വേങ്ങര: ഹൈദരാബാദ് ബിറ്റ്സ് പിലാനി (BITS PILANI) ക്യാമ്പസിൽ നിന്നും പിഎച്ച്ഡി (PhD) കരസ്ഥമാക്കിയ വേങ്ങര സ്വദേശി ഡോ. ഉമ്മു ഹബീബയെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) വേങ്ങര യൂണിറ്റ് ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച ഉമ്മു ഹബീബയ്ക്ക് ചടങ്ങിൽ വെച്ച് യൂണിറ്റ് ഭാരവാഹികൾ മൊമെന്റോ കൈമാറി. യൂണിറ്റ് പ്രസിഡന്റ് ഹക്കീം തുപ്പിലിക്കാട്ട് (ഫ്രെഡോ), സെക്രട്ടറി കുഞ്ഞാവ (അൽ അറബ്), ട്രഷറർ ഷൗക്കത്തലി (ചിക്ക് ബക്ക്), ജോയിൻ സെക്രട്ടറി അബ്ദുറഹിമാൻ (ടോപ് സി), വൈസ് പ്രസിഡന്റ് മൊയ്തീൻ കാരാട്ട് (ചിൻലാൻഡ്), എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ കരീം (മദീന ഹോട്ടൽ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
