Monday, March 2News That Matters

KNM വേങ്ങര മണ്ഡലം ഖുർആൻ പ്രഭാഷണം സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു

വേങ്ങര: വലിയോറ ചെനക്കൽ സലഫി നഗറിൽ വെച്ച് ഫെബ്രുവരി 16 തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ഖുർആൻ പ്രഭാഷണ സമ്മേളനത്തിന്റെ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. “സംസ്കരണത്തിന്റെ ദിവ്യ വെളിച്ചം” എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ, സലാഹുദ്ദീൻ ചുഴലി, ആയിഷ ചെറുമുക്ക് തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തും. പോസ്റ്റർ പ്രകാശന ചടങ്ങിൽ കുഞ്ഞു പാക്കടപുരായ, എൻ.ടി. മുഹമ്മദ് ശരീഫ്, ഒ.സി. ഇബ്രാഹിം, പി. ഇസ്മായിൽ മദനി, കുറുക്കൻ അലസൻ ഹാജി, സി.എം. മുഹമ്മദ് അഫ്സൽ, ടി.കെ. മുഹമ്മദ് മൗലവി, പാലപ്പുറ കുഞ്ഞുമുഹമ്മദ്, സി.ടി. ഹംസ, ഇ.കെ. ആലി മൊയ്തീൻ, കെ. മുഹമ്മദ്, പി.കെ. മൊയ്തീൻകുട്ടി, അബ്ദുൽ ഖാദർ അൽ ഖാസിമി, പി.കെ. മുഹമ്മദ് നസീം തുടങ്ങിയവർ സംബന്ധിച്ചു. ഫെബ്രുവരി 16-ന് നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സലഫി നഗറിൽ പൂർത്തിയായി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version