Friday, October 23News That Matters

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു

യുഎഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുല്‍ വാജിദ് (32) ആണ് മരിച്ചത്. ഞായര്‍ രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കാര്‍ ട്രാക് മാറുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അബുദാബിയില്‍ ജോലി ചെയ്തുവന്ന വാജിദ് കുടുംബ സമേതം ഷാര്‍ജ മേഖലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്‍റെയും കദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്‍റെ മകള്‍ സനയാണ് ഭാര്യ. മക്കള്‍: ഹെയ്സ് (5), മിറ (2). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈ അല്‍ ഖിസൈസ് സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version