ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മദീനയില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ സ്വദേശി നാസർ പാലേക്കോട്ട് (47) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കവേ വഴിയില്‍ വെച്ച് മരിക്കുകയായിരുന്നു. 22 വർഷത്തോളമായി മദീനയില്‍ പ്രവാസിയാണ്. ഭാര്യ: റുഫ്സീന, മക്കള്‍: മുഹമ്മദ് നിഹാല്‍ (മദീന), നിഹാദ്, നസാല്‍, ഫാത്തിമ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com