Monday, May 25News That Matters

അബൂദബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.

അബൂദബി: അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ് മരിച്ചത്. കഴിഞ്ഞദിവസം അബൂദബി – അൽ ഐൻ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇർഷാദ്, ശഖ് ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

പരേതനായ കാളിയത്ത് അബ്ദുൽ കരീമിന്റെയും റുഖിയ്യയുടെയും മകനാണ്.​തിരുണ്ടി യൂണിറ്റ് എസ്.എസ്.എഫ് (SSF) സെക്രട്ടറിയായും ആർ.എസ്.സി (RSC) പ്രവർത്തകനായും സജീവമായിരുന്ന ഇർഷാദിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തെ സുഹൃത്തുക്കളെയും നാട്ടുകാരെയും സങ്കടത്തിലാഴ്ത്തി. ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version