഡന്റുമാരായ അസ്‌ലം കുറ്റൂർ, അബ്ദുള്ളകുട്ടി പൊട്ടിക്കല്ല്, ജുനൈദ് കാരത്തോട്, സെക്രട്ടറിമാരായ നൗഷാദ് അച്ചനമ്പലം, നൗഷിഖ് ഊരകം, മുനീർ ഒതുക്കുങ്ങൽ. ഉപദേശക സമിതി അംഗങ്ങളായ ഹൈദർ ഹാജി വേങ...

കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

GULF NEWS
കോട്ടക്കല്‍ കാവതികളം സ്വദേശി കാവുങ്ങല്‍ സൈദലവി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 20 വർഷമായി ജിദ്ദയില്‍ ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണാനന്തരകർമ്മങ്ങള്‍ക്ക് ജിദ്ദ കെഎംസിസി വെല്‍ഫയർ വിങ്ങ് നേതൃത്വം നല്‍കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇരുമ്പു ചോല അരീതല സ്വദേശി കോട്ടയിൽ മുഹമ്മദ് മദീനയിൽ വെച്ച് മരണപ്പെട്ടു

GULF NEWS
മദീന: ഇരുമ്പു ചോല അരീതല സ്വദേശി കോട്ടയിൽ മുഹമ്മദ് എന്നവർ പരിശുദ്ധ മദീനയിൽ വെച്ച് മരണപ്പെട്ടു, ഭാര്യ:നഫീസ മക്കൾ : സിദ്ദിഖ്, ശറഫുദ്ധീൻ, സകീന,സലീനമരുമക്കൾ :താഹിറ, ജമീല, മുസ്‌തഫ, ജാഫർ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

റഹീമിനെ കാണാൻ ഉമ്മയെത്തി

GULF NEWS
സൗദി ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ റഹീമിനെ കാണാൻ പ്രിയപ്പെട്ട ഉമ്മയെത്തി. റിയാദിലെ ജയിലി വച്ചാണ് ഇരുവരും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്‌ച നടന്നത്. പതിനെട്ട് വർഷങ്ങള്‍ക്ക് ശേഷമാണ് അബ്‌ദുള്‍ റഹീമിനെ ഒരുനോക്ക് കാണാനായി ഉമ്മയെത്തിയത്. കോഴിക്കോട് സ്വദേശിയായ അബ്‌ദുള്‍ റഹീമിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ജയില്‍ മോചനം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇതിനിടയിലാണ് മകനെ കാണാനായി ഉമ്മ നാട്ടില്‍ നിന്നും സൗദിയിലെത്തിയത്. വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണ് ഇന്ന് രാവിലെ റിയാദിലെ ജയില്‍ സാക്ഷിയായത്. രണ്ട് പതിറ്റാണ്ട് കാലത്തെ വിശേഷങ്ങള്‍ പറഞ്ഞു തീർക്കാനുള്ളതിന് അപ്പുറം ഇന്നത്തെ കൂടിക്കാഴ്‌ചയ്ക്ക് പ്രത്യേകതകള്‍ ഏറെയായിരുന്നു.ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ മകനെ നേരിട്ട് കണ്ടതിന്റെ ആശ്വാസത്തിലായിരുന്നു ഫാത്തിമ. മക്കയില്‍നിന്ന് ഉംറ നിർവഹിച്ച ശേഷമാണ് റഹീമിന്റെ ഉമ്മ റിയാദില്‍ എത്...

അടിച്ചു മോനെ.. അബുദബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം, 46 കോടിയുടെ സമ്മാനം മലയാളിക്ക്

GULF NEWS
അബുദബി:  അബുദബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളിയെ. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് പ്രിന്‍സിനെ വിജയിയായി പ്രഖ്യാപിച്ചത്. 197281 എന്നതായിരുന്നു പ്രിന്‍സിന്റെ ടിക്കറ്റ് നമ്പര്‍. ലഭിക്കുന്ന സമ്മാനത്തുക പത്തുപേര്‍ വീതം പങ്കിട്ടെടുക്കും. 100 ദിര്‍ഹം വീതം ഓരോരുത്തരും ഷെയറിട്ടാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഓരോരുത്തരും രണ്ട് മില്യണ്‍ ദിര്‍ഹം വീതം പങ്കിട്ടെടുക്കുമെന്ന് പ്രിന്‍സ് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രിന്‍സ് ടിക്കറ്റ് എടുക്കാറുണ്ട്. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകളാണ് ഇത്തവണ സംഘം എടുത്തത്. മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്തു. സമ്മാനത്തുക ലഭിച്...

ഹിറ്റായി മലീഹ പാല്‍; 1300 പശുക്കളെ കൂടി ഷാര്‍ജയിലെത്തിച്ചു

GULF NEWS
ഷാര്‍ജ: മലീഹ പാല്‍ വിപണിയില്‍ തരംഗമായതോടെ ഫാമിലേക്ക് കൂടുതല്‍ പശുക്കളെ ഇറക്കുമതി ചെയ്ത് ഷാർജ. ഡെന്‍മാര്‍ക്കില്‍ നിന്ന് 1300 പശുക്കളെ വിമാനത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. ശനിയാഴ്ചയാണ് പശുക്കളെ ഷാര്‍ജയിലെത്തിച്ചത്. രണ്ടാമത്തെ ബാച്ച് കൂടി എത്തിയതോടെ ആകെ പശുക്കളുടെ എണ്ണം 2500 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് മലീഹയില്‍ ഉത്പാദനം ആരംഭിച്ചത്. മലീഹ ഗോതമ്പുപാടത്തിന് സമീപത്തുതന്നെയാണ് ഫാമും സ്ഥിതി ചെയ്യുന്നത്. നിലവില്‍ പ്രതിദിനം 4000 ലിറ്റര്‍ പാലാണ് ചെലവാകുന്നത്. 2025ന് മുന്‍പേ തൈര് ഉള്‍പ്പെടെയുള്ള പാല്‍ ഉത്പ്പന്നങ്ങങ്ങളുടെ ഉത്പാദനം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിവളര്‍ത്തലും പദ്ധതിയുടെ ഭാഗമാണ്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഫാമിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. അടുത്ത വര...

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

GULF NEWS
മസ്‌കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മസ്‌കത്തില്‍ നിര്യാതനായി. മലപ്പുറം വെളിയംകോട് പാലപ്പെട്ടി ദുബൈ പടി ഹംസ (54) ആണ് മരിച്ചത്. പിതാവ്: പരേതനായ കോനശ്ശേരി ബാപ്പു. മാതാവ്: ശരീഫ്. ഭാര്യ: ഫാത്തിമ. മക്കള്‍: അസ്‌ലം, അറഫാത്ത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചേറൂർ സ്വദേശി ദുബായിൽ മരണപ്പെട്ടു

GULF NEWS
ചേറൂർ വി. കെ. മാട് സ്വദേശി പരേതനായ തച്ചരുപ്പടിക്കൽ കോമു എന്നവരുടെ മകനും മുമ്പ് വേങ്ങരയിലെ ഓട്ടോ ഡ്രൈവറുമായിരുന്ന ടി. പി. യൂസുഫലി ദുബൈയിൽ വെച്ച് ഹൃദയ സ്തംഭന മൂലം മരണപ്പെട്ടു.

തിരൂർ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

GULF NEWS
തിരൂർ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂർ കന്മനം തുവ്വക്കാട് പോത്തന്നൂർ ഞാറക്കാട്ട് ഹൗസില്‍ മുസ്തഫ (53) ആണ് മരിച്ചത്. അബൂദബി അല്‍ സലയിലെ സൂപ്പർ മാർക്കറ്റില്‍ സെയില്‍സ്മാനായിരുന്നു മുസ്തഫ. ചൊവ്വാഴ്ച രാത്രി 8.30ഓടെ ജോലിക്കിടെ സൂപ്പർ മാർക്കറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹംസ ഞാറക്കാട്ട്. മഷ്റഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മുസൈബ. മക്കള്‍: ദില്‍ഷാദ് (ഷാർജ), ബാദുഷ (വിദ്യാർഥി), റിൻസ ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ നാട്ടില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അബുദാബിയിൽ ജോലിക്കിടെ രണ്ടു മലയാളികൾ മരിച്ചു

GULF NEWS
അബുദാബി: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം. അല്‍ഗ്രീം ഐലന്‍ഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താമസ കെട്ടിടത്തിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് പഞ്ചാബ് സ്വദേശിയായ തൊഴിലാളിയാണ് ആദ്യം വീണത്. ആ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേര്‍ക്കും അപകടം സംഭവിച്ചത്. ഇവര്‍ ആ പ്രദേശത്ത് തന്നെയാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കു...

എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ ഇ-മെയില്‍ വഴി ബോംബ് ഭീഷണി

GULF NEWS
ദുബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 12.45ന് ഇ മെയില്‍ സന്ദേശം വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചതെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് പൊലീസ് എസ്എച്ച്ഒ സന്ദീപ് ബസേര പറഞ്ഞു. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ 1.20ന് വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷാസേന വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വ്യാജ ബോംബ് ഭീഷണികളാണ് വിവിധ വിമാന സർവീസുകളെ തടസ്സപ്പെടുത്തിയയത്. ഇതേ തുടര്‍ന്ന് വ്യോമയാന അധികൃതർ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ...

അബൂദബിയില്‍ ഹൃദയാഘാതം മൂലം KMCC പ്രവർത്തകൻ മരണപ്പെട്ടു.

GULF NEWS
ബി.പി അങ്ങാടി ആലത്തിയൂർ മൂച്ചിക്കല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ജാഫർ മൂച്ചിക്കല്‍ (38) അബൂദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. അബൂദബി മുറൂർ ഗതാഗത വകുപ്പില്‍ ഡ്രൈവർ ആയി ജോലി ചെയ്തു വരുകയായിരുന്നു. അബൂദബി കെ.എം.സി.സിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു ജാഫർ. ഖബറടക്കം സ്വദേശമായ ആലത്തിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും. മാതാവ്: നഫീസ മുത്തിയേരി. ഭാര്യ : റുബീന പാലേരി. മക്കള്‍ :മുഹമ്മദ് ഹാദിൻ, മുഹമ്മദ് ഷാദില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പരപ്പനങ്ങാടി സ്വദേശി മസ്ക്കത്തിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.

GULF NEWS
പരപ്പനങ്ങാടി: കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) മസ്ക്കത്തിൽ ഒക്ടോബർ 13 ന് വാഹന അപകടത്തിൽ മരണപ്പെട്ടു. പ്രദീപ് 35 വർഷമായി മസ്ക്കത്തിൽ ബേക്കറി ബിസിനസ് നടത്തിവരികയായിരുന്നു. ഒക്ടോബർ 16 ന് മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്ക്കരിക്കുമെന്നാണ് വിവരം. പിതാവ്: അപ്പു(late). മാതാവ്: ദേവകി. ഭാര്യ: പ്രീതി.മക്കൾ:ആദിത്യ  (ശ്രീകുട്ടൻ),അഭിരാം(അച്ചു- റഷ്യയിൽ MBBS വിദ്യാർത്ഥി),സഹോദരങ്ങൾ:രാ ജൻ (റിട്ട: എസ് ഐ),ഷാജി(ഗൗണ്ട് വാട്ടർ എൽ ഡി യായി തിരുവനന്തപുരം),ഷിജു( ASI ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം),പ്രിയേഷ് (മസ്ക്കത്ത്),ഷീജ (അങ്കൺവാടി ടീച്ചർ). നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സി.എച് സെന്ററിന് ഉബൈദ് പുത്തൂരിന്‍റെ കൈത്താങ്.

GULF NEWS
പെരിന്തൽമണ്ണ സി.എച് സെന്ററിന് ഉബൈദ് പുത്തൂരിന്‍റെ കൈത്താങ്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഫുജൈറ കെഎംസിസി യുടെ പ്രവർത്തകനും നിസ്വാർത്ഥ സേവകനുമായ ഉബൈദ് പുത്തൂർ. അദ്ദേഹത്തിന്റെ മിച്ചം വരുന്ന സമ്പാദ്യത്തിൽ നിന്ന് പെരിന്തൽമണ്ണ സി.എച് സെന്ററിന് വീൽച്ചെയറിനു സംഭാവന നൽകിയിരിക്കുകയാണ് ഉബൈദ് പുത്തൂർ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അടുത്ത ഞായറാഴ്ച ഒമാനിലേക്ക് യാത്ര തിരിക്കാനിരിക്കെ പ്രവാസിയായ യുവാവ് മരണപ്പെട്ടു.

GULF NEWS
ഒരു മാസം മുമ്ബ് നാട്ടില്‍ ലീവ് വന്നതിന് ശേഷം, അടുത്ത ഞായറാഴ്ച ഒമാനിലേക്ക് യാത്ര തിരിക്കാനിരിക്കെ പ്രവാസിയായ യുവാവ് മരിച്ചു. മലപ്പുറം പയ്യനങ്ങാടി കോട്ട് ആലിന്‍ചുവട് സ്വദേശി നടാമ്ബാടി അബ്ദുള്ളയുടെ മകനും ഒമാന്‍ എംബസ്സിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇസ്മായില്‍ (42) ആണ് മരണപ്പെട്ടത്. മാതാവ്: ഫാത്തിമ. മക്കള്‍: ഇന്‍സാഫ് (+2 വിദ്യാര്‍ഥി ജെഎംഎച്ച്‌ എസ് സ്‌കൂള്‍), ഇര്‍ഫാന്‍ (3ആം ക്ലാസ്സ് കോട്ട്, ആര്‍ജെഎം. എഎം എല്‍പി സ്‌കൂള്‍), ഇഷാന (1ആം ക്ലാസ്സ് കോട്ട്, ആര്‍.ജെ.എം. എല്‍.പി സ്‌കൂള്‍). സഹോദരങ്ങള്‍: ഷിഹാബുദ്ധീന്‍, അഷ്റഫ്, ലത്തീഫ്, ഷഫീഖ്, ആസിയ (തലക്കടത്തൂര്‍) സാജിദ (താനൂര്‍), സലീന (വാണിയന്നൂര്‍)...

തിരൂരങ്ങാടി KMCC ‘ലഹരി വിരുദ്ധ വിചാരം’ ചര്‍ച്ച സംഗമം സംഘടിപ്പിച്ചു

GULF NEWS
ജിദ്ദ: 'ഇന്നലെകളുടെ കരുതലില്‍ നാളെയുടെ കരുത്താവാന്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ദിശ 2024 കാമ്ബയിനിന്‍റെ ഭാഗമായി ജിദ്ദ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം 'ലഹരി വിരുദ്ധ വിചാരം' ചര്‍ച്ച സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ലഹരി ഉപയോഗത്തിന്‍റെ അപകടത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കൗമാരക്കാരെ ലക്ഷ്യമിടുന്ന മാഫിയകളുടെ പിടിയിലകപ്പെട്ടവര്‍ നമ്മുടെ വീടുകളിലും ഉണ്ടോ എന്ന പരിശോധനയില്‍ നിന്നാണ് ഇതിനെതിരെയുള്ള ജാഗ്രത തുടങ്ങേണ്ടത്. അടുത്തിടെ പ്രവാസലോകത്തും ലഹരി മാഫിയകളുമായി ബന്ധപ്പെട്ട ചില കേസുകളിലെ മലയാളി സാന്നിധ്യം ശങ്കപ്പെടുത്തുന്നതാണെന്നും യോഗത്തില്‍ അഭിപ്രായമുണർന്നു. കെ.എം.സി.സി ജിദ്ദ സെൻട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കര്‍ അരിമ്ബ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്‍റ് എം.കെ. ബാവ മു...

ഹ്യദയാഘാതം: വെളിമുക്ക് സ്വദേശി സലാലയില്‍ നിര്യാതനായി

GULF NEWS, MARANAM
വെളിമുക്ക് പടിക്കല്‍ സ്വദേശി പാണക്കാടൻ വീട്ടില്‍ അബ്ദുല്‍ അസീസ് (62) സലാലയില്‍ നിര്യാതനായി. ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്ന വഴി മധ്യേ മരണപ്പെടുകായായിരുന്നു. സാദ ഷാബിയത്തില്‍ പത്ത് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഷഹനോത്തിലാണ് താമസം. ഭാര്യ ആയിശാബിയും മകൻ മുഹമ്മദ് അർഷദും സലാലയിലുണ്ട്. മകള്‍ ആദിലയും മരുമകൻ സുബൈറും നാട്ടിലാണുള്ളത് നടപടികള്‍ പൂർത്തിയാകുന്ന മുറക്ക് ശനിയാഴ്ച തന്നെ മ്യതദേഹം സലാലയില്‍ ഖബറടക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗദിയില്‍ കാര്‍ അപകടം: മലപ്പുറം സ്വദേശിയായ യുവതിയും കുഞ്ഞും മരിച്ചു

GULF NEWS
സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മലപ്പുറം അരീക്കോട് സ്വദേശി എന്‍ വി സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് മരിച്ചത്. മദീനയില്‍ നിന്ന് ദമാമിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം.ഗുരുതരമായ പരിക്കുകളോടെ സുഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമാമില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version