Thursday, September 18News That Matters

VENGARA

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി എ ചെറിയ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് കോൺഗ്രസ് വി പി അബ്ദുൽ റഷീദ്, ഡിസിസി മെമ്പർമാരായ എ കെ നസീർ, മണിനീലഞ്ചേരി ഐ. എൻ. ടി യു സി സംസ്ഥാന കമ്മിറ്റി അംഗം എം എ അസീസ്. ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സോമൻ ഗാന്ധികുന്ന്, ഐസിസി സെൻട്രൽ കമ്മിറ്റി അംഗം ചന്ദ്രമോഹൻ കൂരിയാട്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പൂച്ചയെ ങ്ങൽ അലവി. മണ്ഡലം ഭാരവാഹികളായ, ടി കെ മൂസക്കുട്ടി, പി കെ കുഞ്ഞിൻ ഹാജി, വി. ടി. മൊയ്തീൻ അനുസ്മരിച്ചു, കൈപ്രൻ ഉമ്മർ, കാപ്പൻ ലത്തീഫ്, സുബൈർ ബാവ താട്ടയിൽ, നായാട്ടിൽ സലാം, ഇ പി അബ്ദുറസാഖ്, കാപ്പൻ മുസ്തഫ, ശാക്കിർ വേങ്ങര, കാട്ടി കുഞ്ഞവുറു, ബാലൻ പാണ്ടികശാല, എ വി ബാബു, തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയ...

വേങ്ങരയിൽ പഴയകാല നാടക പ്രവർത്തകർ ഓർമ്മകൾ പങ്കുവെച്ച് ‘നാടക വര്‍ത്തമാനം’ സംഘടിപ്പിച്ചു

VENGARA
വേങ്ങര സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വെള്ളിയാഴ്ചയും നടത്തിവരാറുള്ള സാംസ്‌കാരിക സദസ്സ് ഇത്തവണ നാടക ഓര്‍മ്മകളുടെ സംഗമവേദിയായി. 'നാടക വര്‍ത്തമാനം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഴയകാല നാടക പ്രവര്‍ത്തകരെ ഒരുമിച്ചുകൂട്ടി നടത്തിയ നാടക ചര്‍ച്ച ശ്രദ്ധേയമായി. വേങ്ങരയുടെ നാടക പാരമ്പര്യത്തിന് വെളിച്ചം വീശുന്ന അനുഭവങ്ങള്‍ സദസ്സിന് നവ്യാനുഭവമായി. പ്രശസ്തരായ പഴയകാല നാടക സംവിധായകരും രചയിതാക്കളുമായ ഗോപന്‍ തൊട്ടശ്ശേരിയറ, കെ.കെ രാമകൃഷ്ണന്‍, എം.എസ് സുബ്രഹ്‌മണ്യന്‍, മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ തങ്ങളുടെ നാടക ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചത് സദസ്സിനെ ഏറെ ആകര്‍ഷിച്ചു. പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് നാടകങ്ങള്‍ ഒരുക്കിയതിന്റെ വെല്ലുവിളികളും അക്കാലത്തെ സാമൂഹിക പശ്ചാത്തലവും അണിയറയിലെ രസകരമായ ഓര്‍മ്മകളും അവര്‍ വിവരിച്ചു. വേങ്ങരയിലെ നാടക പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന പഴയ...

പ്രകൃതി വിരുദ്ധ പീഡനത്തിന് യുവാവ് അറസ്റ്റിലായി.

VENGARA
വേങ്ങര: പ്രകൃതി വിരുദ്ധ പീഡനത്തിന് യുവാവ് അറസ്റ്റിലായി. ഊരകം കീഴ്മുറി അഞ്ചുപറമ്പ് പുള്ളാടന്‍ ഫൈസല്‍ (31) നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാലയത്തില്‍ കച്ചവടം നടത്തുന്ന ഇയാള്‍ ഒരു തവണ കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. വീണ്ടും നിരന്തരം കുട്ടിയെ ശല്യംചെയ്തപ്പോള്‍ കുട്ടി വീട്ടില്‍ അറിയിക്കുകയും രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വേങ്ങര എസ്എച്ച്ഒ സി.ഐ. രാജേന്ദ്രന്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ എസ്.ഐ. സുരേന്ദ്രന്‍, സി.പി.ഒമാരായ റിയാസ്, ഗണേശന്‍ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

വേങ്ങരയിൽ ഇനി ട്രാഫിക്ക് നിയന്ത്രണം; പോലീസ് ഏറ്റെടുക്കും

VENGARA
വേങ്ങര ടൗണിൽ ട്രാഫിക്ക് ബ്ലോക്ക്‌ കാരണം ജനങ്ങൾക്ക് വേങ്ങരയിൽ വരാൻ പറ്റാത്ത അവസ്ഥ മാറ്റി എടുക്കുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് മലപ്പുറം എസ്പിക്ക് കൊടുത്ത പരാതി പ്രകാരം വേങ്ങര പോലീസ് SHO രാജേന്ദ്രൻ നായർ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ തത്കാലികമായി ശനി മുതൽ രാവിലെ 9 മണി മുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 6 മണി വരെയും പോലീസ് ട്രാഫിക്ക് നിയന്ത്രിക്കും മെന്നും ടൗണിൽ പോലീസ് പെട്രോളിങ് ഉണ്ടാകുമെന്നും അടുത്ത ദിവസങ്ങളിൽ എല്ലാ രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക ബ്ലോക്ക്‌ പഞ്ചായത്ത് പഞ്ചായത്ത്എന്നിവരെയും ടാക്സി ഡ്രൈവർ ചുമട്ടു തൊഴിലാളി എന്നിവരുടെ പ്രധിനിധി കളെയും സാന്നിധ്യത്തിൽ യോഗം കൂടി കാര്യങ്ങൾ തീരുമാനിക്കാനും തീരുമാനം എടുത്തു. വ്യാപാരി നേതാക്കളായ അബ്ദുൽ അസീസ് ഹാജി. സൈനുദ്ധീൻ ഹാജി. മൊയ്‌ദീൻ ഹാജി, TKM കുഞ്ഞുട്ടി, ശിവശങ്കരൻ നായർ, ഇ...

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തണം : ലെൻസ്ഫഡ്

VENGARA
വേങ്ങര : കേരളത്തിലെ സർക്കാർ മേഖലകളിലും, സ്വകാര്യ മേഖലകളിലുമുള്ള പൊതു കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തുന്നതിന് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ലെൻസ്ഫഡ് വേങ്ങര യൂണിറ്റ് കമ്മിറ്റി ആവശ്യപെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായത് പോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് യൂണിറ്റ് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വേങ്ങര യിലും പരിസരങ്ങളിലും പ്രവർത്തിക്കുന്ന സർക്കാർ - സ്വകാര്യ മേഖല കളിലെ ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികൾ കൈകൊള്ളാൻ അധികൃതർ തയാറാവണമെന്നും, സ്വകാര്യ കെട്ടിടങ്ങളും വീടുകളും മറ്റും നിർമ്മിക്കുമ്പോൾ സാങ്കേതിക പരിജ്ഞാനമുള്ള എഞ്ചിനീയർമാരുടെ മേൽനോട്ടം ഉറപ്പ് വരുത്താൻ കെട്ടിട ഉടമകളും ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.. ലെൻസ്ഫെഡ് ക...

ഷെയർ ചെയ്ത ഏവർക്കും നന്ദി മണ്ണിൽതൊടി നൗഷാദ് എന്ന ആളെ കണ്ടെത്തിയിട്ടുണ്ട്

VENGARA
ഷെയർ ചെയ്ത ഏവർക്കും നന്ദി വേങ്ങര സ്റ്റേഷൻ ക്രൈം 442/2025 u/s 57 of KP Act ആയി രജിസ്റ്റർ കേസ് മണ്ണിൽതൊടി നൗഷാദ് എന്ന ആളെ കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി വേങ്ങര വ്യാപാരി വ്യവസായി.

VENGARA
വേങ്ങര ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ടൗണിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായതോടെ കാൽനട യാത്രക്കാർക്കു പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് പരാതി നൽകിയത്. ഗതാഗതക്കുരുക്ക് കാരണം ടൗണിലൂടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഈ സമയങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പോലും ഏറെ പ്രയാസമാണ്. ബോയ്‌സ് ഹൈസ്ക്കൂൾ ജങ്ഷൻ മുതൽ അമ്മാഞ്ചേരിക്കാവ് വരെയുള്ള ഒന്നര കിലോമീറ്റർ വാഹനമോടിക്കാൻ ചിലപ്പോൾ മണിക്കൂറോളം വേണ്ടിവരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും, വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കണമെന്നും, പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഗതാഗത...

കുറ്റാളൂർ – കാരാത്തോട് എം എൽ എ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി

VENGARA
ഊരകം: കുറ്റാളൂർ - കാരാത്തോട് എം എൽ എ റോഡിൽ ഊരകം നെല്ലിപ്പറമ്പ് വളവിൽ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു. കഴിഞ്ഞ വർഷമുണ്ടായ ഇട മഴയെ തുടർന്നാണ് യുടേൺ വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡിൻ്റെ ഒരു ഭാഗം താഴ്ചയിലേക്ക് അടർന്ന് വീണത്. തുടർന്ന് ഒരു ഭാഗത്ത് ടാർ വീപ്പകൾ വച്ച് ഗതാഗതം നിയന്ത്രിച്ചു വിടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ചയിൽ നിന്ന് കെട്ടി പൊക്കിയ റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ കൂടി അടർന്ന് വീഴുകയായിരുന്നു. എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് അടിയന്തിര പരിഹാരം എന്ന നിലയിൽപൊതുമരാമത്ത് വകുപ്പ് ചാക്കിൽ മണ്ണ് നിറച്ച് താൽക്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. ടെണ്ടർ നടപടികൾ വേഗത്തിലാക്കി പൂർത്തീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഓവുചാൽ, സ...

ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിക്കണം

VENGARA
വേങ്ങര: ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കര്‍മ്മ സേന രൂപീകരിക്കണം. ബഹുജന പങ്കാളിത്തത്തോടുകൂടി കര്‍മ്മ സേന രൂപീകരിച്ച് ലഹരി വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്ന് കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മനരിക്കല്‍ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ ഊരകം ഉദ്ഘാടനം ചെയ്തു , സംസ്ഥാന സെക്രട്ടറി വിസി ചേക്കു മുഖ്യ പ്രഭാഷണം നടത്തി , സംസ്ഥാന മുഖ്യ രക്ഷാധികാരി അലവിക്കുട്ടി ബാഖവി ക്ലാസ് എടുത്തു. സംസ്ഥാന ജില്ലാ ഭാരവാഹികളായ ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആര്‍ നഗര്‍, എന്‍ ടി മൈമൂന മെമ്പര്‍, മണ്ണില്‍ ബിന്ദു, ജമീല സി, ഉണ്ണി തൊട്ടിയില്‍, റൈഹാനത്ത് ബീവി, ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി, റഷീദ കണ്ണമംഗലം, അസൂറ ബീവി, ജുബൈരിയ തുടങ്ങിയവര്‍ സംസാരിച്ചു. ലുഖ്മാനുല്‍ ഹക്കീം സ്വാഗതവും ഷക്കീല വേങ്ങര നന്ദിയും പറഞ്ഞു....

ഇരിങ്ങല്ലൂർ ഈസ്റ്റ്‌ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ തൊഴിൽ പാടം തേടി ഫീൽഡ് ട്രിപ്പ് നടത്തി

VENGARA
വേങ്ങര : ഇരിങ്ങല്ലൂരിലെ കുറിഞ്ഞിക്കാട്ടിൽ ആയുർവേദ ഔഷധ നിർമ്മാണശാലയിലേക്ക് ഇരിങ്ങല്ലൂർ ഈസ്റ്റ്‌ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ അറിവു പര്യടനം പ്രകൃതിയോടും പരമ്പരാഗത വൈദ്യശാസ്ത്രത്തോടുമുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായകമായി. ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സസ്യങ്ങളെയും, വിവിധ ഘട്ടങ്ങളിലൂടെയുള്ള മരുന്നു നിർമാണത്തെയും കുറിച്ച് വിദഗ്ധർ കുട്ടികളോട് വിശദീകരിച്ചു. പ്രായോഗിക വിദ്യാഭ്യാസത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ഈ സന്ദർശനം. ഫാക്ടറിയിലെ മെഷീനുകളുടെ പ്രവർത്തനം, തൊഴിലാളികളുടെ പങ്ക്, ഉൽപ്പന്നങ്ങളുടെ വളർച്ചയിലുളള ഘട്ടങ്ങൾ തുടങ്ങി നിരവധി അനുഭവങ്ങൾ കുട്ടികളുടെ കൗതുകത്തെ ഉണർത്തി. സന്ദർശനം കുട്ടികളിൽ നിരവധി ചോദ്യങ്ങൾ ഉണ്ടാക്കി. പാഠപുസ്തകത്തിനപ്പുറമുള്ള അറിവിന്റെ വാതിലുകൾ ഈ വിജ്ഞാനയാത്രയിലൂടെ വിദ്യാർത്ഥികൾക്ക് മുമ്പിൽ തുറക്കപ്പെട്ടു. പ്രധാനധ്യാപകൻ അലക്സ് തോമസ്, മൊയ്തി എ.കെ, സക്കീന എം.പി...

കണ്ണമംഗലം പടപ്പറമ്പ് സ്വദേശിയായ ഷാഫി എന്നവരെ കാണ്മാനില്ല

VENGARA
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം, കണ്ണമംഗലം പടപ്പറമ്പ് സ്വദേശിയായ ഷാഫി എന്നവരെ തിങ്കളാഴ്ച (07-07-2025) ഉച്ച മുതൽ പടപ്പറമ്പ് നിന്നും കാണ്മാനില്ല.ഇവനെ കുറിച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ചുവടെ കൊടുത്ത നമ്പറിലോ അറിയിക്കുക Contact Number9746168006(Father)9744935846(വേങ്ങര പോലീസ്)Vengara Police Station :0494 245 0210 NB : ഷാഫി ഒരു ഭിന്ന ശേഷിക്കാരൻ ആണ്(രണ്ട് കാലിനും സ്വാധീനം ഇല്ല) നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ലീഡർ കെ കരുണാകരൻ സ്മാരക” കർമ്മ ശ്രേഷ്ഠ പുരസ്കാരം” കൈമാറി

VENGARA
"ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ" എന്ന മുദ്രാവാക്യത്തിൽ വേങ്ങരയിൽ നടന്ന ലഹരി വിപത്തിനെതിരെയുള്ള ജനകീയ മാരത്തോൺ വിജയ ശില്പികളിൽ മുഖ്യപങ്കാളിത്തം വഹിച്ച തൊട്ടിയിൽ ഉണ്ണിക്ക് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക,സാംസ്‌കാരിക, ജീവകാരുണ്യ , പ്രവർത്തന മികവിനുള്ള ലീഡർ കെ കരുണാകരൻ സ്മാരക" കർമ്മ ശ്രേഷ്ഠ പുരസ്കാരം" വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ കൈമാറി. പരിപാടിയിൽ അസൈനാർ ഊരകം , കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി , വി സി ചേക്കു, ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ, എൻ ടി മൈമൂന മെമ്പർ, റൈഹാനത്ത് ബീവി,മണ്ണിൽ ബിന്ദു, ജമീല സി വേങ്ങര, ഷാഹിദ ബീവി,തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് റഷീദ കണ്ണമംഗലം, ഷക്കീല വേങ്ങര, അസുറ ബീവി, ലുക്മാനുൽ ഹക്കീം, വിജി കൂട്ടിലങ്ങാടി, മുക്രിയൻ മുഹമ്മദ് കുട്ടി , ചന്ദ്രമതി, ഹസീന എകെ, റാബിയ, എന്നിവർ നേതൃത്വം നൽകി....

കളഞ്ഞു കിട്ടിയ രണ്ടര പവൻ സ്വർണ്ണത്താലിമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകമാർ

VENGARA
കളഞ്ഞു കിട്ടിയ രണ്ടര പവൻ സ്വർണ്ണത്താലിമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകമാർ കൂടെ വേങ്ങര പോലീസും. വേങ്ങര GMVHSS സ്കൂളിലെ അധ്യാപകരായ ലീന, ബിന്ദു എന്നിവർക്കാണ് കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാൻ്റിലെ കൂൾബാറിൽ നിന്ന് താലിമാല കളഞ്ഞു കിട്ടിയത്. ഉടമയെ തിരിച്ചറിയാത്തതിനെ തുടർന്ന് ഇരുവരും ചേർന്ന് ആഭരണം പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിൽ താലി ചെയിൻ ശൈലജയുടേതാണന്ന് തിരിച്ചറിയുകയും മാല പൊലിസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറുകയുമായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ഖുർആൻ മുഴുവൻ മനപ്പാഠമാക്കി 13വയസ്സുകാരിഷംനാ മോൾ

VENGARA
വേങ്ങര: മനാറുൽ ഹുദാ അറബിക്കോളേജ് ക്യാമ്പസിൽ സ്സാദ് ഖുർആൻ അക്കാദമി യുടെ കീഴിൽ 2023 ജൂൺ മാസം തുടക്കം കുറിച്ച സ്സാദ് ദാറുൽ ബനാത്ത് & ഖുർആൻ അക്കാദമിയിൽ പഠിക്കുന്ന വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി അബ്ദുറഷീദ് ഷമീന ദമ്പതികളുടെ മകളും ഊരകം എം യു എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഷംന മോളാണ് പരിശുദ്ധ ഖുർആൻ പൂർണമായും മനപ്പാഠമാക്കിയത്. 24 മാസം കൊണ്ട് തന്നെ ഷംന വിശുദ്ധ ക്വുർആൻ മുഴുവനായും മനഃപ്പാഠമാക്കി. വിദ്യാത്ഥിനിയുടെ നിശ്ചയദാർഢ്യം, മാതാപിതാക്കളുടെ പ്രാർത്ഥന, വേണ്ടപ്പെട്ടവരുടെ സഹായങ്ങൾ, അധ്യാപകരുടെ അധ്വാനം,അതിലുപരി അല്ലാഹുവിന്റെ അനുഗ്രഹം എല്ലാം ഈ മികച്ച നേട്ടം കൈവരിക്കാൻ ഷംനക്ക് ഏറെ തുണയായി. ഇക്കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശി അനസ്‌ബിൻ ത്വാഹ, എടപ്പാൾ സ്വദേശി ഷാഹിക്ക് എന്നീകുട്ടികൾ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് അഫിളായിരുന്നു....

വീഡിയോ വീണ്ടും ഫെയ്സ്ബുക്കിൽ പ്രചരിച്ചതിനെ തുടർന്ന് 3 മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസ്സെടുത്തു.

VENGARA
വേങ്ങര : 6 മാസം മുമ്പ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം.വീഡിയോ വീണ്ടും ഫെയ്സ്ബുക്കിൽ പ്രചരിച്ചതിനെ തുടർന്ന് 3 മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസ്സെടുത്തു. കഴിഞ്ഞ ഡിസംബറിൽ വേങ്ങര ടൗൺ മോഡൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷമാണ് കേസ്സിനിടയാക്കിയത്. 6 മാസം മുമ്പ് ഒരു കൂട്ടം പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളെ ബസ് സ്റ്റാൻ്റിലും ചാത്തൻകുളത്തുള്ള സ്കൂൾ റോഡിലും വച്ച് തല്ലി പരിക്കേൽപ്പിച്ചിരുന്നു. ഇതിൻ്റെ വീഡിയോ വിദ്യാർത്ഥികൾ തന്നെ അന്ന് വാട്സപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരിന്നു. ഇന്നലെ നടന്ന സംഭവമെന്ന് തോന്നിപ്പിക്കുന്ന വിധം കഴിഞ്ഞ ദിവസം അജയനന്നൊരു ഫെയ്സ്ബുക്കുടമ ദൃശ്യങ്ങൾ തൻ്റെ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം ചർച്ചയായത്. നിരവധിയാളുകൾ അടുത്ത് നടന്ന സംഘർഷമെന്ന നിലയിൽ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയും പലരും വിദ്യാർത്ഥികൾക്കെതിരെ രൂക്ഷമായി പ്രതി...

ഗോൾഡൻ ജൂബിലിയുടെ നിറവിൽ കു പൊ പാ കുറ്റാളൂർ

VENGARA
വേങ്ങര : 50വർഷം പിന്നിട്ട വേങ്ങരയിലെ കലാസാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കു പൊ പാ കുറ്റാളൂർ മൂന്ന് മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു തലമുറ സംഗമം, കിഡ്നി ടെസ്റ്റടക്കമുള്ള വിവിധങ്ങളായ മെഡിക്കൽ ക്യാമ്പുകൾ, വടംവലി, പഞ്ചഗുസ്തി, ഫുട്ബോൾ, വോളിബാൾ തുടങ്ങിയ കലാകായിക മത്സരങ്ങൾ, രചന മത്സരങ്ങൾ, പ്രതിഭകളെ ആദരിക്കൽ,മാരകരോഗികൾക്കുള്ള സഹായം തുടങ്ങിയ പരിപാടികൾടെയാണ് ഗോൾഡൻ ജൂബിലിആഘോഷിക്കുന്നത്കുറ്റാളൂർ പൂക്കോയതങ്ങൾ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ പി പി ബദറുവിന്റെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ KK കുഞ്ഞിമുഹമ്മദ്, യുസുഫ് കുറ്റാളൂർ, ഹകീം തുപ്പിലിക്കാട്ട്, അജയൻ, പി പി സൈദലവി,വേലായുധൻ ഉണ്ണിയാലുക്കൽ,കെ പി മമ്മുദു, അജയൻ, ശരീഫ് തുപ്പിലിക്കാട്ട്, പനക്കൻ അബു, ഹസ്സൈനാർ കുറ്റാളൂർ, അൻവർ എ കെ,സുബൈർ പറമ്പത്ത്,ഷിനോജ് വി പി,ഷഫീക് ഡോൾബി, ഷക്കീല അത്തോളി, ഹാജറ, റഹിയാനത് തുടങ്ങിയവർ ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി വ്യാപാരിക്ക് ധനസഹായം നൽകി

VENGARA
വേങ്ങര മണ്ഡലത്തിലെ ഊരകം യൂണിറ്റിൽ അംഗമായ കാരത്തോട് ഉള്ള വ്യാപാരിയുടെ ഫർണിച്ചർ സ്ഥാപനം കത്തി നശിച്ചതിന്റെ ഭാഗമായി വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി ധനസഹായം നൽകി. വേങ്ങര വ്യാപാര ഭവനിൽ ചേർന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ബഷീർ കണിയാടത്ത് അര ലക്ഷം രൂപയുടെ ധനസഹായം നൽകി ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ കെ എച് തങ്ങൾ A R നഗർ അധ്യക്ഷത വഹിച്ചു. യുസഫ് കച്ചേരിപടി, മൂസ ഹാജി കൊളപ്പുറം, അമീറുദ്ധീൻ ഒതുക്കുങ്ങൽ, റഷീദ്അലി കുന്നുംപുറം, കുട്ടൻ കാരാത്തോട്, മുഹമ്മദ്‌ റാഫി വെട്ടം, അബുബക്കർ സിദ്ധിക്ക് മമ്പുറം, മണി എ ആർ നഗർ, അൻസാർ അച്ചനമ്പലം, അനീഫ V K പടി, ഷെരീഫ് പുകയുർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി വേങ്ങര സ്വാഗതവും മജീദ് അച്ചനമ്പലം നന്ദിയും പറഞ്ഞു....

കണ്ണാട്ടിപ്പടി ജവാന്‍ കോളനി റോഡ് വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍

VENGARA
വേങ്ങര : കണ്ണാട്ടിപ്പടി ജവാന്‍ കോളനി റോഡ് വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍.. കുറച്ച് മാസങ്ങള്‍ മുമ്പ് റിപ്പയര്‍ പൂര്‍ത്തിയാക്കിയ കണ്ണാട്ടിപ്പടി ഇല്ലിക്കല്‍ ചിറ ജവാന്‍ കോളനി റോഡിന്റെ അവസാന ഭാഗമായ അമ്പത് മീറ്റര്‍ റോഡ് ആകെ പൊട്ടി പൊളിഞ്ഞ് ആകെ ചളിയില്‍ കുളിച്ച് കാല്‍ നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടുന്നു. ആയതിനാല്‍ പഞ്ചായത്ത് മുന്‍ കൈയ്യെടുത്ത് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് മണ്ടോട്ടില്‍ ഹനീഫ, അബു പറാഞ്ചേരി കുഞ്ഞില്‍ കുട്ടി പറങ്ങോടത്ത്, കുട്ടിമോന്‍ ചാലില്‍, സൈദുപറമ്പന്‍, ഉമ്മര്‍ കെ.പി, ഫസലുറഹ്‌മാന്‍ ചാലില്‍ എന്നിവരുടെ നേതൃത്തത്തില്‍ നാട്ടുകാരും ആവശ്യപ്പെട്ടു...

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

VENGARA
വേങ്ങര: കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്ത രംഗത്തെ അനാസ്ഥ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സമ്മേളനം ജില്ലാ സെക്രട്ടറി കെ. എം. എ. ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, അഷ്റഫ് ഊരകം, തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് റഹീം ബാവ, കെ ശാക്കിറ ടീച്ചർ, സി. കുട്ടിമോൻ, കെ മുഹമ്മദ് നജീബ്, ബഷീർ പുല്ലമ്പലവൻ, സി. മുഹമ്മദലി, ഷുഹൈൽ കാപ്പൻ, പി.ഇ. നൗഷാദ്, യൂസഫ് കുറ്റാളൂർ, പരീക്കുട്ടി വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി. ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം...

KSSPA വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായ് ആചരിച്ചു.

VENGARA
വേങ്ങര: പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കാതെ പെന്‍ഷന്‍ കാരെ വഞ്ചിച്ചതിന്റെ 1) o വാര്‍ഷിക ദിനമായ 2025 ജൂലൈ 1, KSSPA വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനമായ് ആചരിച്ചു. വേങ്ങര സബ് ട്രഷറിക്കു മുമ്പില്‍ 2025 ജൂലൈ 1 ന് 10 മണിക്ക് നടന്ന ധര്‍ണ്ണയും വിശദീകരണ പരിപാടിയും വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. KSSPA സംസ്ഥാന കമ്മിറ്റി അംഗം പി. കെ. ബീരാന്‍ കുട്ടി ആദ്യക്ഷത വഹിച്ചു. KSSPA വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി വേലായുധന്‍. എം. കെ. സ്വാഗതവും സുരേഷ്. പി. വി. നന്ദി യും പറഞ്ഞു. KSSPA ജില്ലാ കമ്മറ്റി അംഗം വേലായുധന്‍. കെ. പി, വനിതാ കമ്മിറ്റി അംഗം നഫീസ. എന്‍. വി, സര്‍വ്വ ശ്രീ ജയാനന്ദന്‍ പി. സി, കുഞ്ഞാത്തന്‍. കെ, കുഞ്ഞിമൊയ്തീന്‍. കെ, നീലകണ്ഠന്‍. എന്‍. കെ, വേലായുധന്‍. കെ, ബാബു മാസ്റ്റര്‍, ഹസ്സയിന്‍ പാക്കട, മൊയ്തീന്‍ കുട്ടി. സി. ടി, ഹാറൂ...

MTN NEWS CHANNEL

Exit mobile version