വെളിമുക്ക് പടിക്കല്‍ സ്വദേശി പാണക്കാടൻ വീട്ടില്‍ അബ്ദുല്‍ അസീസ് (62) സലാലയില്‍ നിര്യാതനായി. ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്ന വഴി മധ്യേ മരണപ്പെടുകായായിരുന്നു.
സാദ ഷാബിയത്തില്‍ പത്ത് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഷഹനോത്തിലാണ് താമസം. ഭാര്യ ആയിശാബിയും മകൻ മുഹമ്മദ് അർഷദും സലാലയിലുണ്ട്. മകള്‍ ആദിലയും മരുമകൻ സുബൈറും നാട്ടിലാണുള്ളത് നടപടികള്‍ പൂർത്തിയാകുന്ന മുറക്ക് ശനിയാഴ്ച തന്നെ മ്യതദേഹം സലാലയില്‍ ഖബറടക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com