Thursday, September 18News That Matters

VENGARA

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 82 ആം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ പി എ ചെറീദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർമാരായ മണി നീലഞ്ചേരി, എ കെ എ നസീർ, പി പി സഫീർ ബാബു, സോമൻ ഗാന്ധികുന്ന്, ടി കെ മൂസക്കുട്ടി, മുള്ളൻ ഹംസ, മൊയ്തീൻ വി. ടി ശാ ക്കിർ വേങ്ങര, കാപ്പൻ ലത്തീഫ് , പി പി ഫൈസൽ, സുബൈർ ബാവ താട്ടയിൽ, കാട്ടി കുഞ്ഞവുറു, ബാലൻ പാണ്ടികശാല എ കെ നാസർ തുടങ്ങിയവർ സംസാരിച്ചു....

മൊയ്തീൻ കുട്ടി ഇരിങ്ങല്ലൂരിന് കുറ്റിത്തറ യൂണിറ്റ് സ്നേഹാദരവ് നൽകി.

VENGARA
രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഗ്ലോബൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തീൻ കുട്ടി ഇരിങ്ങല്ലൂരിന് കുറ്റിത്തറ യൂണിറ്റ് പ്രസ്ഥാനിക കുടുംബം സ്നേഹാദരവ് നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ നേതൃത്വം നൽകി. ആദരവ് സംഗമം എം കെ മുഹമ്മദ് ഖാസിമിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ഇരിങ്ങല്ലൂർ സർക്കിൾ പ്രസിഡന്റ് ഒ കെ അഹ്‌മദ് സലീൽ അഹ്‌സനി ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുൽ ഹസീബ് ആമുഖപ്രഭാഷണം നടത്തി. സൽമാൻ പാലാണി, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ സംസാരിച്ചു. പി കെ മൂസാൻ ഹാജി, പി ആലസ്സൻ കുട്ടി, പി അഷ്റഫ് പാലാണി, ടി സി സക്കീർ ഹുസൈൻ വി പി മുഹമ്മദ് ശാമിൽ സംബന്ധിച്ചു. ശരീഫ് സഖാഫി സ്വാഗതവും ഇ കെ സുഹൈൽ നന്ദിയും പറഞ്ഞു. ....

ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ കേസില്‍ രണ്ട് പേർ അറസ്റ്റ്

VENGARA
കണ്ണമംഗലം: ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയവരെ ഒരാഴ്ചയ്ക്ക് ശേഷം പിടികൂടി. മലപ്പുറം ജില്ലയിലെ കണ്ണമംഗലം തോട്ടശേരിയറയില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഒതുക്കുങ്ങല്‍ സ്വദേശി അതിനാൻ, എടരിക്കോട് സ്വദേശി ഷാഹുല്‍ ഹമീദ് എന്നിവരെയാണ് വേങ്ങര പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

വേദി ചിങ്ങം ഒന്ന് കാർഷിക ദിനം ആചരിച്ചു.

VENGARA
കുഴിപ്പുറം കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദി ചിങ്ങം ഒന്ന് കാർഷിക ദിനം ആചരിച്ചു. പ്രദേശത്തെ കർഷകരെ പൊന്നാടയിട്ട് ആദരിക്കുകയും സ്നേഹ സമ്മാനം നൽകുകയും വിത്ത് വിതരണവും നടത്തി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് മുസ്തഫ എ ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം എ.എ സ്വാഗതവും ട്രഷറർ മുസ്തഫ എ പി നന്ദിയും പറഞ്ഞു. ചടങ്ങിൽ ക്ലബ്‌ മെമ്പർമാരും നാട്ടുക്കാരും പങ്കെടുത്തു....

SYS വേങ്ങര സർക്കിൾ ബഹുസ്വര സംഗമം നടത്തി

VENGARA
ഗാന്ധിക്കുന്ന് : 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി എസ്.വൈ.എസ് വേങ്ങര സർക്കിൾ ഗാന്ധിക്കുന്നിൽ ബഹുസ്വര സംഗമം നടത്തി. "നമുക്കുയർത്താം ഒരുമയുടെ പതാക" എന്ന പ്രമേയത്തിൽ നടന്ന പ്രോഗ്രാം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂവിൽ നാസിൽ ഉദ്ഘാടനം ചെയ്തു. എസ്. വൈ. എസ് വേങ്ങര സോൺ സാംസ്കാരികം സെക്രട്ടറി KT ഷാഹുൽ ഹമീദ് ചിനക്കൽ ആമുഖ പ്രഭാഷണവും IPF വേങ്ങര ചാപ്റ്റർ കൺവീനർ കെ. അഫ്സൽ മീറാൻ പ്രമേയ പ്രഭാഷണവും നടത്തി. E.P മൊയ്ദീൻ ഹാജി ചെറുപ്പകാല ഓർമ്മകളും പൂർവ്വീകരുടെ അനുഭവങ്ങളും പങ്ക് വെച്ചു. DYFI വേങ്ങര ബ്ലോക്ക് കമ്മറ്റി ട്രഷറർ ടി.കെ. നൗഷാദ് മാസ്റ്റർ, എസ്.വൈ.എസ് സോൺ കാബിനറ്റ് അംഗം ജൗഹർ അഹ്‌സനി, ഉബൈദുല്ല ശാമിൽ ഇർഫാനി, ജഅഫർ ശാമിൽ ഇർഫാനി, ഇസ്മാഈൽ ഹാജി താട്ടയിൽ എന്നിവർ സംസാരിച്ചു. സദസ്സിൽ സർക്കിൾ പ്രസിഡൻ്റ് സുഹൈൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ P സ്വാഗതവും റഹീം ടി നന്ദിയും പറഞ്ഞു....

എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സ്വതന്ത്ര ദിനത്തില്‍ ബഹുസ്വര സംഗമം നടത്തി

VENGARA
കണ്ണമംഗലം: നമുക്ക് ഉയര്‍ത്താം. ഒരുമയുടെ പതാക ! എന്ന തലക്കെട്ടോടെ എസ്.വെെ.എസ് കണ്ണമംഗലം സര്‍ക്കിള്‍ സ്വതന്ത്ര ദിനത്തില്‍ അച്ചനമ്പലത്ത് ബഹുസ്വര സംഗമം നടത്തി. എസ്.വെെ.എസ് വേങ്ങര സോണ്‍ സെക്രട്ടറി പി.കെ അബ്ദുല്ല സഖാഫി കീ നോട്ട് അവതരിപ്പിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് ശമീര്‍ ഫാളിലി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രമുഖ യുവ സാഹിത്യക്കാരന്‍ കെ.എം ശാഫി, പികെ സിദ്ധീഖ്, ശുക്കൂര്‍ കണ്ണമംഗലം, പി.എ കുഞീതു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. മഹ്മൂദ് ബുഖാരി സ്വഗതവും ഹംസ ഫാളിലി നന്ദിയും പറഞു....

ഗുലാബി ആവാസ് കോട്ടപ്പറമ്പിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

VENGARA
ഇരിങ്ങല്ലൂർ : 79-ാം മത്ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കോട്ടപ്പറമ്പിൽ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി കെ എം സഖാഫി പതാക ഉയർത്തി.തുടർന്ന് നടന്ന ഗുലാബി ആവാസ് സ്വാതന്ത്ര്യ ദിന സംഗമത്തിൽ എസ്. എസ്. എഫ് ചീനിപ്പടി യൂണിറ്റ് സെക്രട്ടറി ജാസിം മുഹമ്മദ്‌ ചാലിൽ സന്ദേശ പ്രസംഗം നടത്തി ഹാഫിള് നബീൽ പി സി എച് സ്വാതന്ത്ര്യ ഗാനം ആലപിച്ചു.എസ്. എസ്. എഫ് യൂണിറ്റ് സെക്രട്ടറി അർഷദ് ഇ കെ സ്വാഗതവും എസ് വൈ എസ് സെക്രട്ടറി സൈതലവി സി പി നന്ദിയും പറഞ്ഞു.മധുരവിതരണവും നടത്തി....

യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യ ദിനാചരിച്ചു

VENGARA
യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു മണ്ഡലം പ്രസിഡന്റ് ഹാഷിഫ് പൂവളപ്പിൽ പതാക ഉയർത്തി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ശാക്കിർ കാലടിക്കൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അസീസ് കൈപ്രൻ അൻവർ മട്ടിൽറഹീം പറഞ്ചേരി ഹാരിസ് പുളിക്കൽ ഷൌക്കത്ത് കൂരിയാട് അർഷാദ് MT സമീർ എം, ജുനൈദ് കെ. കെ, ജബ്ബാർ NT, ഫാസിൽ എം എന്നിവർ പങ്കെടുത്തു....

കോര്‍ട്ടേഴ്സില്‍ മോഷണം; പ്രതി പിടിയില്‍

VENGARA
വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ കോര്‍ട്ടേഴ്സില്‍ മോഷണം നടത്തിയ പ്രതിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശിയും കീൽകുളം സ്വദേശിയും അരികുളം ക്വാർട്ടേഴ്സില്‍ താമസക്കാരനുമായ രാജേഷ് കുമാർ (46)നെയാണ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ തൊഴിലാളി താമസിക്കുന്ന ക്വാർട്ടേർസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ട്ടാവ് 6000 രൂപ മോഷ്ട്ടിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടി കൂടി പോലീസിലേല്പിക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു....

വെൽഫെയർ പാർട്ടി ഗാന്ധിക്കുന്ന് യൂണിറ്റ് പ്രതിഭാ സംഗമവും അവാർഡ് ദാനവും നടത്തി.

VENGARA
ഗാന്ധിക്കുന്ന്: വെൽഫെയർ പാർട്ടി ഗാന്ധിക്കുന്ന് യൂണിറ്റ് പ്രതിഭാ സംഗമവും അവാർഡ് ദാനവും നടത്തി. പ്രദേശത്ത് നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കാണ് സ്വീകരണം നൽകിയത്. പാർട്ടി ജില്ലാ സെക്രട്ടറി കെ. എം. എ. ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ പുല്ലമ്പലവൻ അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ട് പി. പി. കുഞ്ഞാലി മാസ്റ്റർ, പനക്കൽ സക്കരിയ , അബ്ദുസ്സലാം .ഇ.വി , മുൻ മെമ്പർ ടി പി നസീമ എന്നിവർ സംസാരിച്ചു. റിഫാ സുബൈർ.പി , ദുഹാ സക്കരിയ്യ , നിഹാല പി കെ , ഫാത്തിമ സഹ് ല .എ. കെ, അസ്ന പർവിൻ, ഇ. വി, അഫ്രീൻ മിർഷ പി , ഷെബിൻ മുഹമ്മദ്, ഇഷാൻ നൗഫൽ, ഷഹീൻ മുഹമ്മദ്. പി.കെ, അംന ഷെറിൻ.പി എന്നിവർ അവാർഡ് ഏറ്റുവാങ്ങി....

സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് കോയ മാഷിന് സ്നേഹോപഹാരം നൽകി

VENGARA
വേങ്ങര: നാല് വർഷം നീണ്ട ജനസേവനത്തിന് ശേഷം വേങ്ങര ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് മൊയ്‌ദീൻ കോയ (കോയ മാഷ്) ക്ക്‌ ബ്രദേഴ്സ് ഗ്രൂപ്പ് നൽകുന്ന സ്നേഹോപഹാരം ജനറൽ മാനേജർ രതീഷ് പിള്ള കൈമാറി. എച്ച് ആർ മാനേജർ ഷറഫലി, പർച്ചേസ് മാനേജർ റാഫി എന്നിവർ പങ്കെടുത്തു.

ലയൺസ് ക്ലബ്ബ് അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനം സംഘടിപ്പിച്ചു.

VENGARA
തിരുരങ്ങാടി ലയൺസ് ക്ലബ്ബ് ഓർബിസ് ക്രീയേറ്റീവ്സുമായി ചേർന്ന് വേങ്ങര അലിവ് ചാരിറ്റി സെല്ലിൽ അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനപരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ എബിൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഗ്രാഫിക് ഡിസൈൻ കോഴ്സ് മറ്റ് സൗജന്യ പഠന കോഴ്‌സുകൾ നടത്തുന്ന അലിവിന്റെ സെന്ററിൽ ഫിസിയോതെറാപ്പി, ഡയാലിസിസ്, ആംബുലൻസ് സേവനം എന്നിവയും സൗജന്യ സേവനമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്ന പരിപാടിയിൽ മുഴുവൻ കുട്ടികൾക്ക് സമ്മാനവും സൽക്കാരവും സംഗീതവിരുന്നുമൊരുക്കി സംഘാടകർ. ചടങ്ങിൽ ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ ജഹ്ഫർ ഓർബിസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി.പി. എം ബഷീർ ഉദ്ഘാടനം ചെയ്തു. അലിവ് സെക്രട്ടറി ശരീഫ് കുറ്റൂർ പേരെന്റ്‌സ് ഡേ ദിനസന്ദേശം നൽകി. ലയൺസ്അ ക്ലബ്മീ സോണൽ ചെയർപേഴ്സൺ ഡോക്ടർ സ്മിത അനി, ഓർബിസ് സി. ഇ ഒ, അമീൻ സിഎം, ഓർബിസ് ക്രീയേറ്റീവ്സ് ബിസിനസ്സ് ഹെഡ് സലീം വടക്കൻ, ഡി. എ. പി എൽ സംസ്ഥാന പ്രസിഡന്റ്‌ ...

INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.

VENGARA
വേങ്ങര: ആഗസ്ത് 2 ന് വേങ്ങരയിൽ വെച്ച് നടക്കുന്ന INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ വേങ്ങര ഇന്ദിരാജി ഭവനിൽ ചേർന്ന INTUC കൺവെൻഷനിൽ സ്വാഗത സംഘം രൂപീകരിച്ചു. എം.എ. അസീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ പൂച്ചേങ്ങൽ അലവി, CT മൊയ്തീൻ, യു. മുഹമ്മദ് കുട്ടി, കല്ലൻ റിയാസ്, KK ശാക്കിർ, ആശിഖ് എം.സി, ഹാരിസ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ. ഗംഗാധരൻ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി : ചെയർമാൻ: എം.എ അസീസ്, വൈസ് ചെയർമാൻമാർ സി.ടി മൊയ്തീൻ, പൂച്ചേങ്ങൽ അലവി, കൈപ്രൻ ഉമ്മർ, യു മുഹമ്മദ് കുട്ടി, ജനറൽ കൺവീനർ, ഗoഗാധരൻ കെ, ജോ: കൺവീനർമാർ: സുരേഷ് പി, പൂക്കോയ തങ്ങൾ, ഗോപാലൻ, ആസിഫ് , പി.വി. ഷാഫി കൊളപുറം, യഹ് യ KK ട്രഷറർ: ഉമ്മർ കൈപ്രൻ എന്നിവരെ തിരഞ്ഞെടുത്തു....

ദയ വെൽഫെയർ സൊസൈറ്റി 11‑ആം വാർഷിക ജനറൽ ബോഡിയും സ്നേഹ സംഗമവും

VENGARA
വലിയോറ: ദയ വെൽഫെയർ സൊസൈറ്റിയുടെ 11‑ആം വാർഷിക ജനറൽ ബോഡി യോഗവും സ്നേഹ സംഗമവും ചിനക്കൽ വലിയോറ കൾച്ചറൽ സെൻറർ ഹാളിൽ നടന്നു. സ്ത്രീശാക്തീകരണം, ദാരിദ്ര്യ നിർമാർജ്ജനം, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം, തൊഴിൽ പോഷണം തുടങ്ങിയവ കൈവരിക്കുന്നതിന് സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം. ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ പ്രസിഡൻറ് ഇ.വി അബ്ദുസ്സലാം ഉദ്ഘാടന പ്രഭാഷണം നടത്തി. അയൽക്കൂട്ടത്തിന്റെ ഗുണങ്ങൾ, പലിശരഹിത സാമ്പത്തിക വ്യവസ്ഥ,സാമ്പത്തിക അച്ചടക്കം, ഇടപാടിൽ പുലർത്തേണ്ട ജാഗ്രത, ഇടപാടുകളിലെ വീഴ്ചകൾ മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ എല്ലാം അദ്ദേഹം സവിസ്ഥരം പ്രതിപാദിച്ചു. ദയ വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് എം.പി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ സ്വാദിഖ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശേഷം കുട്ടികളുടെ സംഗീത നിശയും അയൽക്കൂട്ടം സെക്രട്ടറിമാർക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ പങ്കെടുത...

രോഗ പ്രതിരോധ കലണ്ടർ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
GVHSS വേങ്ങര വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്സ് ഊരകം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നടത്തുന്ന രോഗ പ്രതിരോധ കലണ്ടർ വിതരണത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷിബു എൻ ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് അജ്മൽ കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് എ , സ്റ്റാഫ് സെക്രട്ടറി അഭിലാഷ് എ യു, വളണ്ടിയർ സെക്രട്ടറി ഫാത്തിമ ജസ്ന പി.ടി, വളണ്ടിയർ ലീഡർ സംഗീത് സുനിൽ ടി, NSS വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു....

മഹ്ളറത്തുൽ ബദ്‌രിയ്യയും അനുസ്മരണവും സമാപിച്ചു

VENGARA
ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല (ഖ.സി) അനുസ്മരണവും പ്രൗഢമായി സമാപിച്ചു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് ഏ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, പി സി എച് അബൂബക്കർ സഖാഫി, പിലാക്കൽ മുസ്തഫ സഖാഫി, സി പി സഈദ് സഅദി, റഹൂഫ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

ഊരകം പഞ്ചായത്ത് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് പ്രതിഭകളെ ആദരിച്ചു

VENGARA
വേങ്ങര : ഊരകം പഞ്ചായത്ത് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കൗൺസിൽ യോഗം സി എ പരീക്ഷ വിജയിച്ച സുഹൈൽ സൈനി ഓടക്കൽ, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫർഹാന വി എന്നീ പ്രതിഭകളെ ആദരിച്ചു. മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് രോഗികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ടി മൊയ്തീൻകുട്ടി മാസ്റ്റർ, യു ഹമീദലി , കെ കെ ഹംസ മാസ്റ്റർ, പി ബഷീർ മാസ്റ്റർ, വികെ അബ്ദുറസാഖ് മാസ്റ്റർഎന്നിവർ പ്രസംഗിച്ചു. കെ ടി അബൂബക്കർ മാസ്റ്റർ നന്ദി പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

കർക്കിടക വാവുബലി ഇന്ന്

VENGARA
പിതൃപരമ്ബരയുടെ മോക്ഷപ്രാപ്തിക്കായി അനന്തരതലമുറ കൊല്ലത്തിലൊരിക്കല്‍ ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് ഇന്ന്. കർക്കടകവാവും പിതൃതർപ്പണവും വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകവാവ്. ഈ സമയം സൂര്യൻ പിതൃലോകത്തിലേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള പ്രവേശനകവാടമാണ് കർക്കടകവാവെന്നും വിശ്വാസമുണ്ട്. അതിനാലാണ് സാധാരണ ശ്രാദ്ധത്തില്‍ നിന്നും വ്യത്യസ്തമായി പ്രധാന തീർഥഘട്ടങ്ങളില്‍ കർക്കടകവാവിന് എല്ലാവരും ബലിയർപ്പിക്കുന്നത്. അത് പിതാ, പ്രപിതാ, പിതാമഹ പരമ്ബരയിലേക്കുള്ള സമർപ്പണമാണ്. അറിയുന്നതും അറിയാത്തതുമായ പിതൃക്കളും സർവചരാചരങ്ങളും ഇതിലുള്‍പ്പെടും. അനന്തരതലമുറയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായുള്ള പ്രാർഥനയും അതില്‍ അന്തർലീനമാകുന്നു. ബലിതർപ്പണച്ചടങ്ങുകള്‍ പുലർച്ചെ മുതല്‍ ആരംഭിച്ചു. ക്ഷേത്രങ്ങളിലും വിവിധ സ്നാനഘട്ടങ്ങളിലും ബലിയർപ്പിക്കാൻ വിശ്വാസികള്‍ ഒഴുകിയെത്തുകയാണ്. ...

ഊരകം MUHS സ്‌കൂളില്‍ കുടുംബശ്രീയുടെ മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

VENGARA
ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി ഐറ്റങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം സ്‌കൂളുകള്‍ക്കുള്ളില്‍ തന്നെ ലഭ്യമാക്കുക, കുട്ടികള്‍ പുറത്തുനിന്നുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാര്‍ത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തടയുക, കുടുംബശ്രീ സംരംഭകര്‍ക്ക് ഉപജീവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.ഡി.എസ് പ്രസിഡന്റ് കെ.സി. സജിനി, പി. നിഷി, പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ കോയ തങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സ്‌കൂള്‍ എച്ച്.എം കെ. അബ്ദുള്‍ റഷീദ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ...

ഹോം നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം

VENGARA
വേങ്ങര: ഹോം നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും പ്രത്യേക ക്ഷേമനിധിയും ആഘോഷവേളകളില്‍ ബോണസും അനുവദിക്കണമെന്ന് ഹോം നഴ്‌സിംഗ് സര്‍വീസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് റൈഹാനത്ത് ബീവി അധ്യക്ഷത വഹിച്ചു. വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് മനരിക്കല്‍ ഉദ്ഘാടനം ചെയ്തു. അസൈനാര്‍ ഊരകം, ബേബി എസ് പ്രസാദ്, റാഹില എസ്, ഷാഹിദാ ബീവി , നൗഷാദ് വി കെ , അസൂറ ബീവി, ഹസീന എ കെ, ആമിന പി കെ. തുടങ്ങിയവര്‍ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

MTN NEWS CHANNEL

Exit mobile version