ദുബായ്: ദുബായ് KMCC തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ഇൻസ്പയർ 2025 ബ്രോഷർ പ്രകാശനം ചെയ്തു. ദുബായ് KMCC തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ “പ്രവാസി സമ്പാദ്യവും സന്തോഷവും” എന്ന ശീർഷകത്തിൽ നടത്തുന്ന INSPIRE 2025 ക്യാമ്പിന്റെ ബ്രോഷർ പ്രകാശനം DARTC – ( Tax – Consultants) CEO – ഇ ദുൽകിഫിലിന് നൽകി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് വി.സി. സൈതലവി ഉള്ളണം ബ്രോഷർ പ്രകാശനം നിർവഹിച്ചു. ജൂലൈ 12 ശനിയാഴ്ച രാത്രി 7 മണിക്ക് ദുബൈ കെഎംസിസി ഓഫീസൽ വെച്ചു നടക്കുന്ന INSPIRE 2025 -പരിപാടിയിൽ നിക്ഷേപം രംഗത്തെ യുവ സാന്നിധ്യം SEBI രജിസ്റ്റേർഡ് ഫിനാൻഷ്യൽ അഡ്വൈസറും ടാക്സ് എക്സ്പെർട്ടുമായ CA റിൻഷാദ് പങ്കെടുത്ത് വിഷയം അവതരിപ്പിക്കും. ബ്രോഷർ പ്രകാശന ചടങ്ങിൽ കെഎംസിസി ജില്ലാ ഭാരവാഹികളായ ഫൈസൽ തെന്നല, ടിപി സൈതലവി മണ്ഡലം പ്രസിഡന്റ് വിസി സൈതലവി ,ആക്ടിങ് സെക്രട്ടറി ഗഫൂർ കാലടി, വി കെ ജലീൽ തെന്നല , അസീസ് മണമ്മൽ , ഇർഷാദ് കുണ്ടൂർ പങ്കെടുത്തു.
