Tuesday, March 3News That Matters

ഹൃദയാഘാതം; തിരൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

തിരൂർ സ്വദേശി കുവൈത്തില്‍ അന്തരിച്ചു. തിരൂർ പൂകൈത സ്വദേശി മായിങ്കാനകത്ത് കുന്നത്ത് സൈഫുദ്ദീൻ ആണ് മരിച്ചത്. 40 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ജാബിർ ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കുവൈത്ത് കെഎംസിസി തിരൂർ മണ്ഡലം പ്രവർത്തകനായിരുന്നു സൈഫുദ്ദീൻ. പിതാവ്: പരേതനായ സൈനുദ്ദീൻ. മാതാവ്: സുലൈഖ. ഭാര്യ: ഫസീല. മക്കള്‍: ഫാത്തിമ ഇശ്ബ, ഇസ്യാൻ. സഹോദരങ്ങള്‍: ഷറഫുദ്ദീൻ, ബദറുദ്ദീൻ (ഇരുവരും ദുബൈ), സഹാമിയ ഷെറിൻ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version