Friday, November 14News That Matters
Shadow

ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരണപ്പെട്ടു

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂർ പാലക്കല്‍വെട്ട സ്വദേശി പറവട്ടി റഫീഖ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ജിദ്ദ ശറഫിയയിലെ പഴയ ജവാസാത്ത് ഓഫീസിനടുത്തുള്ള താമസസ്ഥലത്ത് വെച്ച്‌ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.ജിദ്ദയില്‍ ശഖ്‌റ എന്ന പേരില്‍ സ്റ്റേഷനറി ഹോള്‍സെയില്‍ ഷോപ്പ് അടക്കം ബിസിനസ് നടത്തിവരികയായിരുന്നു. സൗദിയിലുള്ള മജസ്റ്റിക് സ്റ്റോർസ് ട്രേഡിങ്ങ് കമ്ബനി ഉടമയും പ്രമുഖ ബിസിനസുകാരനുമായ സമീറിന്റെ സഹോദരനാണ്.പിതാവ്: പറവട്ടി മുഹമ്മദ്‌ എന്ന മാനു ഹാജി, മാതാവ്: വരിക്കോടൻ കദീജ, ഭാര്യ: റിഷ, മക്കള്‍: നിദ ഷറിൻ, റോഷൻ, രിസ്‌വാൻ, നൗറിൻ, റഫ്‌സാൻ, ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം ബാബ് മക്ക മസ്ജിദ് ബിൻ മഹ്ഫൂസില്‍ വെച്ച്‌ ജനാസ നമസ്കാരം നിർവഹിച്ച ശേഷം മയ്യിത്ത് അസദ്‌ മഖ്ബറയില്‍ ഖബറടക്കം നടന്നു.

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL