കാറിന്‍റെ ഇന്ധനം തീര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങിയത് നാല് ദിവസം;
യാത്രക്കിടെ കാറിെൻറ ഇന്ധനം തീർന്ന് വിജന മരുഭൂമിയില്‍ നാല് ദിവസം കുടുങ്ങിയ ഇന്ത്യക്കാരനായ യുവാവിനും സഹയാത്രികനും ദാരുണാന്ത്യം.സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന് സമീപം വിജന മരുഭൂമിയില്‍ (റുബുല്‍ ഖാലി) കുടുങ്ങിയ തെലങ്കാന കരിംനഗർ സ്വദേശി ഷഹ്സാദ് ഖാനും (27) സഹയാത്രികനുമാണ് നിർജ്ജലീകരണം മൂലം മരിച്ചത്. നാല് ദിവസം മുമ്ബ് കാണാതായ ഇവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. മൂന്ന് വർഷമായി സൗദിയിലെ ഒരു ടെലികോം കമ്ബനിയില്‍ ജോലി ചെയ്യുന്ന ഷഹ്സാദ് ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ് മരുഭൂമിയില്‍ കുടുങ്ങിയത്. വാഹനത്തിെൻറ ഇന്ധനം തീർന്നു. അതിനിടയില്‍ മൊബൈല്‍ ഫോണിെൻറ ബാറ്ററി ചാർജും കഴിഞ്ഞു. ആരെയെങ്കിലും വിളിച്ചുപറയാനോ സഹായം തേടാനോ കഴിഞ്ഞില്ല.
ജി.പി.എസ് സിഗ്നല്‍ നഷ്ടപ്പെട്ടതിനാല്‍ കമ്ബനിയുടെ ആളുകള്‍ക്ക് ഇവരെ ലൊക്കേറ്റ് ചെയ്യാനും കഴിഞ്ഞില്ല. നാല് ദിവസമാണ് ലോകത്തെ ഏറ്റവും അപകടംപിട...