Wednesday, April 29News That Matters

എ.ആർ. നഗർ ഊക്കത്ത് പി.കെ. ഷരീഫ് സഖാഫി മരണപ്പെട്ടു

വേങ്ങര: എ ആർ നഗർ കക്കാടംപുറം ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പാലമഠത്തിൽ കണ്ണാട്ടിൽ മുഹമ്മദ് ശരീഫ് സഖാഫി (48) അന്തരിച്ചു. പരേതനായ മൊയ്തീൻകുട്ടിയുടെ മകനാണ്. കാസർകോട് പുത്തിഗെ മൂഹിമ്മാതുൽ മുസ്ലിമീൻ എജുക്കേഷൻ സെന്ററിലെ മുദരിസ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് കക്കാടംപുറം യൂണിറ്റ് പ്രസിഡന്റ്, ഇർഷാദുൽ അനാം മദ്രസ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പരേതയായ ശാക്കിറയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സഹൽ (മർകസ് വിദ്യാർത്ഥി), സുമയ്യ തസ്നി, മുഹമ്മദ് സീനാൻ, മുഹമ്മദ്, ആയിഷ ബതൂൽ. സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ, ഖദീജ. പരേതന്റെ ജനാസ നിസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് ഊക്കത്ത് ജുമുഅ മസ്ജിദിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version