ജിദ്ദ: വേങ്ങര ചിനക്കൽ മുണ്ടക്ക പറമ്പ് സ്വദേശി ടി.വി അബ്ദുല്ലത്തീഫ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അബുഹൂറിലെ താമസ സ്ഥലത്താണ് ഇദ്ദേഹം മരണപ്പെട്ടത്. തുടർ നടപടികൾക്കും മറ്റുമായി ജിദ്ദ കെഎംസിസി (KMCC) വെൽഫയർ വിംഗ് പ്രവർത്തകർ സഹായത്തിനുണ്ട്. ജനാസ നാട്ടിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും...
ദമ്മാം: ഒരാഴ്ച മുമ്പ് പുതിയ തൊഴില്‍ വിസയില്‍ ജോലിക്കെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി അൻസാർ അലി മാവുങ്കൽ (48) ആണ് സൗദിയിലെ ദമ്മാമില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിൻ്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവ് ചെയ്യും. ഉപ്പ പരേതനായ മൊയ്‌തീൻ കുട്ടി മാവുങ്ങൽ, ഉമ്മ നഫീസ, ഭാര്യ ബാജീന, മക്കൾ ഹിബ ഷെറിൻ, മിൻഹാജ്, മരുമകൻ മുഹമ്മദ് സ്വാലിഹ് എന്നിവരാണ് കുടുംബാംഗങ്ങൾ....
ഫുജൈറ: യു.എ.ഇ ദേശീയ ദിനത്തോട അനുബന്ധിച്ച് ഏഴ് എമിറേറ്റുകളിലൂടെ ഒറ്റക്ക് സൈക്കിൾ സഫാരി നടത്തുന്ന ഹംസ മണ്ണാർക്കാടിന് ഫുജൈറയിൽ സ്വീകരണം നൽകി. അന്നം തരുന്ന മണ്ണിനോടുള്ള ആദരസൂചകമായി കഴിഞ്ഞ 9 വർഷമായി അദ്ദേഹം ഈ സൈക്കിൾ സഫാരി നടത്തിവരുന്നു. പര്യടനത്തിന്റെ ഭാഗമായി ഇന്നലെ ഫുജൈറയിൽ എത്തിയ അദ്ദേഹത്തെ ഫുജൈറ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ചേർന്ന് ആദരിച്ചു....
ഷാർജ: ഷാർജയില്‍ ചികിത്സയിലിരിക്കെ മലപ്പുറം തെന്നല കുറ്റിപ്പാല സ്വദേശി പറമ്പില്‍ ശറഫുദ്ദീൻ (42) അന്തരിച്ചു. പരേതരായ പറമ്പില്‍ കുഞ്ഞിമുഹമ്മദ് – സുലൈഖ ദമ്പതികളുടെ മകനാണ്.കഴിഞ്ഞ മാസം മൂന്നിന് തൊഴില്‍ വിസയിലാണ് ശറഫുദ്ദീൻ ഷാർജയിലെത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഈ മാസം 12-ന് ഇദ്ദേഹത്തെ ബുർജില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് അസുഖം ഭേദമായി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഭാര്യ: മുഹ്സിന. മക്കള്‍: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നായിഫ്, മുഹമ്മദ് നജ്വാൻ, ഫാത്തിമ നാഫിഹ. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യും....
വേങ്ങര: കിളിനക്കോട് സ്വദേശി പരേതനായ പുള്ളാട്ട് മുഹമ്മദ് കുട്ടി ഹാജി എന്നവരുടെ മകൻ അബ്ദുൽ മജീദ് ( പുള്ളാട്ട് കരീം ഹജർ ജ്വല്ലറി വേങ്ങര എന്നവരുടെ അനിയൻ) അൽപ്പം മുമ്പ് ജിദ്ധയിൽ വെച്ച് ഹൃദയ സ്തംഭനമൂലം മരണപ്പെട്ടു ഖബറടക്കം പിന്നീട് അറിയിക്കും
കഴിഞ്ഞദിവസം ദുബായിയിൽ മരണപ്പെട്ട കൊടിഞ്ഞി സെൻട്രൽ ബസാർ പരേതനായ പനക്കൽ മുഹമ്മദ് എന്നവരുടെ മകൻ റിയാസിന്റെ മയ്യിത്ത് ഇന്ന് ഉച്ചക്ക് യുഎഇ സമയം 12. 45 നുള്ള വിമാനത്തിൽ അവിടെ നിന്നും കൊണ്ടുവരും വൈകുന്നേരം 6:30 ന് കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന മയ്യിത്ത് വീട്ടിലെത്തിച്ച് രാത്രി 9 മണിയോടുകൂടി മയ്യിത്ത് നിസ്കാരവും കബറടക്കവും കൊടിഞ്ഞി പഴയ ജുമാമസ്ജിദിൽ വെച്ച് നടക്കും....
മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂർ പാലക്കല്‍വെട്ട സ്വദേശി പറവട്ടി റഫീഖ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ജിദ്ദ ശറഫിയയിലെ പഴയ ജവാസാത്ത് ഓഫീസിനടുത്തുള്ള താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.ജിദ്ദയില്‍ ശഖ്‌റ എന്ന പേരില്‍ സ്റ്റേഷനറി ഹോള്‍സെയില്‍ ഷോപ്പ് അടക്കം ബിസിനസ് നടത്തിവരികയായിരുന്നു. സൗദിയിലുള്ള മജസ്റ്റിക് സ്റ്റോർസ് ട്രേഡിങ്ങ് കമ്ബനി ഉടമയും പ്രമുഖ ബിസിനസുകാരനുമായ സമീറിന്റെ സഹോദരനാണ്.പിതാവ്: പറവട്ടി മുഹമ്മദ് എന്ന മാനു ഹാജി, മാതാവ്: വരിക്കോടൻ കദീജ, ഭാര്യ: റിഷ, മക്കള്‍: നിദ ഷറിൻ, റോഷൻ, രിസ്‌വാൻ, നൗറിൻ, റഫ്‌സാൻ, ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം ബാബ് മക്ക മസ്ജിദ് ബിൻ മഹ്ഫൂസില്‍ വെച്ച് ജനാസ നമസ്കാരം നിർവഹിച്ച ശേഷം മയ്യിത്ത് അസദ് മഖ്ബറയില്‍ ഖബറടക്കം നടന്നു....
തിരൂർ സ്വദേശി കുവൈത്തില്‍ അന്തരിച്ചു. തിരൂർ പൂകൈത സ്വദേശി മായിങ്കാനകത്ത് കുന്നത്ത് സൈഫുദ്ദീൻ ആണ് മരിച്ചത്. 40 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ജാബിർ ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കുവൈത്ത് കെഎംസിസി തിരൂർ മണ്ഡലം പ്രവർത്തകനായിരുന്നു സൈഫുദ്ദീൻ. പിതാവ്: പരേതനായ സൈനുദ്ദീൻ. മാതാവ്: സുലൈഖ. ഭാര്യ: ഫസീല. മക്കള്‍: ഫാത്തിമ ഇശ്ബ, ഇസ്യാൻ. സഹോദരങ്ങള്‍: ഷറഫുദ്ദീൻ, ബദറുദ്ദീൻ (ഇരുവരും ദുബൈ), സഹാമിയ ഷെറിൻ....
യാംബു: മലപ്പുറം സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര പാക്കടപ്പുറായയിലെ കുനിയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (48) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം. അവധിക്ക് നാട്ടിൽ പോയ ശേഷം ഈ വർഷം ജൂലൈയിലാണ് യാംബുവിൽ തിരിച്ചെത്തിയത്. ഒന്നര പതിറ്റാണ്ടു കാലമായി സൗദി യാംബുവിൽ പ്രവാസിയായ അബ്ദുൽ ജബ്ബാർ യാംബുവിലെ 'ജെംസ്' കമ്പനിയിൽ സൂപ്പർ വൈസർ ആയി ജോലി ചെയ്തു വരിക യായിരുന്നു. പരേതരായ കുനിയിൽ കുഞ്ഞറമ്മു ഹാജി-ആയിഷക്കുട്ടി ദമ്പദികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: മുഹമ്മദ് റിഷാദ്, മുഹമ്മദ് റയ്യാൻ, റസ്ല. മരുമകൻ: ടി.ടി. മൻസൂർ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൂസ, അബ്ദുൽ ലത്തീഫ്, അബ്ദുറസാഖ്, ഫാത്തിമ, നഫീസ, സഫിയ, ആരിഫ. നടപടി പൂർത്തിയാക്കി മയ്യിത്ത് യാംബുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. റിയാദിൽ ...
അൽബഹ: അൽബഹക്കടുത്ത് അത്താവിലയിലെ ഹുബൂബ് സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയായിരുന്ന മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി മുസ്തഫ കട്ടചിറ (55) നിര്യാതനായി. ജോലിക്കിടെ ദേഹാസ്വാസ്‌ത്യമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം. 20 വർഷത്തോളമായി പ്രവാസിയായി തുടരുന്ന മുസ്തഫ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് അൽബഹയിൽ തിരിച്ചെത്തിയത്. വെണ്ടല്ലൂർ കട്ടച്ചിറ അബ്ദുറഹ്മാന്റെയും ഫാത്തിമ കുട്ടിയുടെയും രണ്ടാമത്തെ മകനാണ് മുസ്തഫ. ഭാര്യ: റാബിയ, മക്കൾ: തസ്നിയ, ഹാദിയ, മുഹമ്മദ് സിനാൻ, സഹോദരങ്ങൾ: സൈതലവി, ഷംസുദ്ധീൻ (യു.എ.ഇ), ഷാഹുൽ ഹമീദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്....
അല്‍ കോബാറില്‍ പ്രവാസിയായ പറമ്ബില്‍ പീടിക കല്ലുങ്ങല്‍ വീട്ടില്‍ സാദിഖിന്റെ ഭാര്യ തബഷീറ തസ്നി (28) നാട്ടില്‍ വെച്ച് മരിച്ചു. മലപ്പുറം ഒലിപ്രംകടവ് നെടുമ്ബുറത്തു പുതുകുളങ്ങര മജീദ് ആയിഷ പരേക്കാട്ട് ദമ്ബതികളുടെ മകളാണ്. എട്ട് വയസുള്ള റംസി റമ്മാഹ് മകനാണ്. അസുഖ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നു. വിവരമറിഞ്ഞയുടനെ ഭര്‍ത്താവ് സാദിഖ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഏറെ കാലം അല്‍ കോബാറിലുണ്ടായിരുന്ന തബഷീറ തസ്നിക്ക് നിരവധി സുഹൃത്തുക്കള്‍ ദമ്മാമിലും അല്‍ കോബാറിലുമായിട്ടുണ്ട്. തബ്ഷീറയുടെ ആകസ്മിക വിയോഗം സുഹൃത്തുക്കളെയും കുടുംബങ്ങളെയും ദുഖത്തിലാഴ്ത്തി. കഴിഞ്ഞ മെയ് മാസത്തിലാണ് പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോയത്. നജ്മുല്‍ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്....
നാട്ടില് പോകാന് മണിക്കൂറുകള് ബാക്കി നില്ക്കെ മലപ്പുറം സ്വദേശിയായ പ്രവാസി ജിദ്ദയില് ഹൃദയാഘാതംമൂലം മരിച്ചു. ജിദ്ദ ബാബ് ശരീഫില് ജോലി ചെയ്യുന്ന വൈലത്തൂര് പൊന്മുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ആണ് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചത്. നാളെ നാട്ടില് വരാനിരിക്കുകയായിരുന്നു. ഇതിനായി ടിക്കറ്റെടുത്ത് ഒരുക്കങ്ങള് നടത്തിവരുന്നതിനിടെയാണ് മരണം.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ജിദ്ദ ജെ.എന്.പി ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാല്പ്പതു വര്ഷത്തോളമായി അബ്ദുസലാം പ്രവാസിയാണ്. പരേതനായ മൊയ്തീന് ഹാജിയുടെയും ബീരായുമ്മയുടെയും മകനാണ്. ഭാര്യ: റസിയാബി. ഹസ്ന അബ്ദുസലാം, അന്വര് അബ്ദുസലാം എന്നിവരാണ് മക്കള്. അയ്യൂബ്, സുബൈര്, സുബൈദ, സല്മ എന്നിവര് സഹോദരങ്ങളുമാണ്. ജിദ്ദ കെ.എം.സി.സി വെല്ഫയര് വിങ് ആണ് നിയമനടപടികള് നീക്കുന്നത്....
ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ചെറുകുന്നൻ വീട്ടില്‍ ഫസലു റഹ്‌മാനാ(31)ണ് നിര്യാതനായത്. അഞ്ചാം നമ്ബറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മൂന്ന് വർഷമായി സലാലയിലെ മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്ബാണ് വിവാഹിതനായത്. ഭാര്യ റിസ്‌വാന തസ്നി. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി സലാല ഭാരവാഹികള്‍ അറിയിച്ചു. പിതാവ്: കുഞ്ഞറമു. മാതാവ് ആയിശ. മസ്‌കത്തില്‍ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയില്‍ എത്തിയിട്ടുണ്ട്....
സൗദിയില്‍ നിന്ന് സ്വകാര്യ ആവശ്യാർത്ഥം ബഹ്‌റൈനിലെത്തിയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എടപ്പാള്‍ കോക്കൂർ സ്വദേശി റിയാസുദ്ധീൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. 38 വയസായിരുന്നു. സ്വകാര്യ ആവശ്യാർത്ഥം ബഹ്‌റൈനിലെത്തിയതായിരുന്നു. റിയാസുദ്ധീന്റെ കുടുംബം സൗദിയിലാണ് താമസിക്കുന്നത്. ഭാര്യ: അമ്ബലത്തു വീട്ടില്‍ ഫാത്തിമ. മക്കള്‍: സമാൻ റിയാസ്, മുഹമ്മദ് ഇസാൻ റിയാസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്....
ജിദ്ദയില് 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകള്‍ ഇവയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. സംഭവം നടന്ന ഉടൻ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെല്‍ഫെയർ വിംഗ് കണ്‍വീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ നടന്നു വരുന്നു....
മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയില്‍ മരിച്ചത്. അബുദാബി എൻഎംസി റോയല്‍ ഹോസ്പിറ്റല്‍ വച്ചു ചികിത്സയില്‍ ഇരിക്കെയാണ് മരണം. അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്ബനിയിലെ പിആർഒ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ റഷീദ്.പരേതരായ അബ്ദുല്‍ഹമീദ് അലീമ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: സലീന. അലീമ റെസിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിദ എന്നിവരാണ് മക്കള്‍. നടപടികള്‍ പൂർത്തിയാക്കി മയ്യിത്ത് നാട്ടില്‍ എത്തിച്ചു. മൂന്നാക്കല്‍ ജുമാഅത്ത് പള്ളി ഖബർസ്ഥാനില്‍ ഇന്ന് മറവു ചെയ്യും....
ജോലിക്കിടെ ഷോക്കേറ്റതിനെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. ജിദ്ദ ഹരാസാത്തില്‍ ബ്രോസ്റ്റ് കടയില്‍ ജോലിചെയ്യുന്ന മലപ്പുറം വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ആണ് മരിച്ചത്. ഷോപ്പിലെ ബ്രോസ്റ്റ് മെഷീനില്‍ നിന്ന് ഷോക്കേറ്റതിന് പിന്നാലെയായായിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും അപകടത്തില്‍ പരിക്കേറ്റു. ഭാര്യ: സഹ്‌ല, മക്കള്‍: ബാസിത്ത്, സാബിത്ത്, സാദത്ത്....
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു....
സൗദി അറേബ്യ: ജിസാൻ ആര്‍ദയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറ ചിനക്കൽ സ്വദേശി പരേതനായ മൂഴിക്കല്‍ മൊയ്തീൻ എന്നവരുടെ മകൻ അബ്ദുൽ മജീദ് (46 വയസ്സ്) ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു .
ജിസാനിൽ മറവ് ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങൾക്ക് മജീദിന്റ സഹോദരൻ സിറാജും കെഎംസിസി വെൽഫെയർ വിങ്ങും രംഗത്തുണ്ട്....
അജ്മാൻ: രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിവന്ന കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിക്ക് ഒടുവിൽ നിയമക്കുരുക്ക്. ഇയാൾ നടത്തിയ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതി നിയമപോരാട്ടം നടത്താൻ തീരുമാനിച്ചതാണ് കേസിൽ വഴിത്തിരിവായത്. 2013ൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച പ്രതിയാണ് മൊയ്തീനബ്ബ. (ചിത്രത്തിൽ പ്രതി മൊയ്തീനബ്ബ, പരാതിക്കാരി ഷാഹിന. അജ്മാൻ ഫെഡറൽ കോടതി കഴിഞ്ഞ മാസം പുറത്തിറക്കിയ വിധിപ്രകാരം 52-കാരനായ മൊയ്തീനബ്ബ വ്യാജ ചെക്ക് ഉപയോഗിച്ച് ഷാഹിന ഷബീർ എന്ന യുവതിയുടെ കൈയ്യിൽ നിന്ന് 37,878 ദിർഹം തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെ ഇന്ത്യയിൽ കള്ളനോട്ട് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ മുംബൈയിലേക്ക് നാടുകടത്തി. അതോടെ നീണ്ട നിയമപോരാട്ടത്തിന് വിരാമമായി. കഴിഞ്ഞ ജൂണിൽ ഷാഹിനയുടെ ഉടമസ്ഥതയിലുള്ള പെ...