സന്ദർശന വിസയിലെത്തിയ കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ വനിതാ മെമ്ബർ റിയാദില്‍ നിര്യാതയായി. മലപ്പുറം മങ്കട വടക്കാങ്ങര പരേതനായ അമ്ബലകുത്ത് ആലികാക്കയുടെ മകളും കൂട്ടിലങ്ങാടി പാറടിമഹല്ലില്‍ വലിയകത്ത് അബ്ദുല്‍ മജീദ് എന്ന കുഞ്ഞിവാവയുടെ ഭാര്യയുമായ അമ്ബലക്കുത്ത് ഫാത്തിമ (65) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി മരിച്ചത്. റിയാദിലുള്ള മകളുടെ അടുത്ത് സന്ദർശക വിസയില്‍ എത്തിയതായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കും. അതിനാവശ്യമായ നിയമനടപടികള്‍ പൂർത്തീകരിക്കാൻ മരുമകൻ ഷുക്കൂറിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്, റസാഖ് പൊന്നാനി, ജാഫർ വീമ്ബൂർ രംഗത്തുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com