Wednesday, March 18News That Matters
Shadow

GULF NEWS

റിയാദ് എയർപോർട്ടിന് വീണ്ടും ഒന്നാം സ്ഥാനം

റിയാദ് എയർപോർട്ടിന് വീണ്ടും ഒന്നാം സ്ഥാനം

GULF NEWS
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തുടർച്ചയായി രണ്ടാം മാസവും (2024 ജൂൺ) ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം നേടി. യാത്രാ ആസൂത്രണത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, വിമാനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ ഡാറ്റയുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ, ഏവിയേഷൻ അനലിറ്റിക്‌സ് രംഗത്തെ പ്രമുഖരായ സിറിയം ഡിയോ പ്രഖ്യാപിച്ച പട്ടിക അനുസരിച്ചാണിത്. കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ വിവിധ പങ്കാളികളുമായി ചേർന്ന് ഗുണപരമായ പ്രവർത്തന പ്രവർത്തനങ്ങൾ തുടരാനുള്ള കമ്പനിയുടെ താൽപ്പര്യമാണ് ഈ വ്യത്യാസം പ്രതിഫലിപ്പിക്കുന്നതെന്ന് റിയാദ് എയർപോർട്ട് കമ്പനി സിഇഒ അയ്മൻ ബിൻ അബ്ദുൽ അസീസ് പ്രസ്താവിച്ചു. സൌദിയിലെ വിമാനത്താവള സൗകര്യങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് ഭരണ നേതൃത്വത്തിൻ്റെ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. നിങ്ങൾ വാർ...
മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം

മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം

GULF NEWS
മക്കയിൽ അൽ-ലൈത്തിന് സമീപം ചെങ്കടലിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി മക്ക: മക്ക പ്രവിശ്യയിലെ അൽലൈത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടലിൻ്റെ മധ്യഭാഗത്ത് ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12:09 ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി റിക്ടർ സ്കെയിലിൽ 4.7 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സർവേ റിപ്പോർട്ട് തുടർന്നു. കടലിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഏകദേശം 10.4 കിലോമീറ്റർ ആഴത്തിലായിരുന്നു. ചെങ്കടൽ മേഖലയിലെ രണ്ടു പ്രദേശങ്ങളിൽ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   ആദ്യത്തെ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.7 ഉണ്ടായിരുന്നു, ഇത് സുഡാനിലെ വടക്കു കിഴക്കുള്ള ടോക്കർ നഗരത്തിൽ നിന്ന് 197 കിലോമീറ്റർ അകലെയാണ് ഉണ്ടായത്. രണ്ടാമത്തെ ചലനം അതെ സ...
കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയില്‍ അലഞ്ഞ പിതാവിനെ തേടി എത്തിയത്: മകന്റെ മരണവാർത്ത

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയില്‍ അലഞ്ഞ പിതാവിനെ തേടി എത്തിയത്: മകന്റെ മരണവാർത്ത

GULF NEWS
ഷാർജ: മാസങ്ങളായി യുഎഇയിലെവിടെയോ പോയി മറഞ്ഞ മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന പിതാവിനെ തേടി എത്തിയത് നെഞ്ചുലക്കുന്ന വിവരം. ജിത്തുവിനായി കാത്തിരുന്ന അച്ഛൻ സുരേഷിനും നാട്ടിലെ ബന്ധുക്കള്‍ക്കും ഞെട്ടലാവുകയാണ് മരണ വാർത്ത. മകന്റെ മൃതദേഹം കണ്ടെത്തിയെന്നും, ബന്ധുക്കളെ കണ്ടെത്താനാകാതെ വന്നതോടെ മൃതദേഹം സാംസ്‌കാരിച്ചെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.തൃശൂർ മാള സ്വദേശിയായ തൊറവാക്കുടി ജിത്തു സുരേഷ് (28) ആണ് മരിച്ചത്. ജിത്തുവിനെ നാലു മാസം മുൻപ് ആണ് കാണാതായത്. തുടർന്നു അച്ഛൻ സുരേഷ് ഈ മകന് വേണ്ടി യുഎഇ യിലെ ഓരോ പ്രദേശത്തും അലഞ്ഞു അന്വേഷിക്കുകയായിരുന്നു. 3 വർഷമായി ഷാർജ ഇത്തിസലാത്തില്‍ കരാർ ജീവനക്കാരൻ ആയിരുന്നു ജിത്തു. ജിത്തുവിന്റെ പിതാവ് അബുദാബിയില്‍ ഒരു സ്ഥാപനത്തില്‍ ട്രാൻസ്‌പോർട് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. ഇതിനിടെയാണ് ബുതീനയില്‍ താമസിച്ചിരുന്ന ജിത്തുവിനെ മാർച്ച്‌ 10 മുതല്‍ കാണാനില്ലെന്ന...

MTN NEWS CHANNEL