Thursday, September 18News That Matters
Shadow

GULF NEWS

അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു.

അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു.

GULF NEWS
സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം. കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോൾ, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ഓൺലൈൻ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള ക...
റിയാദില്‍ വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദില്‍ വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

GULF NEWS
റോഡ് സൈഡില്‍ നില്‍ക്കുമ്ബോള്‍ വാഹനം വന്നിടിച്ച്‌ ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം 55ാം മൈല്‍ അരക്കുപറമ്ബ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്. വാഹനാപകടമുണ്ടാവുന്നത് രണ്ടാഴ്ച മുമ്ബാണ്.റിയാദ് റിമാലില്‍ ദമ്മാം ഹൈവേയുടെ ഓരത്ത് നില്‍ക്കുമ്ബേള്‍ ബംഗ്ലാദേശി പൗരനോടിച്ച വാഹനം നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് റിയാദ് എക്സിറ്റ് 14ലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്. തൊഴില്‍ വിസയില്‍ ഒരു മാസം മുമ്ബാണ് സൈനുല്‍ ആബിദ് സൗദിയിലെത്തിയത്. അബൂബക്കര്‍-ജമീല ദമ്ബതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് റിഷാദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. വാർത്തകൾ അറിയാന്...
ഒമാനില് മകനൊപ്പം കുളിക്കുകയായിരുന്ന  ഡോക്ടര് മുങ്ങി മരിച്ചു

ഒമാനില് മകനൊപ്പം കുളിക്കുകയായിരുന്ന ഡോക്ടര് മുങ്ങി മരിച്ചു

GULF NEWS
ഒമാനില് മകനൊപ്പം കുളിക്കുകയായിരുന്ന മലയാളി യുവ ഡോക്ടര് മുങ്ങി മരിച്ചു. ഒമാന് ആരോഗ്യമന്ത്രാലയത്തിന് കീഴില് ജോലിചെയ്യുന്ന മലപ്പുറം കോക്കൂര് വട്ടത്തൂര് വളപ്പില് നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്. ഇബ്രിയിലെ വാദി ധാമില് ആണ് മുങ്ങി മരണം. ഒമാന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നിസ് വ ആശുപത്രിയിലെ എമര്ജന്സി വിഭാഗത്തില് സേവനംചെയ്തുവരികയായിരുന്നു നവാഫ് ഇബ്രാഹിം.ഭാര്യ ഡോ. നിഷിയക്കും മകനുമൊപ്പമാണ് നവാഫ് ഇബ്രാഹിം വാദി ധാം സന്ദര്ശിക്കാനെത്തിയത്. മകനുമൊത്ത് ഇവിടെവച്ച്‌ കുളിച്ച്‌ കൊണ്ടിരിക്കെ കാല് വഴുതി വാദിയിലേക്ക് വീഴുകയായിരുന്നു. പാറയില് കുടുങ്ങിയ ഇദ്ദേഹത്തെ മറ്റ് ടൂറിസ്റ്റുകള് എത്തിയാണ് പുറത്തെടുത്തത്. ഉടനെ പ്രാഥമിക ചികിത്സ നല്കിയെങ്കിലും നവാഫ് ഇബ്രാഹീമിന്റെ ജീവന് രക്ഷിക്കാനായില്ല.കൂടെയുണ്ടായിരുന്ന ഭാര്യ നിഷിയയും മകന് നഹാന് നവാഫും (രണ്ട് വയസ്സ്) സുരക്ഷിതരാണെന്ന് ബന്ധുക്കള് അറിയിച്ചു. മയ്യിത്ത് ഇബ്രി ആശു...
ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല…ദമ്മാമില്‍ നിന്ന് അബ്ദു റഹീം

ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല…ദമ്മാമില്‍ നിന്ന് അബ്ദു റഹീം

GULF NEWS
എല്ലാ പ്രശ്നങ്ങളില്‍നിന്നും രക്ഷപെടാനുള്ള വഴികള്‍ ശരിയാക്കി വരുന്നതിനിടെയാണ് ഇത്.... -ദമ്മാമില്‍നിന്ന് ഇത് പറയുമ്ബോള്‍ വെഞ്ഞാറമൂട് സല്‍മാസ് അബ്ദു റഹീം വിതുമ്ബി. കുഞ്ഞനുജനെയും വല്യുമ്മയെയും അടക്കം അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത 23കാരൻ അഫാന്‍റെ പിതാവാണ് അബ്ദു റഹീം. 'ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല...'' -റഹീമിന്‍റെ വാക്കുകളിടറി. ''കഴിഞ്ഞ ദിവസം ഭാര്യയുമായി സംസാരിച്ചിരുന്നു. മക്കളുടെ വിശേഷങ്ങള്‍ തിരക്കിയരുന്നു. ചില കാര്യങ്ങളില്‍ വാശി പിടിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ 'ഓ അവന് ഭ്രാന്താ' എന്ന് ഒഴുക്കൻ മട്ടില്‍ ഭാര്യ പറഞ്ഞിരുന്നു. എന്നാല്‍ മകന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളതായി ആർക്കുമറിയില്ല. സംഭവമറിഞ്ഞ് ഞാൻ അടുത്ത ബന്ധുക്കളോക്കെ തിരക്കി. അവർക്കാർക്കും ഒന്നുമറിയില്ല...'' -റഹീം പറഞ്ഞു. അബ്ദു റഹീം 25 വർഷമായി റിയാദിലായിരുന്നു. ഒന്നര മാസം മുമ്ബാണ് ദമ്മാ...
കുവൈത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവ് മരിച്ചു.

കുവൈത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവ് മരിച്ചു.

GULF NEWS
കുവൈത്തിൽ ജോലിയിടത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവ് മരിച്ചു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ (34) ആണ് കുവൈത്തിലെ ജോലി സ്ഥലത്ത് മരണപ്പെട്ടത്. കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
താനൂർ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരണപ്പെട്ടു.

താനൂർ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരണപ്പെട്ടു.

GULF NEWS
താനൂർ: ജിദ്ദയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു താനൂർ കാരാട് സ്വദേശി CP നൗഫൽ സൗദിയിൽ ജോലി സ്ഥലത്തു ഉണ്ടായ അപകടത്തിൽ നിര്യാതനായി. യാൻബു പ്രവിശ്യയിലെ ഉംലജിൽ ഇന്നലെ വൈകീട്ട് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണായിരുന്നു അപകടം. തലക്ക പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചില്ലെങ്കിലും രാവിലേയോടെ മരണപ്പെടുകയായിരുന്നു. മുൻപ് അബഹ കമ്മീസ് മുഷയ്ത്ത് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ജ്യേഷ്ഠൻ അൻവർ നാട്ടിൽ നിന്നും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പിതാവ്: VVN കുഞ്ഞിമൂസ. മാതാവ്: ചുണ്ടൻവീട്ടിൽ പുതിയ നാലകത്ത് (സിപി) ഫാത്തിമ. 4 സഹോദരിമാർ, 2 സഹോദരന്മാർ ഭാര്യ: തിരൂർ പുതിയങ്ങാടി സ്വദേശി നബീല. 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnl...
കെ.മുഹമ്മദ് ഈസ അന്തരിച്ചു

കെ.മുഹമ്മദ് ഈസ അന്തരിച്ചു

GULF NEWS
ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കലാ-കായിക-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം. മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്. ഖത്തറിലെ പ്രശസ്തമായ അലി ഇന്റർനാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജറും ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ് ഇദ്ദേഹം. ഫുട്ബാള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ് വിടവാങ്ങല്‍. 1976ല്‍ തന്റെ 19ാം വയസ്സില്‍ ഖത്തറിലെത്തി പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ച ഈസക്ക പ്രവാസത്തിന്റെ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കവെയാണ് ബുധനാഴ്ച മരണപ്പെടുന്നത്. പാലക്കാട് മേപ്പറമ്ബ് സ്വദേശി ന...
സന്ദർശന വിസയിലെത്തിയ  മുൻ വനിതാ മെമ്പർ റിയാദില്‍ നിര്യാതയായി.

സന്ദർശന വിസയിലെത്തിയ മുൻ വനിതാ മെമ്പർ റിയാദില്‍ നിര്യാതയായി.

GULF NEWS
സന്ദർശന വിസയിലെത്തിയ കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ വനിതാ മെമ്ബർ റിയാദില്‍ നിര്യാതയായി. മലപ്പുറം മങ്കട വടക്കാങ്ങര പരേതനായ അമ്ബലകുത്ത് ആലികാക്കയുടെ മകളും കൂട്ടിലങ്ങാടി പാറടിമഹല്ലില്‍ വലിയകത്ത്‌ അബ്ദുല്‍ മജീദ് എന്ന കുഞ്ഞിവാവയുടെ ഭാര്യയുമായ അമ്ബലക്കുത്ത് ഫാത്തിമ (65) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി മരിച്ചത്. റിയാദിലുള്ള മകളുടെ അടുത്ത് സന്ദർശക വിസയില്‍ എത്തിയതായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കും. അതിനാവശ്യമായ നിയമനടപടികള്‍ പൂർത്തീകരിക്കാൻ മരുമകൻ ഷുക്കൂറിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്‌, റസാഖ് പൊന്നാനി, ജാഫർ വീമ്ബൂർ രംഗത്തുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivene...
ഡെസേര്‍ട്ട് റേസിനിടെ അപകടം; ട്രാവല്‍ വ്ലോഗര്‍ ദില്‍ഷാദ് യാത്രാടുഡേക്ക് പരിക്ക്

ഡെസേര്‍ട്ട് റേസിനിടെ അപകടം; ട്രാവല്‍ വ്ലോഗര്‍ ദില്‍ഷാദ് യാത്രാടുഡേക്ക് പരിക്ക്

GULF NEWS
പ്രമുഖ മലയാളി യാത്രാ വ്ലോഗർ ദില്‍ഷാദ് യാത്രാ ടുഡേക്ക് ഖത്തറിലെ മരുഭൂമിയില്‍ വെച്ച്‌ റേസിങ്ങിനിടെ പരിക്ക്. ബുധനാഴ്ച വൈകുന്നേരം ഇൻലാൻഡ് മരുഭൂമിയില്‍ ഓഫ് റോഡ് ബൈക്കില്‍ നടത്തിയ റേസിനിടയിലാണ് പരിക്കേറ്റത്. ഉടൻ തന്നെ ആംബുലൻസ് എത്തി അടിയന്തര ചികിത്സ നല്‍കിയ ശേഷം, എയർ ആംബുലൻസ് വഴി ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല. ആഫ്രിക്കൻ രാജ്യങ്ങളിലെ ഗ്രാമങ്ങളിലൂടെ നടത്തിയ വേറിട്ട യാത്രകളിലൂടെ ശ്രദ്ധേയനാണ് മലപ്പുറം ചേലേമ്ബ്ര സ്വദേശിയായ ദില്‍ഷാദ്. 'യാത്രാ ടുഡേ' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ച്‌ ലോകമെങ്ങും ആരാധകരുള്ള ട്രാവല്‍ േവ്ലാഗർ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം ഥാറുമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രക്കിടയില്‍ കെനിയ, താൻസാനിയ തുടങ്ങിയ രാജ്യങ്ങളിലായി 13 കിണറുകള്‍ കുഴിച്ച്‌ കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊരുക്കി ലോകസഞ്ചാരത്തെ വേറിട്ട അനുഭവമാക്കി ...
റിയാദിൽ കാണാതായ മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

റിയാദിൽ കാണാതായ മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

GULF NEWS
റിയാദ്: ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകൻ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ് ശുമൈസിയിലെ താമസസ്ഥലത്ത് നിലയില്‍ കണ്ടത്. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. ഞായറാഴ്ച വൈകീട്ട് മുതൽ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കള്‍ ഇദ്ദേഹം താമസിച്ചിരുന്ന റൂമിൽ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. ഇദ്ദേഹത്തിന്‍റെ പേരിൽ ശുമൈസിയിൽ രണ്ടിടത്ത് ഫ്ലാറ്റുകളുണ്ട്. അതിലൊന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആരാണ് അക്രമിച്ചതെന്നതിനെ സംബന്ധിച്ച് ഒന്നും അറിവായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷ...
ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടു

ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടു

GULF NEWS
ജിദ്ദ: മലയാളി പ്രവാസി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീം (53) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം ജിദ്ദയിലെ അൽ സാഫിർ ആശുപത്രിയിൽവച്ച് മരിച്ചു..17 വർഷമായി പ്രവാസിയായിരുന്നു ഇദ്ദേഹം. ജിദ്ദ അമീർ ഫവാസിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: നസീറ എ.പി, മക്കൾ: തൗഫീന, ഇനിയ സന, മുഹമ്മദ് സിബ്ഹത്ത്. മരുമകൾ: ഫാത്തിമ, സുലമ, കരീം, പിതാവ്: അബൂബക്കർ ഹാജി. മാതാവ്: ബീക്കുട്ടി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail...
ഏജന്റിന്റെ ചതിയിലകപ്പെട്ട മലയാളി യുവാക്കള്‍ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി

ഏജന്റിന്റെ ചതിയിലകപ്പെട്ട മലയാളി യുവാക്കള്‍ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി

GULF NEWS
മലയാളി യുവാക്കള്‍ യു.എ.ഇയില്‍ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. ഏജന്റിന്റെ ചതിയിലകപ്പെട്ട യുവാക്കളാണ് നാട്ടിലേക്ക് മടങ്ങിയത്. പത്തനംതിട്ട സ്വദേശികളായ ഷിനോ, വൈഷ്ണു, വിഷ്ണു, മലപ്പുറം സ്വദേശി ഫൈസല്‍ എന്നിവരാണ് രണ്ടു മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ സ്വന്തം നാട്ടിലെത്തിയത്. യു.എ.ഇയില്‍ ഷിപ്പിങ് കമ്ബനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റ് ഇവരെ വിദേശത്ത് എത്തിച്ചത്. തൃശൂര്‍ ചാവക്കാട് കേന്ദ്രമായുള്ള ഏജന്റ് ഇവരില്‍നിന്നും 1,35,000 രൂപ വീതം വിസക്കായി വാങ്ങിയിരുന്നതായി യുവാക്കള്‍ പറഞ്ഞു. തുടർന്ന് യു എ ഇ യിലെത്തിയ ഇവരെ ഏജന്‍റ് പ്രതിനിധി വിമാനത്താവളത്തില്‍ സ്വീകരിക്കുകയും താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, താമസ സ്ഥലത്ത് വൈദ്യുതിയും വെള്ളവും ഭക്ഷണവും യുവാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ് പലപ്പോഴും ഇവർക്ക് ഭക്ഷണം നല്‍കിയത്. ഇന്‍റര്‍വ്യൂവിനെന്ന് പറഞ്ഞ് ഏജന്റ് പ്ര...
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫഹദ് അന്തരിച്ചു

സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫഹദ് അന്തരിച്ചു

GULF NEWS
റിയാദ്: സൗദിയുടെ കിഴക്കൻ പ്രവശ്യയിലെ അൽ ഷർക്കിയയുടെ മുൻ ഗവർണറും അന്തരിച്ച സൗദിയിലെ മുൻ ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനായ മുഹമ്മദ് ബിൻ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അൽ സൗദ് രാജകുമാരനാണ് അന്തരിച്ചത്. സൗദി റോയൽ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത് സൗദി പ്രധാനമന്ത്രി ഷേക്ക് ബാസ് ശരീഫ് മരണത്തിൽ അനുശോചനം അറിയിച്ചു. രാജ്യത്തിന് മുഹമ്മദ് രാജകുമാരൻ നൽകിയ അതുല്യമായ സംഭാവനകളെക്കുറിച്ച് ചൂണ്ടിക്കാണിച്ചു. യുഎഇ ഭരണാധികാരികളും മറ്റു ജിസിസി രാജ്യങ്ങളുടെ ഭരണാധികാരികളും അനുശോചനവും ദുഃഖവും അറിയിച്ചു. സൗദി അറേബ്യയുടെ വികസനത്തിനു വേണ്ടി മികവുറ്റ പ്രവർത്തനം നടത്തിയ വ്യക്തിയാണെന്നും വ്യക്തമാക്കി. 1985 കിഴക്കൻ പ്രവേശിയുടെ ഗവർണറായി മുഹമ്മദ് രാജകുമാരൻ നിയമത്തിനായി പ്രൊവ്യയുടെ വളർച്ചയ്ക്കും വികസനത്തിനും ജനങ്ങളെ കൂടുതൽ സ്നേഹത്തോടെ അടുപ്പിച്ചു നിർത്തുന്നതിനും ഭരണാധികാരിയായിരുന്നു മുഹമ്മദ് രാജകുമാരൻ. മുഹമ്മദ് രാജക...
ഹൃദയാഘാതത്തെ തുടർന്ന് മദീനയില്‍ മരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് മദീനയില്‍ മരിച്ചു.

GULF NEWS
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മദീനയില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ സ്വദേശി നാസർ പാലേക്കോട്ട് (47) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കവേ വഴിയില്‍ വെച്ച്‌ മരിക്കുകയായിരുന്നു. 22 വർഷത്തോളമായി മദീനയില്‍ പ്രവാസിയാണ്. ഭാര്യ: റുഫ്സീന, മക്കള്‍: മുഹമ്മദ് നിഹാല്‍ (മദീന), നിഹാദ്, നസാല്‍, ഫാത്തിമ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മൂന്നിയൂർ സ്വദേശി സൗദിയിൽ മരണപ്പെട്ടു

മൂന്നിയൂർ സ്വദേശി സൗദിയിൽ മരണപ്പെട്ടു

GULF NEWS
മൂന്നിയൂർ : മുട്ടിച്ചിറ സ്വദശി കാളങ്ങാടൻ മമ്മാലി എന്നവരുടെ മകൻ കാളങ്ങാടൻ ഹനീഫ (58) സൗദിയിലെ അഫൽ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്. ഭാര്യ മറിയം . മക്കൾ മുഹമ്മദ് റഹീസ് സഹ്റ, സഹ് ല, അസ്‌നത്ത് മരുമക്കൾ മുഹമ്മദ് കോയ, അജ്മൽ തൻസീഹ ജനാസ നടപടി ക്രമങ്ങൾ കഴിഞ്ഞ് സൗദിയിൽ തന്നെ മറവ് ചെയ്യുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൊണ്ടോട്ടി സ്വദേശി സൗദിയില്‍ നിര്യാതനായി

കൊണ്ടോട്ടി സ്വദേശി സൗദിയില്‍ നിര്യാതനായി

GULF NEWS
റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിലെ മധ്യപ്രവിശ്യയില്‍ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപറമ്ബ് സ്വദേശി പരേതനായ പാമ്ബിൻറകത്ത് മുസ്തഫയുടെ മകൻ പാമ്ബിന്‍റകത്ത് ഹാരിസ് (43) റിയാദില്‍നിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിലാണ് മരിച്ചത്. മൃതദേഹം ഹുത്ത ബനീ തമീം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ അജ്ഫാൻ എന്ന കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ്‌ മുസ്തഫ, മാതാവ്: ബിരിയുമ്മ, ഭാര്യ: സഫാന, മകൻ: ഷിഫിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ്ങിന്‍റെയും അല്‍ ഖർജ് ഹുത്ത കെ.എം.സി.സി വെല്‍ഫെയർ വിങ്ങിന്‍റെയും പ്രവർത്തകർ രംഗത്തുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഉംറക്ക് കൊണ്ടുപോയവരെ മദീനയില്‍ ഉപേക്ഷിച്ച്‌ ഏജന്‍റ് മുങ്ങിയതായി പരാതി

ഉംറക്ക് കൊണ്ടുപോയവരെ മദീനയില്‍ ഉപേക്ഷിച്ച്‌ ഏജന്‍റ് മുങ്ങിയതായി പരാതി

GULF NEWS
ഉംറക്ക് കൊണ്ടുപോയവരെ മദീനയില്‍ ഉപേക്ഷിച്ച്‌ ഏജന്‍റ് മുങ്ങിയതായി പരാതി . മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി. ഭക്ഷണം ലഭിച്ചില്ലെന്നും പണം നല്‍കാത്തതിനാല്‍ റൂമില്‍ നിന്നും ഇറക്കി വിട്ടെന്നും ഉംറക്ക് പോയവർ പറയുന്നു.അഷ്റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയവർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. മടക്ക് ടിക്കറ്റ് നല്‍കാത്തതിനാല്‍ നിരവധി പേർ ഇപ്പോഴും ദമ്മാം വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നതായും തീർഥാടകർ പറയുന്നു . 160 പേരാണ് മുഹമ്മദിയ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്.കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായി 160ഓളം പേരാണ് മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്. പുലര്‍ച്ചെ സമയത്ത് റൂമില്‍ നിന്നും ഇറക്കിവിട്ടെന്നും കൊടും തണുപ്പായിരുന്നുവെന്നും തീര്‍ഥാടകര്‍ പറയുന്നു. പ്രായമായ ആളുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ക്യാന്‍സര്‍ രോഗികളുമു...
ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മക്കയില്‍ മരിച്ചു

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മക്കയില്‍ മരിച്ചു

GULF NEWS
സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയില്‍ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്ബില്‍ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂള്‍ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്. കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച്ച മുമ്ബ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് മരണം. കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്. ഭർത്താവ്: കെ. അബ്ദുല്‍ കരീം (വനിത കോളേജ്, വണ്ടൂർ ഹിന്ദി അധ്യാപകൻ), മകൻ: ഫാസില്‍. ഭർത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും ...
ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം സംഘടിപ്പിച്ചു

ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം സംഘടിപ്പിച്ചു

GULF NEWS
ദുബായ് കെഎംസിസി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം, ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് സെക്രട്ടറി പി. വി. നാസർ സാഹിബ്, ജില്ലാ വൈസ് പ്രസിഡൻ്റും കമ്മിറ്റി ചെയർമാനുമായ മുസ്തഫ ആട്ടീരിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ അടാട്ടിൽ കുഞ്ഞാപ്പു, ഷാഫി കറുമണ്ണിൽ, കമ്മിറ്റി ഭാരാഹികളായ അബ്ദുറഹ്മാൻ ഫൈസി, ഷറഫു ചോലക്കൽ, അബ്ദു എം. പി. തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സലാലയിൽ കെട്ടിടം തകർന്നു വീണു; ഇന്ത്യക്കാരൻ മരിച്ചു.

സലാലയിൽ കെട്ടിടം തകർന്നു വീണു; ഇന്ത്യക്കാരൻ മരിച്ചു.

GULF NEWS
സലാല: സലാല വിലായത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണ് ഇന്ത്യക്കാരൻ മരിച്ചു, അസം സ്വദേശിയായ ബിപിൻ ബീഹാരിയാണ് മരിച്ചത്. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. നാല് പേരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. രണ്ട് പേരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിലാണ് ചികിത്സ. സലാലക്കു സമീപം സാദയിൽ മില്ലനിയം ഹോട്ടലിന് അടുത്തായി ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സാദാ മാളിനും ദാരീസിനും ഇടയിലാണ് അപകടം നടന്ന കെട്ടിടമുള്ളത്. രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിർമാണത്തിനിടെ തകർന്നത് ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് എക്‌സിൽ സംഭവം അറിയിച്ചത്. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ...

MTN NEWS CHANNEL