മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടകൻ ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പാണമ്ബുഴ ഇബ്രാഹിം (59) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചത് ഏപ്രില്‍ 21 ന് നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു. ഭാര്യ ഖദീജക്കൊപ്പമാണ് ഉംറക്കെത്തിയത്. മക്കള്‍: ജംഷീർ അലി, അനീസ, (ഇരുവരും ജിദ്ദ) ജസീറ. മരുമക്കള്‍: സാലിഹ് ഇരുമ്ബുഴി (വീഡിയോഗ്രാഫർ,ജിദ്ദ), ജൂന ജൂബി.മൃതദേഹം ജിദ്ദയില്‍ മറവുചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ ജിദ്ദ കെഎംസിസി വെല്‍ഫെയർ വിംഗ് നേതൃത്വം നല്‍കിവരുന്നു.