സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്ബില്‍ നൗഫല്‍ (40) ആണ് മരിച്ചത്. സ്വകാര്യ കമ്ബനിയില്‍ ഹെവി ഡ്രൈവറായ നൗഫല്‍ തുംറൈത്തില്‍ നിന്ന് സലാലയിലേക്ക് വരവെയാണ് അപകടം. മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് വാഹനം അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ടയറിനടിയില്‍പ്പെട്ട നൗഫല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.റോയല്‍ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം സലാല സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ദുബൈയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം സലാലയിലെത്തിയിട്ട് ഒരു വർഷമേ ആയിരുന്നുള്ളു. ഭാര്യ: റിഷാന, രണ്ട് മക്കളുണ്ട്. നിയമ നടപടികള്‍ പൂർത്തീകരിച്ച് മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് ബന്ധപ്പട്ടവർ അറിയിച്ചു.