ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല…ദമ്മാമില്‍ നിന്ന് അബ്ദു റഹീം
എല്ലാ പ്രശ്നങ്ങളില്‍നിന്നും രക്ഷപെടാനുള്ള വഴികള്‍ ശരിയാക്കി വരുന്നതിനിടെയാണ് ഇത്.... -ദമ്മാമില്‍നിന്ന് ഇത് പറയുമ്ബോള്‍ വെഞ്ഞാറമൂട് സല്‍മാസ് അബ്ദു റഹീം വിതുമ്ബി. കുഞ്ഞനുജനെയും വല്യുമ്മയെയും അടക്കം അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത 23കാരൻ അഫാന്‍റെ പിതാവാണ് അബ്ദു റഹീം. 'ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല...'' -റഹീമിന്‍റെ വാക്കുകളിടറി.
''കഴിഞ്ഞ ദിവസം ഭാര്യയുമായി സംസാരിച്ചിരുന്നു. മക്കളുടെ വിശേഷങ്ങള്‍ തിരക്കിയരുന്നു. ചില കാര്യങ്ങളില്‍ വാശി പിടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഓ അവന് ഭ്രാന്താ' എന്ന് ഒഴുക്കൻ മട്ടില്‍ ഭാര്യ പറഞ്ഞിരുന്നു. എന്നാല്‍ മകന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളതായി ആർക്കുമറിയില്ല. സംഭവമറിഞ്ഞ് ഞാൻ അടുത്ത ബന്ധുക്കളോക്കെ തിരക്കി. അവർക്കാർക്കും ഒന്നുമറിയില്ല...'' -റഹീം പറഞ്ഞു.
അബ്ദു റഹീം 25 വർഷമായി റിയാദിലായിരുന്നു. ഒന്നര മാസം മുമ്ബാണ് ദമ്മാ...