
വേങ്ങര: ഹയർ സെക്കൻഡറി സോഷ്യൽ വർക്ക് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സായംപ്രഭാ ഹോമിനെ നേരിൽ പരിചയപ്പെടുന്നതിനായി വേങ്ങര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സായംപ്രഭാ ഹോം സന്ദർശിച്ചു. സ്കൂളിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളാണ് പഠനത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ എത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഹോമിലെ മുതിർന്ന പൗരന്മാരുമായി ആശയവിനിമയം നടത്തുകയും അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പഠിക്കുന്ന പാഠഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനം തന്നെ നേരിൽ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം വിദ്യാർത്ഥികളും അധ്യാപകരും പങ്കുവെച്ചു. സായംപ്രഭാ ഹോമിന്റെ പ്രവർത്തനങ്ങൾ, ലഭ്യമായ സേവനങ്ങൾ, മറ്റ് വയോജന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഇംപ്ലിമെന്റിംഗ് ഓഫീസർ സമിത കുമാരി, കെയർ ഗിവർ ഇബ്രാഹീം എ.കെ. എന്നിവർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. പരിപാടിയിൽ പഞ്ചായത്ത് അംഗം ചന്ദ്രമോഹനൻ, അധ്യാപകരായ ഷീന പി., വൈഷ്ണവ് കെ. തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
