വേങ്ങര: പ്രവാസി കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.കെ. മുഹമ്മദ് കുട്ടി പ്രസിഡന്റായും ഇസ്മായിൽ അഹമ്മദ് ജനറൽ സെക്രട്ടറിയായും ടി.വി. ഹംസ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ബൈജു പാണ്ടികശാല, അർഷാദ് എം.ടി. എന്നിവർ വൈസ് പ്രസിഡന്റുമാരായും മുഹമ്മദ് കുട്ടി എൻ.ടി., അബ്ദുൽ നാസർ വി.ടി. എന്നിവർ സെക്രട്ടറിമാരായും ചുമതലയേറ്റു. പ്രവാസികളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രവാസി പെൻഷൻ നിലവിലെ നിരക്കിൽ നിന്ന് 5,000 രൂപയായി വർധിപ്പിക്കണമെന്നും പെൻഷൻ അപേക്ഷകരുടെ പ്രായപരിധി 60 വയസ്സിൽ നിന്ന് 65 വയസ്സായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
