തിരൂരങ്ങാടി: ഡോക്ടര്‍മാരുടെ മനുഷ്യത്വ രഹിത പെരുപമാറ്റത്തിനെതിരെ മുസ്ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഉപവാസത്തിന് പിന്തുണയുമായി അബൂബക്കര്‍ സഖാഫി. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മുസ്ലിം ജമാഅത്ത് പ്രസിഡന്റായ അബൂബക്കര്‍ സഖാഫിയുടെ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയായ അബൂബക്കര്‍ മുസ്ലിയാരുടെ മൃതദേഹമാണ് ഡോക്ടറുടെ അനാസ്ഥ കാരണം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഏറെക്കാലമായി രോഗിയായിരുന്ന അബൂബക്കര്‍ മുസ്ലിയാര്‍ ഈ മാസം രണ്ടാം തിയ്യതി പുലര്‍ച്ചെയാണ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയതുമായി ബന്ധപ്പെട്ടുകൂടിയാണ് യൂത്ത്‌ലീഗ് ഉപവാസ സമരം നടത്തിയത്. എന്റെ സഹപ്രവര്‍ത്തകന് വേണ്ടി യൂത്ത്‌ലീഗ് നടത്തുന്ന സമരത്തലെത്തുക എന്നത് എന്റെ കടമയാണ്. അദ്ധേഹത്തോട് ഡോക്ടര്‍ കാണിച്ച ക്രൂരത ഇനി മാറ്റൊരാള്‍ക്കുമുണ്ടാകരുതെന്ന് പറഞ്ഞു കരയുകയായിരുന്നു സഖാഫി. സദസ്സിലുണ്ടായിരുന്നവര്‍ക്കും ആ രംഗം സഹിക്കാനായില്ല. ഇതോടെ ഉപവാസ പന്തല്‍ ശോഖമൂഖമായി. ചടങ്ങില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ മുഖ്യാതിഥിയായിരുന്നു. താലൂക്ക് ആശുപത്രി പരിസരത്ത് രാവിലെ 9 മണി മുതല്‍ വൈകീട്ട് മൂന്നര മണി വരെയാണ് ഉപവാസ സമരം നടന്നത്. ബ്ലോക്ക് റോഡ് ജംഗ്ഷനില്‍ നിന്നും പ്രകടനവുമായാണ് പ്രവര്‍ത്തകര്‍ ഉപവാസ പന്തലിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് രോഗി മരണപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുക, പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരനെ തിരിച്ചെടുക്കുക, പോസ്റ്റ് മോര്‍ട്ടത്തിലെ ഡോക്ടര്‍മാരുടെ താന്തോന്നിത്തരം അവസാനിപ്പിക്കുക, കൈ മുറിഞ്ഞ് ആശുപത്രിയിലെത്തിയ ഒരു വയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ച ഡോക്ടറെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുക, ഇത് ചൂണ്ടിക്കാട്ടിയ യുവാവിനെതിരെ കേസ് കൊടുത്ത ഡോ.ഫെബ്നയുടെ കാടത്തം അവസാനിപ്പിക്കുക, രോഗികളെ തടഞ്ഞ് ഡ്യൂട്ടി സമയത്ത് പ്രകടനവും ധര്‍ണ്ണയും നടത്തി ആശുപത്രി പ്രവര്‍ത്തനം സ്തംഭിപ്പിച്ച ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസ സമരം.ഉപവാസ സമരത്തിന് അനീസ് കൂരിയാടന്‍, സി.കെ മുനീര്‍, ഉസ്മാന്‍ കാച്ചടി, റിയാസ് തോട്ടുങ്ങല്‍, അയ്യൂബ് തലാപ്പില്‍, അസ്‌ക്കര്‍ ഊപ്പാട്ടില്‍, യു ഷാഫി, കെ.പി അബ്ദുല്‍ ഗഫൂര്‍, പി.പി അഫ്‌സല്‍, മുസ്തഫ കളത്തിങ്ങല്‍, മമ്മുട്ടി തൈക്കാടന്‍, ജാഫര്‍ പനയത്തില്‍, ശിഹാബ് ഏലായി, അഷ്‌റഫ് കളത്തിങ്ങല്‍പാറ, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈനുല്‍ ഇസ്ലാം, കെ.പി നൗഷാദ്, അക്ബാര്‍ കാട്ടകത്ത്, കെ.കെ അബ്ബാസ്, മുസ്തഫ കുട്ടശ്ശേരി, ജംഷി പരപ്പനങ്ങാടി, ജാഫര്‍ കുന്നത്തേരി, ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, പി.പി സീനത്ത്, അമ്പരക്കല്‍ റൈഹാനത്ത്, ആരിഫ വലിയാട്ട്, പി.കെ റൈഹാനത്ത്, സുമിത്ര ചന്ദ്രന്‍, കെ അന്‍സാര്‍, അബ്ബാസ് പനയത്തില്‍, ശിഹാബ് കോഴിശ്ശേരി, നരമടക്കല്‍ നൗഷാദ്, പി.കെ സല്‍മാന്‍, പി.കെ തഹ്‌സീര്‍, നൗഫല്‍ പെരുമണ്ണ, സുഹ്‌റ ഒള്ളക്കന്‍, എ.കെ സൗദ മരക്കാരുട്ടി, എം.പി ഷരീഫ, ഷാഹിന തിരുനിലത്ത് മറ്റു ജനപ്രതനിനിധികളും നേതാക്കളും നേതൃത്വം നല്‍കി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com