വേങ്ങര: ലീഡർ കെ. കരുണാകരന്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി മെമ്പർ എ.കെ.എ. നസീർ ഉദ്ഘാടനം ചെയ്തു. ടി.കെ. മൂസക്കുട്ടി, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധിക്കുന്ന്, പഞ്ചായത്ത് മെമ്പർമാരായ വി.ടി. മൊയ്തീൻ, വി.കെ. ചന്ദ്രമോഹനൻ, കൈപ്രൻ ഉമ്മർ, ഇ.വി. കുഞ്ഞാപ്പു പാണ്ടികശാല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. ആസിഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.വി. അർജുൻ, സി.വി. മുജീബ്, ഷണ്മുഖദാസ് ടി.പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
