Thursday, January 15News That Matters
Shadow

VENGARA

സ്വതന്ത്ര സ്ഥാനാർത്തിയായി പതിനഞ്ചാം വാർഡ് പുത്തനങ്ങാടിയിൽ പറങ്ങോടത്ത് ഹംസ നാമനിർദേശ പത്രിക സമർപ്പിച്ചു

സ്വതന്ത്ര സ്ഥാനാർത്തിയായി പതിനഞ്ചാം വാർഡ് പുത്തനങ്ങാടിയിൽ പറങ്ങോടത്ത് ഹംസ നാമനിർദേശ പത്രിക സമർപ്പിച്ചു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുത്തനങ്ങാടിയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്തിയായി മത്സരത്തിനിറങ്ങി വാർഡ് മുസ്ലിം ലീഗ് മുൻ ട്രഷറർ പറങ്ങോടത്ത് ഹംസ. പതിനഞ്ചാം വാർഡിലെ വോട്ടർമാർക്കിടയിൽ ജനകീയ അടിത്തറയുള്ള പറങ്ങോടത്ത് ഹംസ ആദ്യമായാണ് സ്ഥനാർതിത്വത്തിലേക്ക് വരുന്നത്. 50 വർഷത്തിലധികം മുസ്ലിം ലീഗ് പാർട്ടിയുടെ സജീവ പ്രവർത്തകനായ പറങ്ങോടത്ത് ഹംസ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിക്കുമെന്ന് വാർഡിലെ വോട്ടർമാർ പറയുന്നു. ജീവകാരുണ്യ, മത സാമൂഹിക, സാംസ്കാരിക രംഗത്തെ നിറ സാനിധ്യമായ പറങ്ങോടത്ത് ഹംസയുടെ ജനകീയത വൻ മുതൽക്കൂട്ടാകുമെന്നാണ് പുത്തനങ്ങാടിയിലെ ജന സംസാരം. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കൂടെയുണ്ടാകണമെന്നും പറങ്ങോടത്ത് ഹംസ അഭ്യർത്ഥിച്ചു. ഇന്ന് വേങ്ങര ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി മുൻപാകെ പറങ്ങോടത്ത് ഹംസ നാമനിർദേശ പത്രിക സമർപ്പിച്ചു....
ചാച്ചാജി നെഹ്റുവിൻ്റെ 136-ാം ജന്മദിനം: ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

ചാച്ചാജി നെഹ്റുവിൻ്റെ 136-ാം ജന്മദിനം: ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

VENGARA
തിരൂരങ്ങാടി: ലോകാരാധ്യനും കുട്ടികളുടെ 'ചാച്ചാജി'യുമായ രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 136-ാം ജന്മദിനത്തിൽ ചെമ്മാട് കൊണ്ടാണത്ത് ബീരാൻഹാജി സ്മാരക കോൺഗ്രസ് ഭവനിൽ വെച്ച് തൃക്കുളം മണ്ഡലം പ്രസിഡൻ്റ് പി.കെ അബ്ദുൽ അസീസിൻ്റെ അധ്യക്ഷതയിൽ ഛായചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ പ്രഭാഷണവും നടത്തി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ രാജീവ് ബാബു കെ.പി.സി , കെ.യു ഉണ്ണികൃഷ്ണൻ , മണ്ഡലം കോൺഗ്രസ് നേതാക്കളായ വി.വി അബു , എം.പി ബീരാൻകുട്ടി , കരി വീടൻ അബ്ദുൽ ഗഫൂർ , വിജീഷ് തയ്യിൽ , അലിബാബ ചെമ്പ , പി.കെ അബ്ദുറഹ്മാൻ , വി. പി ഹുസൈൻ ഹാജി , റഹീസ് ബാബു , രതീഷ് ചെമ്മാട് , മുജീബ് കണ്ണാടൻ , റഊഫ്. കെ. എം , ഖാലീദ്.കെ.പി , നിസാർ വി.വി എന്നിവർ പങ്കെടുത്തു....
മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ വാഴക്കന്ന് വിതരണം ചെയ്തു

മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ വാഴക്കന്ന് വിതരണം ചെയ്തു

VENGARA
ഊരകം: സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സെന്റിനറിയുടെ ഭാഗമായി സൽമാനുൽ ഫാരിസി സെന്റർ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ കന്ന് വിതരണം നടത്തി. സുന്നി ജംഇയത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രെട്ടറി അബ്ദുൽ ജബ്ബാർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. അലി ഫാളിലി, ഷാഹിദ് സഖാഫി, ഉനൈസ് ഫാളിലി, ആഷിക് സഖാഫി സംബന്ധിച്ചു. ഇതിലൂടെ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുകയും പ്രകൃതിയോടും പരിസ്ഥിതിയോടും അടുപ്പം ഉണ്ടാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ചെറുപ്പം മുതൽ കൃഷിയോടുള്ള സ്നേഹവും ബോധവും വളർത്തി സമൂഹത്തിൽ സ്വയം പര്യാപ്തതയ്ക്കുള്ള ചിന്ത ഉണർത്തുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു....
ലക്ഷ്യം ഗ്രാമീണ വികസനം: വെൽഫെയർ പാർട്ടി

ലക്ഷ്യം ഗ്രാമീണ വികസനം: വെൽഫെയർ പാർട്ടി

VENGARA
വേങ്ങര: ഗ്രാമീണ വികസനവും പുരോഗതിയും ലക്ഷ്യം വെച്ച്, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ജനവിധി തേടുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്. ചേറൂർ ക്രാഫ്റ്റ് ഹാളിൽ കണ്ണമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ഫ്രറ്റെർണിറ്റി ജില്ല സെക്രട്ടറി ആബിദ്, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൻ, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മുൻ അംഗം സക്കീന ചേറൂർ, സുഹൈൽ കാപ്പൻ, ടി. ടി നൂറുദ്ധീൻ, പി. ഇ ഖമറുദ്ധീൻ, പി. സത്താർ, കരീം മുതുവിൽക്കുണ്ട്, ഫൈസൽ ചേറൂർ, പക്കിയൻ സമദ് എന്നിവർ സംസാരിച്ചു. പി. ഇ നൗഷാദ് സ്വാഗതവും ബാവ കണ്ണേത്ത് നന്ദിയും പറഞ്ഞു....
റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായവരെ വേങ്ങര പോലീസ് ഉപഹാരം നൽകി

റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായവരെ വേങ്ങര പോലീസ് ഉപഹാരം നൽകി

VENGARA
മലപ്പുറം റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായ അഭിനവ് ടി, മുഹമ്മദ്‌ ഷിഫിൻ. കെ കെ എന്നിവരെ വേങ്ങര ജനമൈത്രി പോലീസ് ഉപഹാരം നൽകി. വേങ്ങര പോലീസ് SHO അമീറലി ഉപഹാരം കൈമാറി. PRO ഗണേശൻ , SI രഞ്ജിത്ത് , CPO സനൂപ് , ഫൈസൽ , ഇബ്രാഹിം വെട്ടിക്കാട്ടിൽ, ശാന്ത കുമാരി, റുഷ്‌ദ വെട്ടിക്കാട്ടിൽ, സന്ധ്യ എന്നിവർ സന്നിദ്ധരായിരുന്നു....
15-ാം വാർഡ് യൂത്ത് ലീഗിന്റെ ഒന്നാം ഘട്ട SIR ക്യാമ്പ്

15-ാം വാർഡ് യൂത്ത് ലീഗിന്റെ ഒന്നാം ഘട്ട SIR ക്യാമ്പ്

VENGARA
വേങ്ങര: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടി (SIR) ഒക്ടോബർ 28 മുതൽ ഇലക്ഷൻ കമ്മീഷൻ ആരംഭിച്ചതിന്റെ ഭാഗമായി വാർഡിലെ വോട്ടർപ്പർക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി പതിനഞ്ചാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘിടിപ്പിച്ച SIR ഒന്നാം ഘട്ട ക്യാമ്പ്‌ അരീക്കപ്പള്ളിയിൽ വൻ ജനപങ്കാളിത്തത്തോടെ ജനോപകാരപ്രദമായി മാറി. വാർഡ് യൂത്ത് ലീഗ് നേതാക്കളായ എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത്, അഫ്സൽ കാവുങ്ങൽ, ഖലീൽ എ.കെ, ഷാനിബ് വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വയോജനങ്ങളുടെയും, സ്ത്രീകളുടെയും പങ്കാളിത്തം നിരവധി ആളുകൾക്ക് ആശങ്കകൾ പരിഹരിക്കാൻ സഹായകാമായി....
ഊരകം ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് നാടിന് സമർപ്പിച്ചു

ഊരകം ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് നാടിന് സമർപ്പിച്ചു

VENGARA
ഊരകം ഗ്രാമപഞ്ചായത്ത് 19 ആം വാർഡിൽ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് മൻസൂർ കോയ തങ്ങൾ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. അബു ഹാജി. KK ഹംസ. മുജീബ് കുറ്റാളൂർ. അൻവർ എ കെ. സലാം പി. ശരീഫ് തുപ്പിലിക്കാട്ട്. അബൂബക്കർ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു....
VHSE വിഭാഗം ഓഫീസ്, കമ്പ്യൂട്ടർ ലാബ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു

VHSE വിഭാഗം ഓഫീസ്, കമ്പ്യൂട്ടർ ലാബ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു

VENGARA
വേങ്ങര : ജില്ലാ പഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട GVHSS വേങ്ങരയുടെ VHSE വിഭാഗത്തിലെ പ്രിൻസിപ്പാൾ ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ TPM ബഷീർ നിർവഹിച്ചു. ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാധരമേശ്‌, വാർഡ് മെമ്പർ ഷിബു എൻ. ടി, PTA പ്രസിഡന്റ് മീരാൻ വേങ്ങര, SMC ചെയർമാൻ ദിലീപ് കൊളക്കാട്ടിൽ, PTA വൈസ് പ്രസിഡന്റ് മുജീബ് പറമ്പത്ത്, എക്‌സികുട്ടീവ് മെമ്പർ KT മജീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. GVHSS പ്രിൻസിപ്പാൾ ശ്രീ പ്രേം ഭാസ് സ്വാഗതവും VHSE പ്രിൻസിപ്പാൾ ജിൻസി PV നന്ദിയും പറഞ്ഞു....
ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം നടന്നു

ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം നടന്നു

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് കെ പി ഹസീന ഫസൽ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി പി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, മെമ്പർമാരായ മൈമൂന എൻ ടി, സി പി അബ്ദുൽഖാദർ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എം പി, ജംഷീറ എ കെ, ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ജിജിമോൾ പി, .സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെമി കെ മുഹമ്മദ്, .മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ഗഫൂർ കെ, ഡോക്ടർ രശ്മി വി.എസ്, എച്ച് എം സി അംഗങ്ങളായ അബ്ദുൽ കരീം ഹാജി, ഫുക്രുദീൻ കൊട്ടേക്കാട്ട്, സമൂഹ്യ പ്രവർത്തകരായ മംഗലശ്ശേരി സൈതലവി, സിയാദ് സി കെ, അർഷാദ് പുളിക്കൽ, വേലായുധൻ, ചന്ദ്രൻ എന്നിവർ പങ്കെടുത്തു....
PPTMY HSS ചേറൂർ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം നൽകി

PPTMY HSS ചേറൂർ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം നൽകി

VENGARA
ചേറൂർ യതീംഖന ഹൈസ്ക്കുൾ വിഭാഗം കുട്ടികൾക്ക് സംസ്ഥാന കായിക മേളയിൽ ചാമ്പ്യൻമാരായ വിദ്യാർത്ഥികളെയും, ഗണിതം, ഐ.ടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും വേങ്ങര ബസ് സ്റ്റാൻഡിൽ വച്ചു വേങ്ങര കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പൗരാവലിയും ചേർന്ന് സ്വീകരണം നൽകി
PPTMY HSS ചേരൂർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം

PPTMY HSS ചേരൂർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം

VENGARA
വേങ്ങര : തിങ്കളാഴ്ച ഉച്ചക്ക് 2.00 മണിക്ക് സ്റ്റേറ്റ് ചാമ്പ്യൻമാരായ സ്പോർട്സ‌് വിദ്യാർത്ഥികളെയും, ഗണിതം, ഐ.ടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും സ്വീകരണം നടത്തുന്നു. ഉച്ചക്ക് 2 മണിക്ക് തുറന്ന ജീപ്പിൽ വേങ്ങര ബസ്റ്റാന്റിലേക്ക് ശിങ്കാരി മേളത്തിന്റെ അകമ്പടിയിൽ ആനയിക്കുകയും പൗരാവലിയുടെ സ്വീകരണവുമൊരുക്കിയിട്ടുണ്ട്. 3.00 മണിക്ക് വിവിധ കേഡറ്റുകളോടൊപ്പം സ്റ്റേറ്റ് ചാമ്പ്യൻമാരെ അടിവാരത്ത് നിന്ന് സ്കൂളിലേക്ക് വിളംബര ജാഥയായി സ്കൂളിലേക്ക് ആനയിക്കുകയും ചെയ്യുന്നു....
ധർമ്മഗിരി കോളേജിൽ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി.

ധർമ്മഗിരി കോളേജിൽ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി.

VENGARA
കണ്ണമംഗലം : കുന്നുംപുറം ധർമ്മഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റ് നമ്പർ 345, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കിയ ‘പച്ചത്തുരുത്ത്’ പദ്ധതി ധർമ്മഗിരി കോളേജ് പ്രിൻസിപ്പാൾ പി അബ്ദുൽ ഗഫൂർ സാറിന്റെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബെൻസീറ മണ്ണിൽ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കെ, ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ശ്രീ ജോഷ്വാ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ശ്രീ സുരേഷ് കുമാർ കെ.പി, പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ പി കുഞ്ഞിമൊയീദീൻ, സെക്രട്ടറി പി അബ്ദുൽ റഹൂഫ്, ധർമ്മഗിരി കോളേജ് മാനേജർ ശ്രീ മൊയീദീൻ എന്നിവർ പങ്കെടുത്തു. നൂറ്റിയമ്പതോളം മരത്തൈകൾ നട്ട പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഹരിതാഭമായ ഭാവിയുടെ നിർമ്മാണ...
KSSPA വേങ്ങര നിയോജക മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

KSSPA വേങ്ങര നിയോജക മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

VENGARA
വേങ്ങര : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വേങ്ങര നിയോജക മണ്ഡലം സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി കെ. പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും ഉപയോഗപ്പെടുത്തി യു ഡി എഫിനെ ശക്തമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡൻ്റ് മുഹമ്മദ് കുട്ടി അരീക്കൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി എ ചെറീത് നവാഗതർക്കുള്ള ആദരം അർപ്പിച്ചു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് കാമ്പ്രൻ അബ്ദുൽ മജീദ്, വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി പി റഷീദ് എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി എം കെ വേലായുധൻ സ്വാഗതവും ജോയൻ്റ് സെക്രട്ടറി ഹാറൂൻ റഷീദ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെ എസ് എസ് പി എ ജില്ലാ പ്രസിഡൻ്റ് കെ എ സുന്ദരൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിലർ പി കെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രഘുനാഥൻ. കെ കുഞ്...
പൗരസമിതി പ്രസിഡന്റ് എം.കെ റസാഖിനേ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു

പൗരസമിതി പ്രസിഡന്റ് എം.കെ റസാഖിനേ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു

VENGARA
വേങ്ങരയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വേങ്ങര ടൗണ്‍ പൗരസമിതി. പുതുതായി ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ട വേങ്ങര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിട പരിസരം സൗന്ദര്യവത്കരണത്തിന് നേതൃത്വം വഹിച്ചതിന് സ്ഥലം MLA പി.കെ. കുഞ്ഞാലിക്കുട്ടി പൗരസമിതി പ്രസിഡന്റ് എം.കെ. റസാഖ് ഉപഹാരം നല്‍കി ആദരിച്ചു. പരിപാടിയിൽ വേങ്ങരയിലെ പൊതു പ്രവർത്തകരും വ്യാപാരികളും ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു....
ബിജെപി വേങ്ങര മണ്ഡലം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ബിജെപി വേങ്ങര മണ്ഡലം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

VENGARA
വേങ്ങര : ഭക്തർ നൽകിയ വഴിപാടുകൾ കൊള്ളയടിച്ച ശബരിമലയിലെ സ്വർണ്ണ കൊള്ള നടത്തിയവർക്കെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടും ദേവസ്വം മന്ത്രി വാസവൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊണ്ടും ബിജെപി സംസ്ഥാനമൊട്ടുക്കും നടത്തി വരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സായാഹ്ന ധർണ്ണ എ ആർ നഗർ കൊടുവായൂരിൽ വെച്ച് നടന്നു. ബിജെപി പാലക്കാട്‌ മേഖല പ്രസിഡണ്ട് കെ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ അദ്യക്ഷനായ ധർണ്ണയിൽ ബിജെപി മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ, ജില്ല ട്രഷറും വേങ്ങര മണ്ഡലം പ്രഭാരിയുമായ സി എം സുകുമാരൻ, മണ്ഡലം ജനറൽ സെക്രട്ടറമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സി പി അജികുമാർ, ടി പി സുരേഷ്ബാബു, കെ പി സജീഷ്, പി സിന്ധു, പി സുനിൽകുമാർ, സി വിനോദ്കുമാർ, കെ ...
ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല

ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല

VENGARA
വേങ്ങര: ബഡ്സ് ഒളിമ്പിയ 2025 കായികമേളയിൽ തൻറെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം നേടി തിളങ്ങിയിരിക്കുകയാണ് ടി.ടി. ഷഹ് ല. പാണ്ടിക്കാട് പ്രതീക്ഷ സ്കൂൾ വിദ്യാർത്ഥിയായ ഷഹ് ല ഇതേ ഇനത്തിൽ കഴിഞ്ഞ വർഷത്തെ ജില്ലാതല ബഡ്സ് കായികമേളയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. വരുംകാല കായിക മത്സരങ്ങളെ ഏറെ പ്രതീക്ഷയോടും ആവേശത്തോടും നോക്കിക്കാണുന്ന ഷഹ് ല അടുത്ത കായികമേളയിലും നിറസാന്നിധ്യമായിരിക്കുമെന്നതിൽ സംശയമില്ല....
ബഡ്‌സ് ഒളിബിയ 2025: ഊരകം ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനം.

ബഡ്‌സ് ഒളിബിയ 2025: ഊരകം ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനം.

VENGARA
മലപ്പുറം ജില്ലാ തല കായിക മേളയായ ബഡ്‌സ് ഒളിബിയ 2025 വേങ്ങര സബാഹ് സ്‌ക്വയറിൽ വച്ചു നടന്നു മത്സരത്തിൽ 74 ബഡ്‌സ് സ്കൂളികളിൽനിന്നും 500 അധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .ഓവറോൾ ചാമ്പിയൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഊരകം ഗ്രാമപഞ്ചത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂൾ ഊരകം.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം വേങ്ങര മേഖല സമ്മേളനം നടന്നു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം വേങ്ങര മേഖല സമ്മേളനം നടന്നു

VENGARA
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം വേങ്ങര മേഖല സമ്മേളനം 9 മണിക്ക് മേഖല പ്രസിഡൻ്റ് ഹാറൂൺ ' പതാക ഉയർത്തിയതോടെ തുടക്കമായി.വൈകുന്നേരം വേങ്ങര വ്യാപാരഭവനിൽ വെച്ച് നടന്ന 41-ാം സമ്മേളനത്തിൽ മേഖല ജോയിൻ്റ് സെക്രട്ടറി അയ്യപ്പൻ ആതിര അനുശോചനം രേഖപ്പെടുത്തി, മേഖല വൈസ് പ്രസിഡൻ്റ് രാഹുൽ ഗ്രേസ് സ്വാഗതവും മേഖല പ്രസിഡൻ്റ് മുഹമ്മദ് ഹാറൂണിൻ്റെ അദ്ധ്യക്ഷതയിൽ എ.കെ.പി.എ ജില്ലാ പ്രസിഡൻ്റ് സജിത്ത് ഷൈൻ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യുസഫ് കാസിനോ സംഘടനാ റിപ്പോർട്ടും ജില്ല വൈസ് പ്രസിഡൻ്റ് സുനിൽ വി.എസ് മുഖ്യപ്രഭാഷണം നടത്തി. മാനു കുട്ടി മാസ്റ്റർ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ റസീം, ഹുസൈൻ ചെമ്മാട് , നൗഷാദ് ,ജില്ലാ വനിതാ വിങ്ങ് കോർഡിനേറ്റർ ജ്യോതി ദീപ്തി എന്നിവർ ആശംസ പ്രസംഗം നടത്തിമേഖല സെക്രട്ടറി ശ്രീബിൻ ഹെക്സ വാർഷിക റിപോർട്ടും, രാമദാസൻ പവി ഴം വരവ് / ചെലവും കണക്കും അവതരിപ്പിച്ചു...
വേങ്ങരയിൽ മുദ്ര പത്രം വെണ്ടറെ നിയമിക്കണം :വെൽഫെയർ പാർട്ടി

വേങ്ങരയിൽ മുദ്ര പത്രം വെണ്ടറെ നിയമിക്കണം :വെൽഫെയർ പാർട്ടി

VENGARA
വേങ്ങര : വേങ്ങരയിൽ മുദ്ര പത്രം വെണ്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സമരം സംഘടിപ്പിച്ചു.പാർട്ടി വേങ്ങര മണ്ഡലം സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വേങ്ങരയിൽ വളരെക്കാലമായി മുദ്ര പത്രം വിൽപ്പന നടത്തുന്നതിന് വെണ്ടറെ നിയമിച്ചിട്ടില്ലെന്നും ഇനിയും കാലതാമസം കൂടാതെ വെണ്ടർ നിയമനം നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടിനു അറുതി വറുത്തണമെന്നു സമരക്കാർ ആവശ്യപ്പെട്ടു. വെണ്ടർ നിയമനം നടക്കുന്നില്ലെങ്കിൽ ട്രഷറി ഓഫീസ് മുഖേനയോ, അക്ഷയ സെന്ററുകൾ മുഖേനയോ മുദ്രപത്രം വിൽപ്പന നടത്തുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നുംധർണ്ണയിൽ ആവശ്യമുടർന്നു. വേങ്ങര സബ് ട്രഷറി പരിസരത്തു നടന്ന ചടങ്ങിൽ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി, ട്രഷറർ പി. അഷ്‌റഫ്‌, ഖുബൈബ് കൂര്യാട്, വി. ടി മൊയ...
കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലായി

കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലായി

VENGARA
കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലൈസേഷൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം AP അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് AU കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി ഫൈസല്‍ പി കെ നന്ദിയും പറഞ്ഞു. കെ കെ മൊയ്തീന്‍ കുട്ടി, AP ബാവ, PK ഫീര്‍ദൗര്‍സ് KCഅബ്ദുറഹ്മാന്‍, ഹാഷിം മാസ്റ്റര്‍വി ടി ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുറ്റൂര്‍ നോര്‍ത്ത് KMHSS ലെ NSS വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു....

MTN NEWS CHANNEL